ലച്ചുവും മുടിയനും പൊരിഞ്ഞ അടി! വഴക്ക് തീര്‍ക്കാന്‍ അവസാനത്തെ ആയുധവും പുറത്തെടുക്കുന്നു! വീഡിയോ കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പ്രേക്ഷകരുടെ വീട്ടിലെ അംഗമായി മാറിയിരിക്കുകയാണ് ബാലുവും നീലും മക്കളും. ഇവര്‍ക്കിടയിലം രസകരമായ സംഭവങ്ങള്‍ക്ക് മികച്ച കൈയ്യടിയാണ് ലഭിക്കാറുള്ളത്. ബാലുവിന്റെ മടിയും മുടിയന്റെ നൃത്തവും ലച്ചുവിന്റെ കവിതയെഴുത്തും കേശുവിന്റെ തീറ്റപ്രാന്തും ശിവാനിയുടെ വലിയ വായിലെ വര്‍ത്തമാനവുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറിയിട്ട് നാളുകളേറെയായി. 800 എപ്പിസോഡും പൂര്‍ത്തിയാക്കി കുതിക്കുകയാണ് പരിപാടി. പ്രേക്ഷകരെ മുഷിപ്പിക്കാത്ത തരത്തിലാണ് ഓരോ താരവും അഭിനയിക്കുന്നത്. അത് തന്നെയാണ് ഈ പരിപാടിയുടെ വിജയവും.
വീട്ടില്‍ എങ്ങനെയാണോ ഇടപെടുന്നത് അത് പോലെ തന്നെ മതിയെന്നുള്ള നിര്‍ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.ബാലുവിന്റെ കുടുംബത്തിലെ കുഞ്ഞതിഥിയായ പാറുക്കുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബാലുവിനെ സന്ദര്‍ശിക്കാനായി നെയ്യാറ്റിന്‍കരയില്‍ നിന്നും അതിഥികളെത്തിയിരിക്കുകയാണ് ഇപ്പോള്‍യ അപ്പൂപ്പനും അമ്മൂമ്മയും വന്നതിന്‍രെ സന്തോഷത്തിലാണ് കുട്ടിക്കൂട്ടം. ബാലുവിന്റെ മടി മാറ്റാനുള്ള ശ്രമവും അച്ഛനും അമ്മയും നടത്തിയിരുന്നു. കേടാക്കി വെച്ച ഉപകരണങ്ങളെല്ലാം ശരിയാക്കി ബാലുവും താനൊരു മെക്കാനിക്കാണെന്ന് തെളിയിച്ചിരുന്നു.

ലച്ചുവും മുടിയനും തമ്മിലുള്ള വഴക്കാണ് വരാനിരിക്കുന്ന എപ്പിസോഡിലുള്ളതെന്ന് വ്യക്തമാക്കുന്ന പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇരുവരും വഴക്ക് വീണ്ടും തുടങ്ങിയോയെന്നായിരുന്നു ബാലു ചോദിച്ചത്. ഇത് എവസാനിപ്പിക്കാനായി താനിടപെടുമെന്നാണ് ബാലുവിന്റെ അച്ഛന്‍ വ്യക്തമാക്കിയിട്ടുള്ളത്. ബാലുവും സഹോദരങ്ങളും തമ്മിലുള്ള വഴക്ക് തീര്‍ക്കാനായി പ്രയോഗിച്ച അതേ വഴി തന്നെയാണ് താന്‍ ഇവരുടെ കാര്യത്തിലും പ്രയോഗിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications