അമേരിക്കന്‍ റിയാലിറ്റി ഷോയില്‍ വിസ്മയിപ്പിച്ച് മുംബൈ ഡാന്‍സ് ഗ്രൂപ്പ്! വൈറലായി വീഡിയോ! കാണൂ
ഇന്ത്യയില്‍ ഡാന്‍സ് റിയാലിറ്റി ഷോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുളളത്. മിക്ക ഭാഷകളിലും സംപ്രേക്ഷണം ചെയ്യാറുളള പരിപാടികള്‍ക്ക് മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. കഴിവുളള നിരവധി പ്രതിഭകളാണ് രാജ്യത്ത് വിവിധ റിയാലിറ്റി ഷോകളിലായി മല്‍സരിക്കാനിറങ്ങാറുളളത്. അടുത്തിടെ ഇന്ത്യയില്‍ നിന്നുളള ഒരു ഡാന്‍സ് ടീം അമേരിക്കയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി പോയിരുന്നു.
മുംബൈയില്‍ നിന്നുളള വി അണ്‍ബീറ്റെബിള്‍ എന്ന ഡാന്‍സ് ഗ്രൂപ്പാണ് പരിപാടിയില്‍ പങ്കെടുത്തത്. അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന പരിപാടിയുടെ ഓഡീഷനിടെ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇവര്‍ കാഴ്ചവെച്ചത്.

ബജ്‌റാവോ മസ്താനി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മല്‍ഹാരി എന്ന ഗാനത്തിനൊപ്പം ആയിരുന്നു ഇവര്‍ ചുവടുകള്‍ വെച്ചത്. 12 മുതല്‍ 27 വയസുവരെ പ്രായമുളള 28 പ്രതിഭകളായിരുന്നു നൃത്തം അവതരിപ്പിച്ചിരുന്നത്. ഡാന്‍സ് കഴിഞ്ഞ് നാല് ജഡ്ജസിന്റെയും വക സ്റ്റാന്‍ഡിംഗ് ഓവേഷനും ഇവര്‍ക്ക് ലഭിച്ചു.
മുംബൈയിലെ ചേരികളില്‍ നിന്നുളള ഡാന്‍സര്‍മാരായിരുന്നു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. മെയ് 28നാണ് അമേരിക്കാസ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ തന്നെ വി അണ്‍ബീറ്റെബിള്‍ ഡാന്‍സ് ഗ്രൂപ്പിന്റെ വീഡിയോ പങ്കുവെക്കുകയായിരുന്നു.


Click it and Unblock the Notifications











