For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്‍റെ കൂടെ വന്ന പെണ്‍കുട്ടിയെക്കുറിച്ച് മുകേഷ്! പിന്നെ കണ്ടില്ല! ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുകേഷ്. നായകനായി മാത്രമല്ല സഹനടനായും തിളങ്ങിയിട്ടുണ്ട അദ്ദേഹം. ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല സ്വഭാവിക വേഷവും തനിക്ക് ഇണങ്ങുമെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിരുന്നു. വ്യത്യസ്തമായ വേഷങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും ഇടയ്ക്ക് സിനിമകളില്‍ അഭിനയിച്ചിരുന്നു.

  തന്റെ തലമുറയിലെ പ്രണയത്തെക്കുറിച്ചും ഇപ്പോഴത്തെ പ്രണയത്തെക്കുറിച്ചുമൊക്കെ പറയുന്ന മുകേഷിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം പ്രണയത്തെക്കുറിച്ചും കോളേജ് പഠനകാലത്തെ അനുഭവത്തെക്കുറിച്ചുമൊക്കെ പറഞ്ഞത്. പോസസ്സീവ്‌നെസില്‍ ഉള്ളിലൊരു സ്‌നേഹമുണ്ട്. സ്‌നേഹമുള്ള സ്ഥലത്ത് മാത്രമേ അതുണ്ടാവുകയുള്ളൂ. എന്റെ തലമുറയിലെ പ്രേമവും തമാശയും സൗഹൃദവുമൊന്നും പുതിയ തലമുറയിലേക്ക് എത്തിയോ എന്നറിയില്ല. എന്നാല്‍ ഇതേക്കുറിച്ച് സൂക്ഷ്മതയോടെ അന്വേഷിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറയുന്നു.

  അതിന് വേണ്ടി കോളേജിന്റെ മുന്‍പില്‍ പോയി നില്‍ക്കാനാവില്ല. അത് പോലെ തന്നെ ഇതേക്കുറിച്ച് ചോദിക്കുന്നതിനും പരിമിതികളുണ്ട്. മകന്റെ പ്രായത്തിലുള്ളവരോടാണ് ഇതേക്കുറിച്ച് ചോദിക്കുന്നത്. മകന്‍ ഒരു ദിവസം ഒരു പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തി, അച്ഛാ എന്റെ സുഹൃത്താണ്. അതായത്. നമ്മുടെ കാലഘട്ടത്തില്‍ ഇങ്ങനെ ചെയ്തിരുന്നേല്‍ വെടിവെപ്പാണ്. എന്താണ് പേര് എന്നൊക്കെ ചോദിച്ച് കുറച്ച് സംസാരിച്ചു അന്ന്. കുറച്ച് ദിവസത്തിന് ശേഷം ആ പെണ്‍കുട്ടിയെ കണ്ടില്ല. അപ്പോഴാണ് മകനോട് ചോദിച്ചത്.

  Mukesh
  Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam

  സാധാരണ അച്ഛന്‍മാരൊന്നും അതേക്കുറിച്ച് ചോദിക്കത്തില്ല, ഞാനായതിനാല്‍ അവനോട് ഞാന്‍ ചോദിച്ചു. നീ അന്ന് കൊണ്ടുവന്ന് പരിചയപ്പെടുത്തിയ പെണ്‍കുട്ടിയെവിടെ. ആ ബന്ധം തീര്‍ന്നോ, അവള്‍ പ്രണയത്തിലാണ്, വേറാരോടുമല്ല പുസ്തകങ്ങളോടാണ്. എപ്പോള്‍ നോക്കിയാലും അതാണ്. പണ്ടത്തെപ്പോലെയല്ല പ്രണയം. നേടിയെടുക്കുന്നതിന്റെ ത്രില്ല് നഷ്ടമാവുന്നുണ്ടോയെന്ന സംശയമുണ്ട് തനിക്കെന്നും മുകേഷ് പറഞ്ഞിരുന്നു.

  ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രത്തെക്കുറിച്ചും അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ഒരു കഥാപാത്രത്തില്‍ എവിടെയെങ്കിലും ഞാന്‍ കാണും. ബാക്കി ചിലതൊക്കെ ഇമേജിനേഷനാണ്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് സുന്ദരിയായ ടീച്ചറെ കളിയാക്കിയിരുന്നു. അവര് നടന്ന് പോയപ്പോള്‍ ഒരുപാട്ട് പാടി. അവരുടെ പേരുമായി ബന്ധപ്പെട്ട പേരാണ്. 2000 കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ ടീച്ചറെ കളിയാക്കി പാട്ട് പാടിയത് വലിയ വിഷമമായി. അച്ഛനെയൊക്കെ വിളിപ്പിച്ചു. ആത്മഹത്യയോ നാടുവിടലോ എന്തെങ്കിലും ചെയ്യാനുള്ള പ്ലാനിലായിരുന്നു അന്ന്. അച്ഛനൊക്കെ അറിഞ്ഞതിന് ശേഷം നല്ല വഴക്ക് കിട്ടി. പില്‍ക്കാലത്ത് ഈ സംഭവം എഴുതി ഞാന്‍ കാശുണ്ടാക്കി. നല്ല കോമഡിയാണല്ലോയെന്നായിരുന്നു അന്നെല്ലാവരും പറഞ്ഞതെന്നും മുകേഷ് പറയുന്നു.

  Read more about: mukesh മുകേഷ്
  English summary
  Mukesh reveals about the difference of love between his and his son's generations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X