ഈ മോന്ത കൊണ്ടൊന്നും അഭിനയിക്കാന്‍ പറ്റില്ല; മോഹന്‍ലാലിന്റെ ആദ്യ സിനിമയിലെ ഓഡിഷനെ കുറിച്ച് മുകേഷ്

നടന്‍ മോഹന്‍ലാലിന്റെ പ്രതിഫലം എട്ട് കോടിയ്ക്കും പതിനൊന്ന് കോടിയ്ക്കും ഇടയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഐഎംഡിബി റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ചാണ് താരരാജാവിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രചരണം നടന്നത്. അതിനൊപ്പം ബിഗ് ബോസില്‍ അവതാരകനായിട്ടെത്തിയ വകയിലും വമ്പന്‍ തുക താരം സ്വന്തമാക്കിയിട്ടുണ്ട്.

കോടികളുടെ കണക്ക്് ഇങ്ങനെയാണെങ്കിലും ആദ്യ സിനിമയില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിന് ലഭിച്ച പ്രതിഫല തുകയെ കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്. ഫ്‌ളാവേഴ്‌സ് ചാനലിലെ ടോപ് സിംഗര്‍ വേദിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോഹന്‍ലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ചും അതിലെ പ്രതിഫലത്തെ കുറിച്ചും മുകേഷ് പറഞ്ഞത്. ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്.

mohanlal-mukesh-

'മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്ന് ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്.

സൂര്യകാന്തി പോലെ സുന്ദരിയായി മൌനി റോയി, പുത്തൻ ചിത്രങ്ങൾ കാണാം

Recommended Video

The only Malayalam actor Which Mohanlal follow on Instagram | FilmiBeat Malayalam

കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയതെന്നും' മുകേഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X