റിമി ടോമിക്ക് മാറ്റമൊന്നുമില്ലെന്ന് മുക്ത, റിങ്കുവും കണ്‍മണിയും സീരിയല്‍ കണ്ട് പറഞ്ഞത് ഇതാണ്

മുക്തയും റിമി ടോമിയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. റിങ്കു ടോമിക്കായി മുക്തയെ ആലോചിച്ചത് റിമിയായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും ചേച്ചി കൂടെ നില്‍ക്കുമെന്നും മികച്ച പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും മുക്ത പറഞ്ഞിരുന്നു. ചേച്ചിയെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മുക്ത ചേച്ചിയെക്കുറിച്ച് സംസാരിച്ചത്. റിമി ടോമിയെ ആദ്യമായി കണ്ടത് ഓസ്‌ട്രേലിയന്‍ ട്രിപ്പിനിടയിലായിരുന്നു. അന്നത്തെ ഫോട്ടോ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

ചേച്ചി എങ്ങനെയാണോ ആദ്യമായി പരിചയപ്പെട്ടത് അത് പോലെ തന്നെയാണ് ഇപ്പോഴും. വീട്ടിലുള്ള എല്ലാവരും അങ്ങനെയാണ്. ഇത്രയും നല്ലൊരു നാത്തൂനെ കിട്ടിയതില്‍ ഭാഗ്യവതിയാണ് ഞാന്‍. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും ചേച്ചിയോട് പറയാം. അത്രയും ഫ്രീഡമുണ്ട്. എന്തേലും കാര്യം നടക്കാനുണ്ടെങ്കില്‍ ചേച്ചിയെ സോപ്പിടും. വീട്ടിലുള്ളപ്പോഴും ചേച്ചിക്ക് ഫുള്‍ എനര്‍ജിയാണ്. ഞങ്ങളുടെ വീട്ടിലെ സ്‌ട്രോംഗ് പില്ലറാണ്.

എന്റെ കഥാപാത്രവുമായി ഡോളിക്ക് ഒരു ബന്ധവുമില്ല. ചില സമയത്ത് ഡോളിയായി ജീവിക്കുന്നത് പോലെ തോന്നാറുണ്ടെന്ന് ആളുകള്‍ പറയാറുണ്ട്. ആര്‍ടിസ്റ്റെന്ന നിലയില്‍ അത്തരത്തിലുള്ള കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. അഭിനയിക്കുകയല്ല, ജീവിക്കുകയല്ലെന്ന് ഇടയ്ക്ക് റിങ്കു ചേട്ടനും പറയാറുണ്ട്. ചില രംഗങ്ങളൊക്കെ കാണുമ്പോള്‍ ഇത് എനിക്ക് കണക്റ്റ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്.

Muktha

മകളും നന്നായി അഡജസ്റ്റ് ചെയ്യുന്നുണ്ട്. കണ്‍മണ സീരിയല്‍ എപ്പിസോഡൊക്കെ കാണാറുണ്ട്. എല്ലാം പുഞ്ചിരിയോടെ ചെയ്യണമെന്നാണ് അവള്‍ പറയുന്നത്. അമ്മ നല്ല കുട്ടിയായി ആക്ട് ചെയ്യണം, ബാഡ് ഗേള്‍ ആവുന്നത് ഇഷ്ടമല്ല. അമ്മ ജോലിക്ക് പൊക്കോ, ഞാന്‍ നല്ല കുട്ടിയായി ഇരുന്നോളാമെന്നാണ് അവള്‍ പറയാറുള്ളത്. 4 വയസ്സായിട്ടേയുള്ളൂ അവള്‍ക്കെന്നും മുക്ത പറയുന്നു. മകളോടൊപ്പമുള്ള ചിത്രങ്ങളുമായും താരമെത്താറുണ്ട്.

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

റിമി ടോമിയായിരുന്നു റിങ്കുവിന് വീട് സമ്മാനിച്ചത്. ചേച്ചിയുടെ വൈറ്റ് ഹൗസ് ഞങ്ങള്‍ ഗ്രീനാക്കി മാറ്റുകയായിരുന്നുവെന്നും മുക്ത പറഞ്ഞിരുന്നു. ഒരുപാട് പ്രതീക്ഷയോടെയായിരുന്നു ചേച്ചി വീട് പണിതത്. അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ നടന്നപ്പോള്‍ ജീവിതം മാറുകയായിരുന്നു. ആ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. വീട്ടിലെ വിശേഷങ്ങളെക്കുറിച്ച് പറയുന്നതിനിടയിലും മുക്ത നാത്തൂനെക്കുറിച്ച് വാചാലയായിരുന്നു. റിമിയുടെ പിറന്നാളിന് സർപ്രൈസൊരുക്കിയത് റിങ്കുവും മുക്തയും ചേർന്നായിരുന്നു. കുടുംബത്തിലേക്ക് കുഞ്ഞതിഥി വരാനിരിക്കുന്നതിനെക്കുറിച്ച് റിമി ടോമി പറഞ്ഞിരുന്നു. അനിയത്തി ഗർഭിണിയാണെന്നും വൈകാതെ തന്നെ പുതിയ ആളെത്തുമെന്നുമായിരുന്നു റിമി പറഞ്ഞത്.

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X