മുകേഷ് വീണ്ടും മിനിസ്‌ക്രീനില്‍, ഒരു ചിരി ഇരുചിരി ബംബര്‍ ചിരിയില്‍ അതിഥിയായി താരം, പ്രൊമോ പുറത്ത്,

By Midhun Raj

സിനിമകള്‍ക്കൊപ്പം ടെലിവിഷന്‍ രംഗത്തും സജീവമായ താരങ്ങളില്‍ ഒരാളാണ് മുകേഷ്. അവതാരകനായും വിധികര്‍ത്താവായുമെല്ലാം നടന്‍
പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. ടോപ് സിംഗര്‍ പോലുളള പരിപാടികളില്‍ എല്ലാം സ്ഥിരം ജഡ്ജായി മുകേഷ് എത്തിയിട്ടുണ്ട്. അതേസമയം ഇത്തവണ മഴവില്‍ മനോരമയിലെ ഒരു ചിരി ഇരുചിരി ബംബര്‍ ചിരി പരിപാടിയിലാണ് മുകേഷ് പങ്കെടുക്കുന്നത്. കോമഡി റിയാലിറ്റി ഷോയുടെ പുതിയ പ്രൊമോ വീഡിയോയില്‍ മുകേഷിന്‌റെ വരവ് കാണിക്കുന്നു. ഇതിനോടകം റേറ്റിംഗില്‍ എല്ലാം മുന്നില്‍ എത്തിയ പരിപാടിയാണ് ഒരു ചിരി ഇരുചിരി ബംപര്‍ ചിരി.

mukesh

ബിഗ് ബോസ് ആദ്യ സീസണിലെ വിജയി സാബുമോന്‍, നടി മഞ്ജു പിളള, നസീര്‍ സംക്രാന്തി ഉള്‍പ്പെടെയുളളവരാണ് പരിപാടിയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. അതേസമയം ഓണം സ്‌പെഷ്യല്‍ എപ്പിസോഡിലാണ് മുകേഷ് എത്തുന്നത്. ഗോള്‍ഡന്‍ ബസര്‍ എന്ന പുതിയൊരു സംഭവം കൂടി ഈ എപ്പിസോഡ് മുതല്‍ ഷോയില്‍ ഉണ്ടാവും.

മൂന്ന് വിധികര്‍ത്താക്കള്‍ ചിരിച്ചാല്‍ അമ്പതിനായിരം രൂപയുടെ ജാക്ക്‌പോട്ടാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ഇതുവരെ നല്‍കിയത്‌. എന്നാല്‍ പുതിയ പ്രൊമോയില്‍ മുകേഷിനെ ചിരിപ്പിച്ചാല്‍ ഗോള്‍ഡന്‍ ബസറിലൂടെ ഒരു ലക്ഷം രൂപ ലഭിക്കും. കോടീശ്വരന്‍ പരിപാടി അവതരിപ്പിച്ചാണ് മുകേഷ് മിനിസ്‌ക്രീന്‍ രംഗത്ത് ആദ്യം തിളങ്ങിയത്. പിന്നീട് ഡീല്‍ ഓര്‍ നോ ഡീല്‍, സെല്‍ മീ ദ ആന്‍സര്‍, തുടങ്ങിയ പരിപാടികളും നടന്‍ അവതരിപ്പിച്ചു. കൂടാതെ വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് പരിപാടിയിലും ഭാഗമായി മുകേഷ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

പ്രൊമോ വീഡിയോ

Recommended Video

Methil devika reveals the reason for divorce with Mukesh

Read more about: mukesh മുകേഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X