അന്ന് വെള്ളിയാഴ്ചയായിരുന്നു! പരിസരം മറന്ന് ആടിപ്പാടുന്ന അഞ്ജു അരവിന്ദും മുകേഷും! വീഡിയോ കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. കെട്ടിലും മട്ടിലും പുതുമയുമായെത്തിയ പരിപാടിയുടെ രണ്ടാം ഭാഗത്തിന്റെ രണ്ടാമത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പഴയ താമസക്കാരില്ലാതെയായിരുന്നു ഇത്തവണത്തെ വരവ്. അവരുടെ അഭാവം പരിപാടിയിലുടനീളം മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും അവയെ തരണം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. നിഖില വിമലും നാദിര്‍ഷയുമാണ് ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന എപ്പിസോഡില്‍ അതിഥികളായെത്തുന്നത്. മേരാനാം ഷാജിയുടെ വിശേഷങ്ങളുമായാണ് ഇവരെത്തുന്നത്.

Mukesh

അമ്മായിയുടെ കല്യാണത്തോടെയാണ് സീസണ്‍ 2 തുടങ്ങിയത്. അമ്മായിക്കും വില്‍ഫ്രഡിനും ആശംസ നേരാനായി സീരിയല്‍ താരങ്ങളും എത്തിയിരുന്നു. മുകേഷിന്റെ ഭാര്യയായ അഞ്ജു അരവിന്ദും മിഥുന്റെ ഭാര്യ ലക്ഷ്മിയുമായിരുന്നു അമ്മായിയെ ഒരുക്കിയത്. പുതിയ താമസക്കാരായി മിഥുനും ലക്ഷ്മിയുമെത്തിയപ്പോള്‍ മുതലാളിയുടെ ഭാര്യയായാണ് അഞ്ജു അരവിന്ദിന്റെ വരവ്. തിരുനെല്ലിക്കാട് പൂത്തു എന്ന ഗാനത്തിനൊപ്പം ആടിപ്പാടുന്ന മുകേഷിനേയും അഞ്ജുവിനേയും കണ്ടായിരുന്നു മിഥുന്‍ വന്നത്. വെള്ളിയാഴ്ചയായിരുന്നു അന്നെന്നും പൂത്തുലഞ്ഞപ്പോളെന്നൊക്കെയായിരുന്നു മുകേഷിന്റെ മറുപടി. മൊബൈലിന് വരെ മനസ്സിലായി നിങ്ങള്‍ പരിധിക്ക് പുറത്താണെന്നും പറഞ്ഞായിരുന്നു മിഥുന്‍ എത്തിയത്.

പുതിയ താമസക്കാരനാണല്ലേ, വെറുതയെല്ല നിലവാരമില്ലാത്ത തമാശയൊക്കെ തന്നോട് പറയുന്നതെന്നുായിരുന്നു മനോജിന്റെ ചോദ്യം. നിലാവരമില്ലാത്തവരോട് അത്തരത്തിലുള്ള തമാശയാണ് പറയാറുള്ളതെന്ന് മിഥുന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ മുകേഷേട്ടനോട് പറഞ്ഞോളൂ, അത് കഴിഞ്ഞ് താന്‍ വരാമെന്നായിരുന്നു മനോജ് ഗിന്നസ് പറഞ്ഞത്. വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X