നാത്തൂനെ ഒന്ന് സുഖിപ്പിച്ച് നടി മുക്ത; തന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയ ആള്‍ റിമി ടോമി ആണെന്നും നടി
ഗായിക റിമി ടോമിയെ പോലെ ഇത്രയും എനര്‍ജറ്റിക്ക് ആയ വ്യക്തി മലയാളക്കരയില്‍ മറ്റാരുമില്ലെന്ന് വേണമെങ്കില്‍ പറയാം. അത്രയധികം ജീവിതം സന്തോഷത്തോടെ നയിക്കുന്ന ആളാണ് റിമി. തന്നോട് സംസാരിക്കുന്നവരിലേക്ക് പോസിറ്റീവ് എനര്‍ജി പകരാനും എപ്പോഴും തമാശ പറഞ്ഞ് ചിരിക്കാനുമൊക്കെ മിടുക്കിയാണ് റിമി. അതുപോലെ സഹോദരസ്‌നേഹവും തുല്യമായി കൊണ്ട് പോവാറുണ്ട്.
മത്സകന്യകയെ പോലെ സുന്ദരിയായി നോറ ഫത്തേഹി, ചിത്രങ്ങൾ കാണാം
റിമിയുടെ അനിയന്റെയും അനിയത്തിയുടെയുമൊക്കെ കുടുംബാംഗങ്ങളുമായിട്ടുള്ള വീഡിയോസും ചിത്രങ്ങളുമാണ് ഏറ്റവും കൂടുതലായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ പ്രിയപ്പെട്ട നാത്തൂനെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടിയും റിമിയുടെ സഹോദരന്റെ ഭാര്യയുമായ മുക്ത ജോര്‍ജ്.

പ്രിയപ്പെട്ട നാത്തൂനേ... എനിക്കെപ്പോഴും സംസാരിക്കാന്‍ പറ്റുന്ന ഒരാളും എന്നെ അത്രയധികം മനസിലാക്കുന്ന ആളും നിങ്ങളാണ്. എന്നാണ് റിമിയ്‌ക്കൊപ്പമുള്ള പുതിയ ഫോട്ടോയ്ക്ക് താഴെ മുക്ത ക്യപാഷനായി കൊടുത്തത്. സ്‌നേഹ ശ്രീകുമാര്‍, ദീപ്തി വിധുപ്രതാപ്, തുടങ്ങി മുക്തയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നാത്തൂന്മാര്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും എന്നും ഇതുപോലെ ഉണ്ടാവട്ടേ എന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

റിമി ടോമിയുടെ അനിയത്തി റീനുവിന്റെ മകളുടെ മാമോദീസയില്‍ പങ്കെടുത്ത സമയത്തുള്ള ചിത്രങ്ങളായിരുന്നു മുക്ത പങ്കുവെച്ചത്. ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് റീനു ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. അന്ന് മുതല്‍ കുഞ്ഞുവാവയ്‌ക്കൊപ്പമുള്ള ഫോട്ടോസുമായി താരം എത്തുന്നത് പതിവാണ്. റിമി കുട്ടിമണി എന്ന് വിളിക്കുന്ന റീനുവിന്റെ രണ്ടാമത്തെ മകള്‍ ഇസബെല്ലയുടെ മാമോദീസ കഴിഞ്ഞ ആഴ്ചയാണ് നടത്തിയത്. ചടങ്ങിനിടയില്‍ നിന്നും കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന നിരവധി ഫോട്ടോസ് റിമിയും സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കുട്ടിമണിയുടെ വല്യേച്ചി എന്നും തന്റെ ബെസ്റ്റ് ഫ്രണ്ട് ഇതാണെന്നും സൂചിപ്പിച്ച് മകള്‍ കിയാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് മുക്ത പങ്കുവെച്ചതില്‍ കൂടുതലും. അമ്മയും മകളും ഒരുപോലെയുള്ള ഡ്രസും മേക്കപ്പുമൊക്കെ ആയിട്ടാണ് മാമോദീസയ്ക്ക് എത്തിയത്. അതിന് മുന്‍പ് ഇരുവരുടെയും കിടിലന്‍ ഫോട്ടോഷൂട്ടും ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന ചിത്രങ്ങളാണെന്നും അമ്മയെ പോലെ കിയാരയും അതീവ സുന്ദരിയായിട്ടുണ്ടെന്നുമാണ് ഭൂരിഭാഗം കമന്റുകളിലും പറയുന്നത്.

സഹോദരങ്ങളായിട്ടും നാത്തൂനും കുടുംബവുമായിട്ടും ഏറ്റവുമടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റിമി ടോമി. നാത്തൂന് വേണ്ടി ഒരു ഫ്‌ളാറ്റ് വാങ്ങി കൊടുത്തതിന്റെ വിശേഷം മാസങ്ങള്‍ക്ക് മുന്‍പ് താരങ്ങള്‍ പങ്കുവെച്ചിരുന്നു. വീട്ടിലെ ആഘോഷങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമെല്ലാം കുടുംബം ഒന്നടങ്കം എത്തുകയും ആ സന്തോഷം ആരാധകരുമായി പങ്കുവെക്കുന്നതും പതിവാണ്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് കൂടുതല്‍ കാര്യങ്ങളും ആരാധകര്‍ അറിയുന്നത്.


Click it and Unblock the Notifications











