Don't Miss!
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Automobiles
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വൃത്തിയുടെ കാര്യത്തിൽ വട്ടപൂജ്യമായ ട്രെയിനുകൾ
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
- Lifestyle
ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലം
- Technology
'മോഷണത്തിന്' സഹായിയെ വേണം, ശമ്പളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാർക്ക് വെബ്ബിൽ
സിദ്ദിഖിനെ സായി കുമാര്‍ എന്ന് വിളിക്കുന്നവരുണ്ട്! നെവര്‍ ഹാവ് ഐ എവറില്‍ മുകേഷും സിദ്ദിഖും പറയുന്നു
മലയാളത്തില്‍ പ്രേക്ഷകരെ രസിപ്പിച്ച ഒത്തിരയധികം കൂട്ടുകെട്ടുകളുണ്ട്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെത്തിയ ഇന്‍ ഹരിഹര്‍ നഗറിലൂടെയാണ് സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകന് എന്നിങ്ങനെയുള്ള കൂട്ടുകെട്ട് മലയാളികള്‍ക്ക് ലഭിച്ചത്. ഈ സിനിമയുടെ മൂന്ന് ഭാഗങ്ങളും തിയറ്ററുകളില്‍ നല്ല പ്രതികരണം നേടിയിരുന്നവയാണ്.
മോഹന്‍ലാലിന്റെ പിന്‍ഗാമി പ്രണവല്ല, പ്രകാശനെ വാഴ്ത്തി സോഷ്യല്‍ മീഡിയ! നാച്ചുറല്‍ ആക്ടിംഗ് കിംഗ് ഫഹദ്
ജിമ്മനായി ദിലീപിന്റെ കിടിലന്‍ മേക്കോവര്‍! ജിമ്മില്‍ പോയത് വെറുതേയായില്ല! പ്രൊഫസര്‍ ഡിങ്കന് മാസാണ്!
ഇപ്പോഴിതാ ഇന്‍ഹരിഹര്‍ നഗറിലെ മഹാദേവനും ഗോവിന്ദന്‍കുട്ടിയും മഴവില്‍ മനോരമയിലെ നെവര്‍ ഹാവ് ഐ എവര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ചടപടാന്ന് ഉത്തരങ്ങള്‍ നല്കി കൊണ്ടായിരുന്നു രണ്ട് പേരും പരിപാടിയില്‍ ശ്രദ്ധേയരായത്.
പാര്‍വ്വതിയുടെ മാസ് ഡയലോഗ്! തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെയെന്ന് നടി

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ?
ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രണ്ട് പേരുടെയും ഉത്തരം. ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് പോലും പറഞ്ഞിട്ടില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. താനും ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മുകേഷ് പറയുന്നത്. അയാള്‍ ദുഖിച്ചിരിക്കുമ്പോള്‍ ഒരു വകയ്ക്ക് കൊള്ളാത്ത സാധനമെന്ന് പറഞ്ഞിട്ടെന്തിനാന്നും താരം ചോദിക്കുന്നു.

ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ?
ഈ ചോദ്യത്തിന് ഉണ്ടെന്നാണ് മുകേഷ് പറയുന്നത്. ഇല്ലെന്നാണ് സിദ്ദിഖിന്റെ അഭിപ്രായം. എന്റെ ഒരു സിനിമ അത് വിചാരിച്ച് കണക്കിന് വിജയിച്ചില്ല. ആ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അപ്പോള്‍ മമ്മൂക്ക മുറിയില്‍ വെച്ച് നീ എന്തിനാണ് ആ സിനിമ ചെയ്തത്. വളരെ മോശം അഭിപ്രായമാണതിന് എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ അന്നേരം എനിക്ക് ഒരു രണ്ട് മൂന്ന് മിനുറ്റ് തരുമോന്ന് ചോദിച്ചു. എന്നിട്ട് ആ സിനിമയുടെ കഥ എന്നോട് പറഞ്ഞ് രീതിയില്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞ് കൊടുത്തു. ഇങ്ങനെ കഥ പറഞ്ഞാല്‍ ഈ സിനിമ ഞാനും ചെയ്യുമെന്നാണ് മമ്മൂക്ക പറഞ്ഞത്.

ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടോ?
എന്നോട് അങ്ങനെ ആരും ചോദിക്കാറ് പോലുമില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. ഞാന്‍ അങ്ങനെ നമ്പര്‍ കൊടുത്തിട്ടില്ല പക്ഷെ ഞാനൊരിക്കല്‍ ഫോണിന് അപേക്ഷ കൊടുത്തിട്ടുണ്ട്. കണക്ഷന് കിട്ടി കഴിഞ്ഞാല്‍ പറയാമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മുകേഷ് പറയുന്നത്. അത് അപ്പോള്‍ തന്നെ വിശ്വസിച്ച് പോയിട്ടുണ്ടെന്നും താരം പറയുന്നു.

മറ്റൊരു നടന് ഒരു റോള്‍ കിട്ടിയതില്‍ അസൂയ തോന്നിയിട്ടുണ്ടോ?
മുകേഷിന് ഉണ്ടെന്നും സിദ്ദിഖിന് ഇല്ലെന്നുമായിരുന്നു ഉത്തരം. എനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ കിട്ടിയിട്ടുള്ളതിനാല്‍ അങ്ങനെ അസൂയ തോന്നിയിട്ടില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. പല സിനിമകള്‍ കാണുമ്പോള്‍ ആ സിനിമയില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വിചാരിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എനിക്ക് പറഞ്ഞ് വെച്ചിരുന്ന ഞാന്‍ ചെയ്യണമെന്ന് പറഞ്ഞിരുന്ന സിനിമ അവര്‍ സമയം മാറ്റുകയോ മറ്റോ ചെയ്യുമ്പോള്‍ എനിക്ക് മിസ് ആയിട്ടുണ്ട്. അതേ കഥാപാത്രം വേറെ ആളുകള്‍ ചെയ്തിട്ടുണ്ട്. അന്നേരം അത് കാണുമ്പോള്‍ അതില്‍ സങ്കടം തോന്നിയിട്ടുണ്ടെന്നാണ് മുകേഷ് പറയുന്നത്.

മറ്റൊരു അഭിനേതാവായി മാറി പോയിട്ടുണ്ടോ?
ഉണ്ടെന്നായിരുന്നു രണ്ട് പേരുടെയും ഉത്തരം. എന്നെ ഒരുപാട് കാലം സായി കുമാറല്ലെന്ന്് ചോദിച്ചിട്ടുണ്ട്. ദേ സായി കുമാര്‍ പോവുന്നു എന്നൊക്കെ പറയാറുണ്ടായിരുന്നു. അപ്പോള്‍ ഞാനിത് മണിയന്‍പിള്ള രാജുവിനോട് പറഞ്ഞിട്ടുണ്ടെന്നും സിദ്ദിഖ് പറയുന്നു. എന്നെ കൂടുതല്‍ പ്രാവിശ്യം തെറ്റി പോയൊരു നടനുണ്ട്. അയാളുടെ പേര് പറയില്ലെന്നാണ് മുകേഷ് പറയുന്നത്. പക്ഷെ ഞാന്‍ വിളിക്കുന്ന ആളുടെ അടുത്ത് പറയും. ഒരു പ്രാവിശ്യം കൂടി വിളിച്ചാല്‍ അടികൊള്ളുമെന്ന് എന്നും മുകേഷ്.

പ്രായം കുറച്ച് പറഞ്ഞിട്ടുണ്ടോ?
ഇല്ലെന്നാണ് സിദ്ദിഖ്, ഉണ്ടെന്നും ഇല്ലെന്നും മുകേഷ് വ്യക്തമാക്കി. ഞാന്‍ പറയാറില്ല. പക്ഷെ ഒരിക്കല്‍ ഒരു നായിക നടി എന്നോട് ചോദിച്ചു എത്ര വയസായി. അന്ന് 49 ആയി എന്ന് പറഞ്ഞു. ആ കുട്ടി പറഞ്ഞു. 49 എന്റെ അച്ഛന്റെ വയസാണ്. അപ്പോള്‍ ഞാന്‍ നീ നിന്റെ അച്ഛനെ പോലെ എന്നെ ബഹുമാനിക്കാന്‍ പറഞ്ഞു. ആണിനെ സംബന്ധിച്ചിടത്തോളം പ്രായം എന്ന് പറയുന്നത് ഒരു നമ്പറാണെന്നാണ് സിദ്ദിഖ് പറയുന്നത്. ആരും എന്നോട് പ്രായം ചോദിച്ചിട്ടില്ലെന്ന് മുകേഷ് പറയുന്നു. ഇലക്ഷന് നിന്നപ്പോള്‍ എല്ലാം പുറത്ത് വന്നെന്നും താരം പറയുന്നു. ഇനിയിപ്പോ പറഞ്ഞാലെന്ത് ഇല്ലെങ്കിലെന്ത്..?

ഇന്റര്‍വ്യൂസില്‍ നുണ പറഞ്ഞിട്ടുണ്ടോ?
രണ്ട് പേരും ഇല്ലെന്ന് പറയുന്നു. എന്താണെന്ന് വെച്ചാല്‍ ഞാന്‍ കള്ളം പറയേണ്ടതായിട്ടുള്ള ചോദ്യം ആരും ചോദിച്ചിട്ടില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. എനിക്കും നുണ പറയേണ്ടതായി വന്നിട്ടില്ലെന്ന് മുകേഷും പറയുന്നു. പക്ഷെ മറ്റുള്ള ആളുകള്‍ക്ക് അത് സന്തോഷമാവുകയാണെങ്കില് നമ്മുടെ കള്ളവും സത്യവും അവിടെ പ്രശ്നമില്ലെന്നും താരം വ്യക്തമാക്കുന്നു.
-
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്