കൂടത്തായി നിരസിച്ചിരുന്നു, നാലാംതവണയാണ് സ്വീകരിച്ചതെന്ന് മുക്ത, നോ പറയാന്‍ കാരണം ഇതായിരുന്നു
കഥയിലും അവതരണത്തിലുമൊക്കെ വ്യത്യസ്തമായ നിരവധി പരമ്പരകളാണ് നിത്യേന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സംപ്രേഷണം തുടങ്ങി ആഴ്ചകള്‍ പിന്നിടുന്നതിനിടയില്‍ തന്നെ റേറ്റിംഗില്‍ മുന്നിലെത്താറുണ്ട് പല പരമ്പരകളും. കുടുംബകഥകളും ശുഭപര്യവസാനമുള്ള പരമ്പരകള്‍ മാത്രമല്ല ക്രൈം സീരിയലുകള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള സീരിയലുകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു കൂടത്തായി കൊലപാതകം. കൂടത്തായി സംഭവത്തെക്കുറിച്ച് അതേ പേരില്‍ സീരിയലൊരുക്കുകയായിരുന്നു ഗിരീഷ് കോന്നിയും സംഘവും.
മുക്തയായിരുന്നു ഈ പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയത്. ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ക്ഷണിച്ചപ്പോള്‍ തുടക്കത്തില്‍ നോ പറയുകയായിരുന്നു താനെന്ന് മുക്ത പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മുക്ത വിശേഷങ്ങള്‍ പങ്കുവെച്ചത്.അടുത്തിടെയായിരുന്നു ഈ പരമ്പര അവസാനിച്ചത്. ക്ലൈമാക്‌സിലേക്ക് കടന്നതില്‍ സങ്കടമുണ്ടെന്നും ഡോളിയായി ജീവിക്കുകയായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞും താരമെത്തിയിരുന്നു. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു മുക്ത അഭിനയംരഗത്തേക്ക് തിരിച്ചെത്തിയത്.
ഡോളിയെന്ന കഥാപാത്രം നെഗറ്റീവായതിനാല്‍ എങ്ങനെ അവതരിപ്പിക്കുമെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നുവെന്നും മുക്ത പറയുന്നു. മൂന്ന് തവണ ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. നാലാമത്തെ തവണയായാണ് ഈ സീരിയലില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. തുടക്കത്തിലെ ആശങ്കയെ അസ്ഥാനത്താക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഡോളി അതിക്രൂരയായതിനാല്‍ ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന തരത്തിലുള്ള ഭയവുമുണ്ടായിരുന്നു. പ്രേക്ഷകര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുന്നതെന്നോര്‍ത്തായിരുന്നു ഭയപ്പെട്ടത്.

ഡോളിയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. തന്റെ കഥാപാത്രത്തെ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു മുക്ത പറഞ്ഞത്. നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ആരാധകരും കുടുംബാംഗങ്ങളുമെല്ലാം ഒരുപോലെ പിന്തുണച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അഭിനയരംഗത്ത് സജീവമല്ലാതിരുന്ന സമയത്തും മുക്തയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
Recommended Video
താമരഭരണിക്ക് ശേഷം തനിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്ന് തന്നെയാണ് ഡോളിയും. സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്തേക്കാളും മികച്ച പിന്തുണയായിരുന്നു കൂടത്തായി സമ്മാനിച്ചതെന്നും താരം പറഞ്ഞിരുന്നു. പരമ്പര അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നിയിരുന്നു. നിങ്ങളെപ്പോലെ തന്നെ എനിക്കും ഡോളിയെ മിസ്സ് ചെയ്യുമെന്നുമായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications