പ്രിയപ്പെട്ട ഏട്ടന് പിറന്നാള്‍ ആശംസ നേര്‍ന്ന് മുക്ത, ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങള്‍ വൈറല്‍
സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. സലീംകുമാര്‍ നായക വേഷത്തില്‍ എത്തിയ ചിത്രത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അച്ഛനുറങ്ങാത്ത വീടിന് പിന്നാലെ തമിഴ്, കന്നഡ ഭാഷകളിലെല്ലാം മുക്ത അഭിനയിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി സിനിമയില്‍ തിളങ്ങിയത്.

വിവാഹ ശേഷം സിനിമ വിട്ട താരം തുടര്‍ന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമകളില്‍ ഇല്ലാത്ത സമയത്തെല്ലാം സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ടായിരുന്നു. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ വിവാഹം കഴിച്ചത്. മുക്തയ്ക്കും റിങ്കുവിനുമൊപ്പം മകള്‍ കിയാരയും സോഷ്യല്‍ മീഡിയയിലെ താരമാണ്. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും നടി എപ്പോഴും എത്താറുണ്ട്.
അതേസമയം മുക്തയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഭര്‍ത്താവിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. റിങ്കു ടോമിക്കൊപ്പമുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പ്രിയപ്പെട്ട ഏട്ടന് നടി ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുളള രണ്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. മുക്തയുടെ പോസ്റ്റിന് പിന്നാലെ ആരാധകരും റിങ്കു ടോമിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.
അതേസമയം അടുത്തിടെയാണ് മുക്ത അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ കൂടത്തായി പരമ്പരയിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. ത്രില്ലര്‍ പരമ്പരയില്‍ ഡോളി എന്ന കഥാപാത്രമായിട്ടാണ് മുക്ത എത്തുന്നത്. മല്ലികാ സുകുമാരന്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ മുക്തയ്‌ക്കൊപ്പം പരമ്പരയില്‍ എത്തുന്നുണ്ട്.
Recommended Video
നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. വിവാഹ ശേഷവും വ്യായാമത്തിലും ഡയറ്റിങ്ങിലുമൊക്കെ ശ്രദ്ധിക്കാറുണ്ട് മുക്ത. നായികയായും സഹനടിയായുമൊക്കെയാണ് മുക്ത സിനിമകളില്‍ തിളങ്ങിയത്. 2015ലാണ് മുക്തയുടെ വിവാഹം നടന്നത്. കുടുംബ വിശേഷങ്ങള്‍ക്കൊപ്പം ഇടയ്ക്ക് പാചക പരീക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും മുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. യൂടൂബിലും വീഡിയോകള്‍ പങ്കുവെച്ച് മുക്ത എത്താറുണ്ട്. മകള്‍ക്കൊപ്പമുളള വീഡിയോകളാണ് താരം പങ്കുവെക്കാറുളളത്.


Click it and Unblock the Notifications











