റിമി ടോമിയ്‌ക്കൊപ്പം പ്രിയപ്പെട്ട രണ്ട് പേര്‍ കൂടി; മാലാഖ കുഞ്ഞിനെ തന്നതിന് ദൈവത്തിന് നന്ദി പറഞ്ഞ് നടി മുക്ത
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണ്‍ വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. വിധു പ്രതാപ്, റിമി ടോമി, സിത്താര കൃഷ്ണകുമാര്‍, ജ്യോത്സന എന്നീ ഗായകര്‍ വിധികര്‍ത്താക്കളായി ഇരിക്കുന്ന ഷോ കുറഞ്ഞ സമയത്തിനുള്ളിലാണ് ജനപ്രീതി നേടിയെടുത്തത്. മത്സരാര്‍ഥികള്‍ക്ക് പുറമേ ഓരോ ആഴ്ചയും അതിഥികളായി സിനിമാ താരങ്ങളും എത്താറുണ്ട്.
പുതിയ ആഴ്ചയില്‍ റിമി ടോമിയ്ക്ക് വേണ്ടപ്പെട്ട ചിലരാണ് എത്തിയതെന്നുള്ളതാണ് ശ്രദ്ധേയം. റിമിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും സുപരിചിതരായ കുട്ടാപ്പിയും കണ്മണിയുമാണ് സൂപ്പര്‍ ഫോറിന്റെ വേദിയിലെത്തിയിരിക്കുന്നത്. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. സഹോദരന്‍ റിങ്കു ടോമിയുടെയും നടി മുക്തയുടെയും ഏകമക്കളാണ് കണ്മണി എന്ന് വിളിക്കുന്ന കിയാര.

ഇരുവരും കൊച്ചമ്മ എന്ന് വിളിക്കുന്ന റിമിയ്‌ക്കൊപ്പം ആദ്യമായി ഒരു വേദിയില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്. സൂപ്പര്‍ ഫോറില്‍ നിന്നും റിമിയ്‌ക്കൊപ്പം കിടിലന്‍ ഡാന്‍സ് കളിച്ചാണ് രണ്ട് പേരും കൈയടി വാങ്ങിയത്. ആദ്യമായി മകള്‍ വലിയൊരു വേദിയില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ നടി മുക്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഡാന്‍സിങ് വിത്ത് കൊച്ചമ്മ എന്ന ക്യാപ്ഷന്‍ നല്‍കിയ വീഡിയോയില്‍ മൂവരും ചേര്‍ന്ന് ബാര്‍ബി ഗാനത്തിനാണ് ചുവടുകള്‍ വെച്ചത്.
സൂര്യസ്തമയം പശ്താതലമാക്കിയുള്ള മനോഹരമായ ഫോട്ടോഷൂട്ട്, അഷിക രംഗനാഥിൻ്റെ ചിത്രങ്ങൾ കാണാം
അപ്പയും അമ്മയും ഞങ്ങളുടെ കുഞ്ഞ് മോളുടെ പ്രകടനം ആദ്യമായി സ്റ്റേജില്‍ നടക്കുന്നത് കാണുകയാണ്. ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണത്. വളരെയധികം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഈ മാലാഖ കുഞ്ഞിനെ തന്നതിന് ദൈവത്തിന് നന്ദി എന്നുമാണ് മകളുടെ ഡാന്‍സ് വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതിന് ശേഷം മുക്ത പറഞ്ഞത്. വേദിയില്‍ നിന്നും തമാശ പറയുകയും കളിചിരിയും ഒക്കെയായിട്ടാണ് കുട്ടാപ്പിയും കണ്മണിയും മടങ്ങി പോയത്.


Click it and Unblock the Notifications