For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉലകനായകന് പിന്നാലെ ബിഗ് ബോസിലേക്ക് മറ്റൊരതിഥി! മലയാളികളുടെ പ്രിയനടന്‍ എത്തുമോ?

  By Nimisha
  |

  സിനിമയിലൂടെയും സീരിയലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരാണ് ബിഗ് ബോസില്‍ അണിനിരന്നിട്ടുള്ളത്. ഇവരെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. താരങ്ങളുടെ പേരില്‍ നിരവധി ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. പേളി മാണി, ഷിയാസ്, അതിഥി തുടങ്ങിയവര്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അതാത് ആഴ്ചയിലെ പ്രകടനം വിലയിരുത്തുകയും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചാണ് എലിമിനേറ്റാവുന്നവരെ തീരുമാനിക്കുന്നത്. സര്‍പ്രൈസുകളും ട്വിസ്റ്റും നല്‍കി പ്രേക്ഷകരെ ഞെട്ടിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ബിഗ് ബോസ്.

  മോഹന്‍ലാലും മമ്മൂട്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവര്‍! അന്നും ഇന്നും കോരിത്തരിപ്പിക്കും...

  അപ്രതീക്ഷിത ട്വിസ്റ്റുകളും അതിഥികളുമൊക്കെ ബിഗ് ബോസിലേക്കെത്താറുണ്ട്. അടുത്തിടെ ഉലകനായകന്‍ കമല്‍ഹസന്‍ ബിഗ് ബോസിലേക്ക് എത്തിയിരുന്നു. പുതിയ ചിത്രമായ വിശ്വരൂപം 2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം എത്തിയത്. മത്സരാര്‍ത്ഥികളുടെ പ്രകടനം വീക്ഷിച്ച്, കുശലന്വേഷണവും മധുരം നല്‍കിയുമൊക്കെയാണ് അദ്ദേഹം മടങ്ങിയത്. ഗംഭീര സ്വീകരണമായിരുന്നു അദ്ദേഹത്തിന് നല്‍കിയത്. പരിപാടി തുടങ്ങിയിട്ട് നാളിത്രയായെങ്കിലും ഇതുവരെ അതിഥികളെത്താത്തതില്‍ ആരാധകരും ആശങ്കയിലായിരുന്നു. അതിനിടയിലാണ് ഉലകനായകന്‍ എത്തിയത്. അതിന് പിന്നാലെയാണ് മറ്റൊരതിഥി കൂടി ബിഗ് ബോസിലേക്കെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സര്‍പ്രൈസുകള്‍ തീരുന്നില്ല

  സര്‍പ്രൈസുകള്‍ തീരുന്നില്ല

  ബിഗ് ബോസിലെ ട്വിസ്റ്റുകളും സര്‍പ്രൈസും അവസാനിക്കുന്നില്ല. അപ്രതീക്ഷിതമായി ഉലകനായകനെ മുന്നില്‍ക്കണ്ടതിന്റെ അമ്പരപ്പില്‍ നിന്നും താരങ്ങള്‍ അടുത്തിടെയാണ് മുക്തരായത്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യവും താരങ്ങള്‍ക്ക് ലഭിച്ചിരുന്നു. സന്തോഷം കാരണം പലരും പകച്ചുനിന്നിരുന്ന കാഴ്ചയായിരുന്നു കണ്ടത്. കേവലമൊരു റിയാലിറ്റി ഷോ എന്നതിനും അപ്പുറത്ത് സമൂഹത്തിന് മുന്നിലുള്ള ഒരു കണ്ണാടി കൂടിയാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  മോഹന്‍ലാലും കമല്‍ഹസനും

  മോഹന്‍ലാലും കമല്‍ഹസനും

  ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ കമല്‍ഹസനും മോഹന്‍ലാലും ഒരുമിച്ചെത്തിയപ്പോള്‍ അതൊരു അസുലഭ നിമിഷമായി മാറുകയായിരുന്നു. താരസംഘടനയുടെ അമരക്കാരനായി മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെ ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു കമല്‍ഹസന്‍. വിയോജിപ്പുകളൊന്നും വ്യക്തമാക്കാതെ പഴയ സൗഹൃദം ഇപ്പോഴും അതേ പോലെ നിലനില്‍ക്കുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കിയൊരു കൂടിക്കാഴ്ചയായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

  മുകേഷ് എത്തുമോ?

  മുകേഷ് എത്തുമോ?

  മിനിസ്‌ക്രീനിലെ മിന്നും അവതാരകരിലൊരാളാണ് മുകേഷ്. ഏഷ്യാനെറ്റിന്റെ ബഡായി ബംഗ്ലാവിന്‍രെ അമരക്കാരന്‍ കൂടിയായ താരം ബിഗ് ബോസിലേക്ക് എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വരാനിരിക്കുന്ന എപ്പിസോഡുകളില്‍ അദ്ദേഹവുമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എംഎല്‍എയായതിന് ശേഷവും അദ്ദേഹം ചാനല്‍ പരിപാടിയില്‍ സജീവമായിരുന്നു. ബിഗ് ബോസിന് മുന്നോടിയായി ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ആരാധകര്‍ പരിഭ്രാന്തരായിരുന്നു. പരിപാടി തുടരുമെന്ന് ചാനല്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

  സ്‌പെഷല്‍ എപ്പിസോഡിലേക്ക്

  സ്‌പെഷല്‍ എപ്പിസോഡിലേക്ക്

  സ്വാതന്ത്ര ദിനവും അത്തവുമൊക്കെയായി വന്‍ ആഘോഷങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് വ്യത്യസ്തമായ ആഘോഷങ്ങളുമായി ബിഗ് ബോസും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ഓണം എപ്പിസോഡുകളുടെ പ്രമോ അടുത്ത് തന്നെ പുറത്തുവിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഓണം സ്‌പെഷലിന് മുന്നോടിയായുള്ള പ്പിസോഡിലാണ് മുകേഷ് അതിഥിയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  English summary
  Mukesh going to visit Malayalam Bigboss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X