»   » പിഷാരടിയുടെ വാക്കുകേട്ട് ഇറങ്ങിയതാ, 6 മാസത്തില്‍ നിന്ന് ഇപ്പോള്‍ 5വര്‍ഷം പിന്നിട്ടെന്ന് മുകേഷ്!

പിഷാരടിയുടെ വാക്കുകേട്ട് ഇറങ്ങിയതാ, 6 മാസത്തില്‍ നിന്ന് ഇപ്പോള്‍ 5വര്‍ഷം പിന്നിട്ടെന്ന് മുകേഷ്!

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകരെ നിരാശപ്പെടുത്താത്ത രീതിയില്‍ വിജയകരമായി മുന്നേറുന്ന പരിപാടിയാണ് ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന ബഡായി ബംഗ്ലാവ്. നടനും എംഎല്‍എയുമായ മുകേഷും രമേഷ് പിഷാരടിയും ആര്യയും ധര്‍മ്മജനുമൊക്കെയുള്ള ഗംഭീര ടീമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കുള്ള മുകേഷിന്റെ വരവിന് മികച്ച പിന്തുണയാണ് ലഭിച്ചത്.

അവരവരുടെ റോളുകള്‍ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോരുത്തരും മുന്നേറുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രീതിയിലുള്ള അവതരണമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ രഹസ്യം. സിനിമ, സീരിയല്‍, രാഷ്ട്രീയം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് പരുപാടിയില്‍ അതിഥിയായി എത്താറുള്ളത്. സമയത്ത് ആറ് മാസം കൊണ്ടവസാനിപ്പിക്കമെന്ന് കരുതിയാണ് ബഡായി ബംഗ്ലാവില്‍ ജോയിന്‍ ചെയ്തതെന്ന് മുകേഷ് പറയുന്നു. മുകേഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

വില്ലത്തരവും കുശുമ്പുമൊന്നുമില്ല, പുരസ്‌കാര രാവില്‍ ആടിത്തിമര്‍ത്ത് മിനിസ്‌ക്രീനിലെ പ്രിയതാരങ്ങള്‍!

മോഹന്‍ലാലും സുരഭിയും എസ്തറും, പുരസ്കാര രാവിനെ ആഘോഷമാക്കി മാറ്റി താരങ്ങള്‍, ചിത്രങ്ങള്‍ കാണൂ!

ബഡായി ബംഗ്ലാവിലേക്ക് എത്തിയത്

രമേഷ് പിഷാരടിയും ഡയാന സില്‍വസ്റ്ററും കൂടിയാണ് ബഡായി ബംഗ്ലാവുമായി ബന്ധപ്പെട്ട് തന്നെ കാണാനെത്തിയത്. തുടക്കത്തില്‍ അത്ര നല്ലൊരു പ്രതികരണമായിരുന്നില്ല താന്ഡ നല്‍കിയതെന്നും മുകേഷ് പറയുന്നു.

പിഷാരടിയുടെ നിര്‍ബന്ധം

രമേഷ് പിഷാരടി നിര്‍ബന്ധിച്ചപ്പോഴാണ് പരിപാടി ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. ആറ് മാസത്തിനുള്ളില്‍ അവസാനിപ്പിക്കമെന്ന തരത്തിലായിരുന്നു പരിപാടി തുടങ്ങിയത്.

പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലും

പരിപാടിയില്‍ തനിക്ക് പെര്‍ഫോം ചെയ്യാന്‍ വല്ലതും വേണമെന്നായിരുന്നു അവരോട് പറഞ്ഞത്. അപ്പോഴാണ് പിഷാരടി പരിപാടി ആറ് മാസത്തിനകം അവസാനിപ്പിക്കാമെന്ന് പറഞ്ഞത്. ഇതോടെയാണ് പരിപാടിയുമായി സഹകരിക്കാന്‍ തയ്യാറായത്.

ഫോര്‍മാറ്റ് മാറ്റി

തുടക്കത്തിലുള്ള പരിപാടിയുടെ ഫോര്‍മാറ്റ് ഇടയ്ക്ക് മാറ്റിയിരുന്നു. സ്‌ക്രിപ്റ്റ് കുറച്ച് നമുക്ക് രണ്ട് പേര്‍ക്കും കൂടുതല്‍ സംസാരിക്കാമെന്ന നിര്‍ദേശം വെച്ചത് താനാണെന്നും മുകേഷ് വ്യക്തമാക്കി.

ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌കാരം

ഏഷ്യാനെറ്റിന്റെ ഗോള്‍ഡന്‍ സ്റ്റാര്‍ ഓഫ് ടെലിവിഷന്‍ പുരസ്‌കാരം ലഭിച്ചത് മുകേഷിനായിരുന്നു. സെല്‍മി ദി ആന്‍സര്‍ എന്ന പരിപാടിയും താന്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

സന്തോഷവാനായിരിക്കുന്നതിന് പിന്നിലെ കാരണം

സോഷ്യല്‍ മീഡിയയിലെ ചിത്രവും അതിന്റെ തലക്കെട്ടും മാത്രമേ താന്‍ ശ്രദ്ധിക്കാറുള്ളൂ. അതിന് താഴെ വരുന്ന കമന്റുകള്‍ നോക്കാറേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മകന്റെ അരങ്ങേറ്റത്തിനിടയില്‍

അടുത്തിടെയാണ് മകന്‍ ശ്രാവണ്‍ മുകേഷ് നായകനായെത്തിയ കല്യാണം റിലീസ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിനടിയിലെ കമന്റുകള്‍ ഒന്ന് ശ്രദ്ധിക്കാമെന്ന വിചാരിച്ച് നോക്കിയിരുന്നു. ആദ്യ കമന്റ് കണ്ടതോടെ പിന്നെ നോക്കാന്‍ തോന്നിയില്ല.

രമേഷ് പിഷാരടിയും ധര്‍മ്മജനും

മുകേഷിനോടൊപ്പം ധര്‍മ്മജനും രമേഷ് പിഷാരടിയും ആര്യയും അമ്മായിയും ചേരുമ്പോഴാണ് ബഡായി ബംഗ്ലാവ് പൂര്‍ണ്ണമാവുന്നത്. ഇവരുടെ രസകരമായ അനുഭവമാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണീയത.

വീഡിയോ കാണൂ

ബഡായി ബംഗ്ലാവിനെക്കുറിച്ച് മുകേഷ് പറയുന്നത് കാണൂ

English summary
Mukesh is talking about Badayi Bungalow

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam