പ്രളയ ദുരിതമനുഭവിച്ചവര്‍ക്ക് സന്തോഷിക്കാം! മുകേഷ് അവതാരകനായി സെല്‍ മീ ദി ആന്‍സര്‍ വീണ്ടും വരുന്നു

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് തരംഗമായി പ്രദര്‍ശനം നടക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു പരിപാടി കൂടി ആരംഭിക്കാന്‍ പോവുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരിപാടിയായിരുന്നു സെല്‍ മീ ദി ആന്‍സര്‍. മുകേഷ് അവതാരകനായിരുന്ന ഷോ വിജ്ഞാന പരിപാടിയായിരുന്നു. ഷോ യുടെ മൂന്നാം സീസണ്‍ വരാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

sell-me-the-answer-season-3

അറിവിലൂടെ അതിജീവനം എന്ന മുദ്രവാക്യവുമായിട്ടാണ് മൂന്നാം സീസണ്‍ വരുന്നത്. ഇത്തവണയും നടന്‍ മുകേഷ് തന്നെയായിരിക്കും അവതാരകന്‍. പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. കേരളത്തിലുണ്ടായ പ്രളയ ദുരിതം നേരിട്ടനുഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക പരിഗണനയുണ്ടാവുമെന്നതാണ്.

ഏഷ്യാനെറ്റില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ വൈകുന്നേരം 6.30 ന് കാണിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് തുടര്‍ന്ന് നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാനുള്ള അവസരമുള്ളത്. ഇതില്‍ നിന്നുമാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X