ജോളിയായി നടി മുക്ത; നാത്തൂന് ആശംസയുമായി റിമി ടോമി
കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതകം. ഭർത്താവിനേയും കുടുബാംഗങ്ങളേയും സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവം പരമ്പരയാകുന്നു. സീരിയലിൽ ജോളിയായി എത്തുന്നത് നടി മുക്തയാണ്. വിവാഹ ശേഷം അഭിനയത്തിന് ഇടവേള നൽകിയിരിക്കുന്ന മുക്ത വീണ്ടും ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തുകയാണ്. മുക്തയ്ക്ക് എല്ലാവിധ ആശംസയുമായി റിമി ടോനി രംഗത്തെത്തിയിട്ടുണ്ട്.

ജനുവരി 13-ന് എത്തുന്ന സീരിയലിന്റെ പ്രൊമോ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് റിമി നാത്തൂന് ആശംസ നേർന്നിരിക്കുന്നത്. പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നില്‍ക്കുന്ന സ്ത്രീയായാണ് മുക്ത പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഫ്‌ളവേഴ്‌സ് മൂവി ഇന്റര്‍നാഷണല്‍ ആണ് സീരിയല്‍ അവതരിപ്പിക്കുന്നത്. കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് സിനിമകള്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പൊന്നാമറ്റം ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, മൂത്തമകനും ജോളിയുടെ ഭർത്താവുമായിരുന്ന റോയ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജുവിന്റെ ഭാര്യ സിലി, സിലിയുടെ രണ്ടുവയസുകാരി മകൾ ആൽഫൈൻ എന്നീ ആറു പേരുടെ മരണതിനു പിന്നിൽ ജോളിയാണെന്ന് ആരോപിക്കപ്പെടുകയായിരുന്നു. സയനൈഡ് ഉപയോഗിച്ചാണ് കൊലപാതകങ്ങൾ ഒക്കെയും നടത്തിയതെന്നും സംശയം ഉയർന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലെടുവിലാണ് കേസിലെ സത്യാവസ്ഥ പുറത്തു ന്നത്.


Click it and Unblock the Notifications