twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിലത് ഇങ്ങനെയാണ് ലഭിക്കുന്നത്!! നീ ചെയ്തത് വളരെ ശരിയാണ്!! ദുൽഖറിനെ പ്രശംസിച്ച് മമ്മൂട്ടി...

    സിനിമയുടെ ചരിത്രം അവർക്ക് അറിയുന്നതു പോലെ ആർക്കും അറിയില്ല.

    |

    ചില താരങ്ങളെ ഒരുമിച്ച് സ്ക്രീനിലോ അ്ലലെങ്കിൽ വേദിയിലോ കാണുമ്പോൾ അരാധകരുടെ മനസിൽ സന്തോഷം തോന്നും. പഴയ പല ചിത്രങ്ങളും അതിലെ രംഗങ്ങളും നമ്മുടെ മനസിൽ ഒന്നിനു പിറകെ ഒന്നായി വരും. പുതിയ തലമുറകൾ എത്രമാറി വന്നാലും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താര ജോഡിയാണ് സിദ്ദിഖ്- മുകേഷ്- ജഗദീഷ് കൂട്ട്കെട്ട്. വർഷങ്ങൾ എത്ര പിന്നിട്ടാലും ഇവരുടെ സിനിമകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്.

    ജയസൂര്യ ശരിയ്ക്കും ഞെട്ടിച്ചു!! ഈ മേരിക്കൂട്ടി തകർക്കും... ഈ വീഡിയോ കണ്ടൂ നോക്കൂ...ജയസൂര്യ ശരിയ്ക്കും ഞെട്ടിച്ചു!! ഈ മേരിക്കൂട്ടി തകർക്കും... ഈ വീഡിയോ കണ്ടൂ നോക്കൂ...

    തെണ്ണൂറുകളിലാണ് മലയാള സിനിമയിൽ മാറ്റങ്ങൾ വരാൻ തുടങ്ങിയത്. മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ മാത്രം കണ്ടു വന്നിരുന്ന തലമുറയുടെ മുന്നിലാണ് സൗഹൃദത്തിന്റെ കഥയുമായി ഈ ചെറുപ്പക്കാർ എത്തുന്നത്. റാംജി റാം സ്പികിങ് , ഇൻ ഹരിഹർ നഗർ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ പിറന്നു. ഇതെല്ലാം പ്രേക്ഷകർ ഇരും കൈകളും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് മലയാള സിനിമ വേറൊരു പാതയിലേയ്ക്കാണ് സഞ്ചരിച്ചത്. ആ പഴയ കോമഡി രാജാക്കന്മാർ ഇന്നും മുഖമുഖം കാണുമ്പോൾ പ്രേക്ഷകർ ചിരിച്ച് ചിരിച്ച് മണ്ണു കപ്പൂം.

     ബാഹുബലിയെ പിന്നിലാക്കി സായി പല്ലവി!! ഹൈലൈറ്റ് താരത്തിന്റെ ഈ കിടിലൻ ഡാൻസ് ബാഹുബലിയെ പിന്നിലാക്കി സായി പല്ലവി!! ഹൈലൈറ്റ് താരത്തിന്റെ ഈ കിടിലൻ ഡാൻസ്

      ഇത്തരം സൗഹൃദങ്ങൾ കാണാൻ കിട്ടില്ല

    ഇത്തരം സൗഹൃദങ്ങൾ കാണാൻ കിട്ടില്ല

    നായർ സാഹിബ് എന്ന ചിത്രത്തിനു ശേഷമാണ് സിദ്ദിഖും മുകേഷും തമ്മിൽ സൗഹൃദത്തിലാകുന്നത്. നീണ്ട മുപ്പത് വർഷമായി ഇവർ രണ്ടും അടുത്ത സുഹൃത്തുക്കളാണ്. വർഷങ്ങൾ പിന്നിടുമ്പോഴും ഇവരുടെ അന്നത്തെ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ട്. സിദ്ദിഖ് മുകേഷ് സൗഹൃദത്തിനെ കുറിച്ച് മലയാള സിനിമയിൽ പാട്ടാണ്. ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ സെറ്റിലാണെങ്കിലും കാരവനിലാണെങ്കിലും ഇവർ രണ്ടും പേരും എപ്പോഴും ഒരുമിച്ചായിരിക്കും. കൂടാതെ ഷൂട്ടിങ്ങിനിടെ ഫ്രീ കിട്ടുന്ന അവസരങ്ങളിൽ തമാശ പറഞ്ഞ് ആ സെറ്റിനെ തന്നെ മനോഹരമാക്കും. ഇന്ന് ഇതു പോലെയുള്ള സൗഹൃദങ്ങൾ വളരെ കുറവാണ്.

       ഇപ്പോഴും പഴയ സൗഹൃദം തന്നെ

    ഇപ്പോഴും പഴയ സൗഹൃദം തന്നെ

    മഴവില്ല് മനോരമയുടെ നക്ഷത്ര തിളക്കം എന്ന പരിപാടിയിലാണ് താരങ്ങൾ തങ്ങളുടെ സൗഹൃദത്തിനെ കുറിച്ച് മനസ് തുറന്നത്. പണ്ടെത്തെ അതേ സൗഹൃദം തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. രാമലീലയുടെ സെറ്റിലായിരുന്നപ്പോൾ ഞാനും സിദ്ദിഖും വിജയ രാഘവനുമൊക്കെ മുഴുവൻ സമയം ഒന്നിച്ചായിരുന്നു . അതു കൊണ്ട തന്നെ മിസ്സിങ് ഒരിക്കലും ഫീൽ ചെയ്യില്ല. ഞങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരാൾ കൂടി കടന്നു വരുമ്പോൾ പഴയ തമാശകളും സംഭവങ്ങളുമൊക്കെ ഒരിക്കൽ കൂടി പെടിതട്ടിയെടുത്തു ആസ്വദിക്കുമെന്ന് മകേഷ് പറഞ്ഞു. എന്നാൽ പുതിയ തലമുറയിലുള്ള ആളുകൾക്കൊപ്പമവും ഇതെല്ലാം ആസ്വാദിക്കുന്നുണ്ടാകും. എന്നാൽ ഞങ്ങളോട് ബഹുമാനത്തോട് കൂടി മാത്രമേ അവർ സമീപിക്കുകയുള്ളുവെന്നും സിദ്ദിഖ് പറഞ്ഞു.

    മുതിർന്ന താരങ്ങളെ കാണാൻ ശ്രമിച്ചു

    മുതിർന്ന താരങ്ങളെ കാണാൻ ശ്രമിച്ചു

    സിനിമയിലെ മുതിർന്ന താരങ്ങളെ കാണാനും അവരുമായി സംസാരിക്കാനും വേണ്ടി മാത്രമായിരുന്നു സിനിമയിൽ എത്തിയതെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാൽ അതൊക്കെ തന്നെയായിരുന്നു തന്റേയും ആഗ്രഹമെന്ന് മുകേഷും പറഞ്ഞു. ഞാനൊക്കെ മുതിർന്ന താരങ്ങളെ നോക്കി കണ്ടു പിടിച്ച് അടുത്ത് ചെന്ന് അവരുടെ ചർച്ചകൾ കേൾക്കുകയും , അവരുടെ തീരുമാനങ്ങളും സംസാര രീതിയും ഗ്രഹിച്ചെടുക്കുകയും ചെയ്യുമായിരുന്നു. എന്നിട്ട് നാട്ടിൽ ചെന്ന്( കൊല്ലം) എന്റേതെന്ന രീതിയിൽ അവിടെയുള്ളവരോട് തട്ടിവിടും. പക്ഷെ ആ ഒരു അനുഭവം വളരെ വലുതാണ്. ഇന്നത്തെ തലമുറ അങ്ങനെയൊക്കെ ചെയ്യുന്നുണ്ടോ എന്നുളള കാര്യ സംശയമാണ്.

    ദുൽഖർ മിടിക്കുനാണ്

    ദുൽഖർ മിടിക്കുനാണ്

    ഇതുമായി ബന്ധപ്പെട്ട് ഒരു സംഭവവും മുകേഷ് പ്രോഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ജോമോന്റെ സുവിശേഷം എന്ന സെറ്റിൽ നടന്ന സംഭവമാണ്. ഒരു ദിവസം ഷൂട്ടിങ്ങിനിടെ ഞാനും ദുൽഖറും ഇന്നസെന്റ് ചേട്ടനും ഒരുമിച്ച് ഇരുന്ന് കഉരച്ച് നേരം സംസാരിച്ചിരുന്നു. ദുൽഖർ ഇപ്പോൾ എഴുന്നേറ്റ് പോകുമെന്നായിരുന്നു ഞാൻ വിചാരിച്ചത്. എന്നാൽ രണ്ടു മണിക്കൂർ നേരെ ഞങ്ങളോടൊപ്പം ഇരുന്നു കാര്യങ്ങൾ കേൾക്കുകയും ചിരിക്കുകയും കുറച്ച് കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു

     മമ്മൂക്കയുടെ ഫോൺ

    മമ്മൂക്കയുടെ ഫോൺ

    അതിനു ശേഷം മമ്മൂക്കയുടെ ഫോൺ വന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശരിയ്ക്കും ഞെട്ടിപ്പോയെന്ന് മുകേഷ് പറഞ്ഞു. ദുൽഖർ ഇന്ന് നിങ്ങളുടെ കൂടെയിരുന്ന് കുറെ സംസാരിച്ചെന്നും തമാശയൊക്കെ പറഞ്ഞെന്നും അറിഞ്ഞു. അതിനു ശേഷം മമ്മൂക്ക ഇങ്ങനെ പറഞ്ഞു. ഞാൻ അവനോട് പറഞ്ഞു. നീ ചെയ്തത് വളരെ നല്ല കാര്യമാണ്. അവരുടെ അടുത്തിരുന്നു സംസാരിക്കണം. സിനിമയുടെ ചരിത്രം അവർക്ക് അരിയുന്നതു പോലെ ആർക്കും അറിയില്ല. അതൊക്കെ ഇങ്ങനെ മാത്രമേ ഗ്രഹിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള സംസാരത്തിൽ നിന്ന് മാത്രമേ നമ്മുടെ ജീവിതാനുഭവങ്ങളും പിന്നിട്ട വഴിയിലെ ദുർഘടങ്ങളുമൊക്കെ മറ്റുള്ളവർക്കും അറിയാൻ കഴിയൂ. ഇതു ഒരുപാട് ഗുണം ചെയ്യുമെന്നും മുകേഷ് പറഞ്ഞു.

    English summary
    mukesh and siddique says about dulquer salaman
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X