പേളിഷ് പ്രണയത്തെക്കുറിച്ച് മുകേഷിന്റെ ചോദ്യം! ബഡായി ബംഗ്ലാവിലെത്തിയ ബിഗ് ബോസ് അംഗങ്ങള്‍ പറഞ്ഞത്?കാണൂ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പ്രധാന പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുകേഷ് അവതരിപ്പിക്കുന്ന പരിപാടിയുടെ രണ്ടാമത്തെ സീസണ്‍ അടുത്തിടെയാണ് തുടങ്ങിയത്. കെട്ടിലും മട്ടിലും പുതുമയുമായാണ് ഇപ്പോള്‍ പരിപാടി എത്തിയത്. പഴയ താസമക്കാരെ മാറ്റുമെന്നും ഇനി പുതിയ അതിഥികളാണ് ഉണ്ടാവുകയെന്നും തുടക്കത്തില്‍ പറഞ്ഞിരുന്നു. ആര്യയും രമേഷ് പിഷാരടിയുമില്ലാതെ എന്ത് ബംഗ്ലാവെന്നായിരുന്നു ആരാധകരുടെ ചോദ്യം. മിഥുന്‍ രമേഷും ലക്ഷ്മിയുമായിരുന്നു ഇവര്‍ക്ക് പകരക്കാരായി എത്തിയത്. തുടക്കം മുതലേ കടുത്ത വിയോജിപ്പുകളുമായി ആരാധകരെത്തിയിരുന്നു. പരിപാടി മുന്നേറുന്നതിനിടയില്‍ ഇക്കാര്യം മാറുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ കരുതിയത്. എന്നാല്‍ ഇതുവരേയും പ്രേക്ഷകരുടെ വിയോജിപ്പുകള്‍ മാറിയിരുന്നില്ല.

ഇതിന് പിന്നാലെയായാണ് ആര്യ വീണ്ടും പരിപാടിയിലേക്ക് തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകരെത്തിയത്. ആര്യയും ഇക്കാര്യം ശരിവെച്ചതോടെ പിഷാരടിയെക്കുറിച്ചായിരുന്നു പിന്നീടത്തെ ചോദ്യം. വ്യക്തിപരമായ കാരണങ്ങളാല്‍ പിഷാരടി എത്തില്ലെന്ന കാര്യത്തെക്കുറിച്ച് അറിയാമെന്നും കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കരുതെന്നും വ്യക്തമാക്കിയാണ് ആര്യ എത്തിയത്. തറവാട്ടിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഈ വരവില്‍ സന്തോഷമുണ്ടെന്നും പറഞ്ഞായിരുന്നു താരമെത്തിയത്. ആദ്യമായി ബഡായി ബംഗ്ലാവിലേക്ക് എത്തിയപ്പോഴുള്ള ഫോട്ടോയും രണ്ടാം വരവിനിടയിലെ ചിത്രവും പങ്കുവെച്ച് ആര്യ എത്തിയിട്ടുണ്ട്.

Big Boss

ബിഗ് ബോസ് മലയാളം പതിപ്പിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, അരിസ്റ്റോ സുരേഷ്, സാബു തുടങ്ങിയവരാണ് ബിഗ് ബോസില്‍ അതിഥികളായി എത്തുന്നത്. നാളുകള്‍ക്ക് ശേഷം ബിഗ് ബോസിലെ അധോലോകം വീണ്ടും ഒരുമിച്ചതിന്റെ സന്തോഷം പങ്കുവെച്ച് രഞ്ജിനി എത്തിയിരുന്നു. ഇവരെത്തിയപ്പോഴാണ് മുകേഷ് വളരെ പ്രധാനപ്പെട്ടൊരു ചോദ്യവുമായി എത്തിയത്. പേളിയും ശ്രീനിയും തമ്മില്‍ ഒ്‌രു ബന്ധവുമില്ലെന്ന് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേയെന്നും അവരിപ്പോള്‍ വിവാഹിതരായില്ലേ എന്നുമായിരുന്നു ചോദ്യം. ഇതേക്കുറിച്ചുള്ള ബിഗ് ബോസ് അംഗങ്ങളുടെ പ്രതികരണത്തെക്കുറിച്ചറിയാന്‍ ഇനിയും കാത്തിരിക്കണം. പ്രമോ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X