മുടിയന്‍റെ സേവ് ദ ഡേറ്റ് അപാരതയുമായി ഉപ്പും മുളകും! പുതിയ പ്രമോ വൈറലാകുന്നു!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. പരമ്പരയുടെ അതാത് ദിവസത്തെ എപ്പിസോഡിന് മുന്‍പായിത്തന്നെ പ്രമോ വീഡിയോ പുറത്തുവരാറുണ്ട്. അടുത്തിടെയായിരുന്നു പരിപാടി ആയിരം എപ്പിസോഡ് തികച്ചത്. ലച്ചുവിന്റെ വിവാഹവും ഈയ്യിടെയായിരുന്നു. വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. പുതിയ എപ്പിസോഡിന്റെ പ്രമോയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുടിയന്റെ സേവ് ദി ഡേറ്റ് അപാരതയുമായാണ് പുതിയ എപ്പിസോഡ് എത്തുന്നത്.
തനിക്കൊരു കല്യാണ ടീമിന്‍റെ വര്‍ക്ക് വന്നിട്ടുണ്ടെന്നും അവര്‍ക്ക് സേവ് ദി ഡേറ്റ് ചെയ്തുകൊടുക്കണമെന്നും പറഞ്ഞായിരുന്നു മുടിയനെത്തിയത്. അതിനുള്ള ക്യാമറ എവിടെയാണെന്നായിരുന്നു നീലുവിന്റെ ചോദ്യം. ക്യാമറ റെന്റിന് എടുക്കാനുള്ള പ്ലാനിലാണ് താനെന്നാണ് മുടിയന്‍ പറഞ്ഞത്. കിടിലം ഫ്രയിമും മുടിയന്‍ നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഐഡിയ പറഞ്ഞുകൊടുത്ത് ശങ്കരപ്പൂപ്പനും ഒപ്പം ചേര്‍ന്നത്. സുരേന്ദ്രനും അദ്ദേഹത്തിന് അരികിലുണ്ടായിരുന്നു. ഒരു കുളത്തിലൊരു താമര, അതില്‍ കിടക്കുന്നൊരു പെണ്‍കുട്ടി, ഇതായിരുന്നും അദ്ദേഹം പറഞ്ഞ ഐഡിയ.

ആരെ സേവ് ചെയ്യുന്നതിനെക്കുറിച്ചാണ് മുടിയന്‍ പറയുന്നതെന്നായിരുന്നു ബാലുവും നീലുവും ചോദിച്ചത്. എന്ത് ജോലിയായാലും കുഴപ്പമില്ലെന്നാണ് ചേട്ടനിപ്പോള്‍ പറയുന്നതെന്നായിരുന്നു കേശു പറഞ്ഞത്. ഇതിനിടയിലാണ് ആക്ഷന്‍ പറഞ്ഞ് മഴ പെയ്യിപ്പിച്ച് മുടിയന്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങിയത്. ഇതെന്താണ് നടക്കുന്നതെന്നറിയാതെ അങ്കലാപ്പിലായിരുന്നു വരനും വധുവും. നീ എവിടത്തെ ഫോട്ടോഗ്രാഫറാടാ, ആരാണ് മോന്‍രെ ഫ്യൂച്ചര്‍ പ്ലാനില്‍ വെള്ളം ഒഴിച്ചതെന്നായിരുന്നു ബാലു ചോദിച്ചത്.


Click it and Unblock the Notifications