ശക്തിമാൻ രക്ഷിക്കുമെന്ന് പറഞ്ഞ് കുട്ടികൾ തീയിലേക്ക് ചാടി! പ്രശ്നം ഗുരുതരമായി, ഇതോടെ കേസ് വന്നു; മുകേഷ് ഖന്ന
സൂപ്പര്‍ഹീറോ സിനിമകള്‍ക്ക് വലിയ ഫാന്‍സ് ഉണ്ടെങ്കിലും ഇന്ത്യക്കാര്‍ക്ക് അത് ശക്തിമാനാണ്. തൊണ്ണൂറുകളില്‍ കുട്ടികളുടെ മനംകവര്‍ന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു ശക്തിമാന്‍. ബോളിവുഡ് നടന്‍ മുകേഷ് ഖന്നയായിരുന്നു ശക്തിമാനായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അന്ന് ടെലിവിഷനോ മറ്റ് ചാനലുകളോ സജീവമല്ലാത്ത കാലത്ത് ദൂരദര്‍ശനിലാണ് ശക്തിമാന്‍ സംപ്രേക്ഷണം ചെയ്തിരുന്നത്.
അപകടങ്ങളില്‍ നിന്നും മറ്റും രക്ഷിക്കാന്‍ ശക്തിമാന്‍ വരുന്നതായിരുന്നു പരമ്പരയില്‍ കാണിച്ചത്. ഇത് കുട്ടികളെ അത്രത്തോളം സ്വാധീനിക്കുകയും ചെയ്തു. അങ്ങനെ ഏത് അപകടത്തില്‍ നിന്നും ശക്തിമാന്‍ രക്ഷിക്കുമോ എന്നറിയാനായി കുട്ടികള്‍ സ്വയം അപകടത്തില്‍പ്പെടാന്‍ തുടങ്ങി. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളായിരുന്നു ഈ പ്രവൃത്തികള്‍ ചെയ്തത്.

അത്രയും സൂപ്പര്‍ഹിറ്റായി നില്‍ക്കുമ്പോള്‍ ശക്തിമാന്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് നടന്‍ മുകേഷ് ഖന്നയിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'ശക്തിമാന്റെ പേരില്‍ ഒത്തിരി പ്രശ്‌നങ്ങള്‍ കുട്ടികളുണ്ടാക്കി. ശക്തിമാന്‍ രക്ഷിക്കാന്‍ വരുമെന്ന് പറഞ്ഞ് ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുന്ന കുട്ടികളുണ്ടായിരുന്നു. അങ്ങനെ എനിക്കെതിരെ കോടതയില്‍ ഒരു കേസ് വന്നിരുന്നു. ആറ് മാസത്തോളം ഞാന്‍ അതിന് പിന്നാലെ നടന്നു. ആര്‍ക്കും അതിനെ കുറിച്ചൊന്നും അറിയാന്‍ വഴിയില്ല. എല്ലാ പതിനഞ്ച് ദിവസം കൂടുമ്പോഴും പ്രശ്‌നങ്ങള്‍ വരുമായിരുന്നു.
ബീഹാറില്‍ ഒരു കുട്ടി മറ്റൊരു കുട്ടിയെ എടുത്ത് തീയില്‍ ഇട്ടു. എന്നിട്ട് ശക്തിമാന്‍ രക്ഷിക്കാന്‍ വരുമെന്ന് പറഞ്ഞു. ആ കുട്ടി മരണപ്പെട്ടു. അതുപോലെ കര്‍ണാടകയില്‍ മറ്റൊരു പെണ്‍കുട്ടിയും സമാനമായ രീതിയില്‍ ചെയ്തു. ഇതുപോലെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും സമാനമായ രീതിയിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി വരാന്‍ തുടങ്ങിയതോടെ ഷോ തന്നെ നിര്‍ത്താന്‍ ദൂരദര്‍ശന്‍ തീരുമാനിക്കുകയായിരുന്നു.

ശക്തിമാന്‍ സീരിയല്‍ കണ്ടിട്ട് കുട്ടികള്‍ കെട്ടിടത്തിന് മുകളില്‍ നിന്നൊക്കെ ചാടി മരിക്കുകയാണ്. അതില്‍ അഭിനയിക്കുന്ന ആളെന്ന നിലയില്‍ നിങ്ങളെന്താണ് പറയുന്നതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ എന്ത് പറയാനാണ്. ഇതിനെ തുടര്‍ന്ന് അത്രയും ഹിറ്റായിട്ടും ഷോ അവസാനിപ്പിക്കേണ്ടി വന്നു. ശക്തിമാന്റെ എട്ട് എപ്പിസോഡുകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ എനിക്ക് ലഭിച്ചത് ലക്ഷക്കണക്കിന് കത്തുകളാണ്. ശക്തിമാന്‍ ഒരിക്കലും അവസാനിപ്പിക്കരുത് എന്നൊക്കെയാണ് ഭൂരിഭാഗം കത്തുകളിലും ഉണ്ടായിരുന്നത്. പക്ഷേ താല്‍പര്യമില്ലാതെ അത് നിര്‍ത്തിവെക്കേണ്ടി വന്നു.
അതേ സമയം തുടക്ക കാലത്ത് തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും മുകേഷ് ഖന്ന പറഞ്ഞിരുന്നു. ശക്തിമാനിന്റെ നിര്‍മാതാവും ഞാനായിരുന്നു. അതിന്റെ പ്രതിഫലം അത്ര കാര്യമാക്കാനില്ല. പിന്നെ പറയാനുള്ളത് മഹാഭാരതയെ കുറിച്ചാണ്. ഞാനും അതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 97 ആഴ്ചകളാണ് അത് ഓടിയത്. ഏകദേശം രണ്ട് വര്‍ഷം മുഴുവനും മഹാഭാരത സംപ്രേക്ഷണം ചെയ്തു.
അതിന് മൂവായിരം രൂപയാണ് ഓരോ എപ്പിസോഡിനും വീതം ലഭിച്ചത്. പിന്നീട് മുപ്പത്തിനായിരം രൂപയും എഴുപതിനായിരം രൂപയുമൊക്കെ ഒരു ദിവസത്തിന് വാങ്ങിക്കാന്‍ തുടങ്ങി. ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ അമ്പതിനായിരം രൂപയാണ് വാങ്ങിക്കൊണ്ടിരുന്നത്. അത് കൂടി കൂടി വന്നു. പണം താനൊരിക്കലും പ്രധാന്യമായിരുന്നില്ല. ഞാനൊരിക്കലും ഖാന്‍മാര്‍ക്കൊപ്പമോ അമിതാഭ് ബച്ചനൊപ്പമോ എത്തില്ലെന്നും മുകേഷ് ഖന്ന പറയുന്നു.


Click it and Unblock the Notifications











