കുട്ടിവേലുവിനൊപ്പം മുക്ത, ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് നടി

By Midhun Raj

സിനിമാ സീരിയല്‍ താരമായി മലയാളത്തില്‍ തിളങ്ങിയ നടിയാണ് മുക്ത. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത് വീട് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായികയായും സഹനടിയായുമെല്ലാം മുക്ത സജീവമായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചു. വിവാഹ ശേഷം അഭിനയരംഗം വിട്ട താരം ഒരിടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തിയത്. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ വിവാഹം കഴിച്ചത്.

muktha

വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് നടി വീണ്ടും മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചുവരവ് നടത്തിയത്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കൂടത്തായി പരമ്പരയിലൂടെയായിരുന്നു മുക്ത വീണ്ടും സജീവമായത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട പരമ്പരയില്‍ ഡോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്. അടുത്തിടെയാണ് കൂടത്തായി പരമ്പര അവസാനിച്ചത്.

Recommended Video

ദൃശ്യം 2വിന്റെ OTTറിലീസില്‍ നിന്നും പിന്‍മാറില്ലെന്ന് ആന്റണി പെരുമ്ബാവൂര്‍

തുടര്‍ന്ന് ഒരു തമിഴ് പരമ്പരയിലാണ് മുക്ത വീണ്ടും അഭിനയിച്ചത്. വേലമ്മാള്‍ എന്നാണ് പരമ്പരയുടെ പേര്. വിജയ് ടിവിയിലാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. വേലമ്മാളില്‍ പ്രധാന വേഷത്തിലാണ് മുക്ത എത്തുന്നത്. അതേസമയം വേലമ്മാള്‍ ലൊക്കേഷനില്‍ നിന്നുളള നടിയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മൈ കുട്ടി വേലു, ബേബി അനന്യ എന്ന ക്യാപ്ഷനിലാണ് കുട്ടിതാരത്തിനൊപ്പമുളള വീഡിയോ മുക്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് പുതിയ തമിഴ് പരമ്പരയില്‍ അഭിനയിക്കുന്ന വിവരം മുക്ത ആരാധകരെ അറിയിച്ചത്. വേലമ്മാള്‍ ലൊക്കേഷനില്‍ നിന്നുളള ഒരു ചിത്രം നടി മുന്‍പും പങ്കുവെച്ചിരുന്നു.

വീഡിയോ കാണാം

നടി ബിപാഷ ബസുവിന്‌റെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

More from Filmibeat

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X