»   » ഉളുപ്പുണ്ടോ ചങ്ങായി.. ഉപ്പും മുളകും സീരിയലിനെതിരെ സംഗീത സംവിധായകന്‍

ഉളുപ്പുണ്ടോ ചങ്ങായി.. ഉപ്പും മുളകും സീരിയലിനെതിരെ സംഗീത സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

ഫഌവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിനുമെതിരെ സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍. തന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനുവാദമില്ലാതെ ഈ സീരിയലില്‍ ഉപയോഗിച്ചു എന്നാണ് അനില്‍ ജോണ്‍സണിന്റെ ആരോപണം.

2013 ല്‍ റിലീസ് ചെയ്ത ജീത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിന് വേണ്ടി അനില്‍ ജോണ്‍സണ്‍ ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്‌കോറാണ് ഉപ്പും മുളകും അതിന്റെ നാല്‍പതാമത്തെ എപ്പിസോഡില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. ഒരു യഥാര്‍ത്ഥ കലാകാരന്‍ ഒരിക്കലും ഇത്തരത്തില്‍ മോഷ്ടിക്കില്ല എന്ന് സംഗീത സംവിധായകന്‍ പറയുന്നു.

pic

ഫേസ്ബുക്കിലൂടെയാണ് അനില്‍ ജോണ്‍ പ്രതികരിച്ചത്. എപ്പിസോഡിന്റെ ലിങ്കും ഷെയര്‍ ചെയ്തിട്ടുണ്ട്. ചാനലിനെയോ ഉപ്പും മുളകും എന്ന സീരിലിനെയോ അനില്‍ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ സീരിയലിന്റെ സംഗീത സംവിധായകനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു.

ഇത് തന്റെ മാത്രം പ്രശ്‌നമല്ല എന്നും അനില്‍ പറയുന്നു. പല ടിവി സീരിയലുകളും ബിജിഎം എന്ന പേരില്‍ പല ഭാഷകളില്‍ നിന്നുള്ള സിനിമ ബാക്ക്ഗ്രൗണ്ട് സ്‌കോറുകള്‍ അതേ പടി എടുത്ത് പേസ്റ്റ് ചെയ്യാറുണ്ട്. വേറെ എന്തേലും പണി എടുത്ത് ജീവിച്ചൂടെ എന്ന് മാത്രമാണ് അത്തരക്കാരോട് ചോദിക്കാനുള്ളത്- അനില്‍ ഫേസ്ബുക്കില്‍ എഴുതി.

English summary
Music director Anil Johnson against Uppum Mulakum

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam