തിരിച്ചുവരവിലും കൈവിടാതെ പ്രേക്ഷകര്‍! നന്ദി പറഞ്ഞ് മുക്ത! കൂടത്തായി വീണ്ടും
ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി മുക്ത. സലീംകുമാര്‍ നായകവേഷത്തിലെത്തിയ ചിത്രത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അച്ഛനുറങ്ങാത്ത വീടിന് പിന്നാലെ തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയ നടിയായി മുക്ത മാറിയിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് മുക്ത സിനിമയില്‍ തിളങ്ങിയത്.
വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു മുക്ത. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി സമൂഹ മാധ്യമങ്ങളിലൂടെ എത്താറുണ്ട്.

റിമി ടോമിയും ഇടയ്ക്കിടെ മുക്തയുടെയും സഹോദരന്റെയുമെല്ലാം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. മുക്തയുടെ മകള്‍ കിയാരയും എല്ലാവര്‍ക്കും സുപരിചിതയാണ്. മകളുടെ വിശേഷങ്ങളും മുക്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. വിവാഹ ശേഷവും വ്യായാമത്തിലും ഡയറ്റിങ്ങിലുമൊക്കെ ശ്രദ്ധിക്കാറുണ്ട് മുക്ത.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് മുക്ത. നായികയായും സഹനടിയായുമൊക്കെയാണ് മുക്ത സിനിമകളില്‍ തിളങ്ങിയത്. 2015ലാണ് മുക്തയുടെ വിവാഹം നടന്നത്. കുടുംബ വിശേഷങ്ങള്‍ക്കൊപ്പം ഇടയ്ക്ക് പാചക പരീക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും മുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

അഭിനയത്തിന് പുറമെ നൃത്തവേദികളിലും തിളങ്ങിയിരുന്നു താരം. വിവാഹ ശേഷവും നൃത്ത പഠനം തുടര്‍ന്നിരുന്നു മുക്ത. മുക്തയുടെതായി വരാറുളള മിക്ക ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഒരിടവേളയ്ക്ക് ശേഷം മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു നടി. കൂടത്തായി കേസ് പരമ്പരയാക്കിയപ്പോള്‍ അതില്‍ ജോളി ആകാന്‍ എത്തിയത് മുക്തയായിരുന്നു.

സീരിയലിന് ഹൈക്കോടതിയുടെ സ്‌റ്റേ ലഭിച്ചെങ്കിലും തിരിച്ചുവരവിലും മുക്ത തിളങ്ങിയിരുന്നു. അതേസമയം സീരിയലിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. കൂടത്തായി സ്വദേശി മുഹമ്മദ് നല്‍കിയ ഹര്‍ജിയാണ് തളളിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പരമ്പര വീണ്ടും ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അതേസമയം സീരിയല്‍ വീണ്ടും സംപ്രേക്ഷണം ആരംഭിക്കുന്നതിന്റെ സന്തോഷം മുക്ത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.

ഒരാഴ്ചത്തെ എപ്പിസോഡ് കണ്ടപ്പോള്‍ തന്നെ ഒരുപാട് നല്ല അഭിപ്രായങ്ങള്‍ ആണ്. എല്ലാവരോടും നന്ദി പറയുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് നന്ദി. എന്റെ തിരിച്ചുവരവിനായി ആഗ്രഹിച്ച എല്ലാവരും കാണും എന്ന് വിചാരിക്കുന്നു. രണ്ട് ദിവസമായി വല്ലാതെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ ആണ് കേള്‍ക്കുന്നതും കാണുന്നതും. ഒരുപാട് ആളുകള്‍ വിഷമിക്കുന്നത് എല്ലാ അറിയാം എങ്കിലും സാധിക്കുന്നവര്‍ കാണണം കേട്ടോ നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണ്. മുക്ത കുറിച്ചു.


Click it and Unblock the Notifications