മുടിയും ഡാന്‍സുമില്ലാത്ത മുടിയന്‍? ഇനി ഡാന്‍സില്ലേ? ഒടുവില്‍ അത് സംഭവിക്കുന്നു! വീഡിയോ വൈറല്‍! കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാവിധ ചേരുവകളുമായാണ് പരിപാടി എത്തുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സിനിമയിലും പരമ്പരയിലുമായി നിറഞ്ഞുനില്‍ക്കുകയാണ് താരങ്ങള്‍. കുരുവിക്കൂട് പോലെയുള്ള മുടിയും ഡാന്‍സുമാണ് മുടിയനെ വ്യത്യസ്തനാക്കുന്നത്. മുടിയനെന്നാണ് എല്ലാവരും വിഷ്ണുവിനെ വിളിക്കുന്നത്. മുടി വെട്ടിപ്പിക്കാനായി സകലമാന പ്രയത്‌നങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിലപ്പോയില്ലായിരുന്നു. പിന്നീട് എല്ലാവരും മുടിയന്‍രെ താല്‍പര്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ബിഎസ് സി പേപ്പര്‍ എഴുതിയെടുക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു ഒരുകാലത്ത് മുടിയനെ ലച്ചു കളിയാക്കിയിരുന്നത്. എന്നാല്‍ ആരുമറിയാതെ പരീക്ഷയെഴുതി വിജയശ്രീലാളിതനായെത്തി ഞെട്ടിക്കുകയായിരുന്നു മുടിയന്‍. അതിന് പിന്നാലെയായാണ് ജോലിയിലേക്ക് പ്രവേശിച്ചത്. ജോലി കിട്ടിയതിന് പിന്നാലെയായി ഇനി ഡാന്‍സ് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് മുടിയന്‍. ഇതിനിടയിലാണ് ശിവയും കേശുവും തങ്ങളെ ഡാന്‍സ് പഠിപ്പിച്ച് തരുമോയെന്ന് ചോദിച്ചത്. താന്‍ വേറെ ചില കാര്യങ്ങള്‍ ആലോചിച്ച് ടെന്‍ഷനടിച്ചിരിക്കുവാണ് എന്നായിരുന്നു മുടിയന്‍ പറഞ്ഞത്. തനിക്കിപ്പോള്‍ ഒരു കരിയറുണ്ടെന്നും ഈ മേഖലയിലെ ഉയര്‍ച്ചയെക്കുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്നുമായിരുന്നു മുടിയന്‍ പറഞ്ഞത്.

ഇനി ഡാന്‍സ് പോവില്ലെന്നാണ് മുടിയന്‍ പറയുന്നത്. ഇടയ്ക്ക് എങ്കിലും ഡാന്‍സ് ചെയ്യുന്നതും പരിപാടിക്ക് പോവുന്നതും നല്ലതെന്നാണ് കേശുവും ശിവയും പറയുന്നത്. മുടിയും ഡാന്‍സും ഇല്ലെങ്കില്‍പ്പിന്നെ ചേട്ടനെ ഒന്നിനും കൊള്ളില്ലെന്നും ഇരുവരും പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications