'അയാളെ കുറിച്ച് വ്യക്തമായി അന്വേഷിക്കാതിരുന്നത് വിനയായി, ഇളയരാജ മുതൽ യുവൻ വരെ പലതും പറഞ്ഞ് ഒഴിവാക്കി'; മരുമകൾ!

സംഗീത സംവിധായകൻ ഇളയരാജയുടെ ​ഗാനങ്ങൾ‌ മൂളാത്തവർ ചുരുക്കമായിരിക്കും... മനസ് വിഷമിച്ചാലും സന്തോഷമായാലും ഇളയരാജയുടെ ഗാനങ്ങൾ തേടിയിറങ്ങുന്നവരാണ് പലരും. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇത്ര മനോഹരമായ സംഗീതമുണ്ടെന്ന് കാണിച്ച് തന്ന ഇളയരാജയുടെ പാട്ടുകൾ ഇളംകാറ്റുപോലെയാണ് കാതുകളെ തഴുകി കടന്നുപോകുന്നത്.

ഇളയരാജയുടെ പാട്ടുകൾ വിഷാദത്തിൽ നിന്ന് കരകയറാൻ സഹായിച്ചതായി പലരും പറഞ്ഞിട്ടുണ്ട്. ഇസൈജ്ഞാനിയുടെ കുടുംബത്തിൽ നിന്നും ലൈം ലൈറ്റിലേക്ക് അടുത്തിടെ എത്തിയ അഭിനേത്രിയാണ് മരുമകൾ ആർ.ജെ വിലാസിനി.

സീ തമിഴിൽ സംപ്രേക്ഷണം ചെയ്യുന്ന തവമൈ തവമിരുന്ത് എന്ന സീരിയലിൽ പ്രധാന വേഷം ചെയ്യുന്നവരിൽ ഒരാൾ വിലാസിനിയാണ്. ഇളയരാജയുടെ മരുമകളായ താരം അടുത്തിടെയായി അഭിമുഖങ്ങളിലും സജീവമാണ്. വിലാസിനിയുടെ മുത്തശ്ശിയുടെ മകനാണ് ഇളയരാജ. കോളേജ് പഠനം കഴിഞ്ഞ് ആർജെയായിട്ടാണ് വിലാസിനി കരിയർ ആരംഭിച്ചത്. കൂടാതെ സെൽഫോൺ കമ്പനികളിലും ജോലി ചെയ്തു.

 Ilayaraja

കുടുംബത്തിൽ പ്രശസ്തനായ ഒരു പ്രതിഭയുണ്ടെങ്കിൽ കൂടിയും വിലാസിനിക്ക് അതിന്റെ ​ഗുണങ്ങൾ ലഭിച്ചിട്ടില്ല. അന്നും ഇന്നും കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയുമാണ് കുടുംബം മുന്നോട്ട് പോകുന്നതെന്ന് വിലാസിനി പറയുന്നു. അമ്മയ്ക്കും അച്ഛനും ഏക മകളാണ് വിലാസിനി. വിലാസിനിയുടെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.

ആർജെയായി ജോലി ചെയ്യുമ്പോഴാണ് മിനി സ്‌ക്രീനിൽ നിന്നും നടിയെ തേടി അവസരങ്ങൾ വന്നത്. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത പാവം ഗണേശൻ എന്ന സീരിയലിലൂടെയാണ് വിലാസിനിയുടെ അരങ്ങേറ്റം. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ പലർക്കും ശബ്ദം നൽകിയിട്ടുള്ള വിലാസിനി അഭിനേത്രി എന്നതിലുപരി ഗായികയാകാനാണ് കൂടുതലും ആഗ്രഹിച്ചത്.

ഇളയരാജ, യുവൻ, കാർത്തിക് രാജ, വെങ്കട്ട് പ്രഭു എന്നിവരോടെല്ലാം നടി പാടാനായി അവസരം ചോദിച്ചതായി പറയുന്നു. അവസരം തരാമെന്നും വിളിക്കാമെന്നും പലപ്പോഴായി പറഞ്ഞതല്ലാതെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും വിലാസിനി പറയുന്നു. ബിരിയാണി എന്ന ചിത്രത്തിലെ ഒരു പാട്ടിൽ ഒരു ചെറിയ ഭാ​ഗം പാടാൻ അവസരം ലഭിച്ചിരുന്നുവെന്നും വിലാസിനി പറയുന്നു.

അഭിനയത്തിലും സം​ഗീതത്തിലും ജീവിതം കരുപിടിപ്പിച്ച് വരുന്നതിനിടെ വിവാഹജീവിതവും വിലാസിനിക്ക് തിരിച്ചടികളാണ് നൽകിയത്. ദാമ്പത്യ ജീവിതം തനിക്ക് നരക ജീവിതമാണ് സമ്മാനിച്ചതെന്നാണ് നടി പറയുന്നത്.

ബന്ധുക്കൾ‌ പറഞ്ഞത് അനുസരിച്ച് അന്വേഷിക്കാതെ വിവാഹം കഴിച്ചതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും വിലാസിനി പറയുന്നു. വിലാസിനിയുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് വൈകാതെ വിലാസിനി അറിഞ്ഞു.

 Ilayaraja

വിദ്യാസമ്പന്നനായ വ്യക്തിയാണെല്ലോയെന്ന് വിശ്വസിച്ചാണ് വിവാഹം കഴിച്ചതെന്നും വിലാസിനി പറയുന്നു. 'എല്ലാം അദ്ദേഹത്തോട് ക്ഷമിക്കാൻ ഞാൻ തയ്യാറായിരുന്നു. കാരണം വിവാഹശേഷം അദ്ദേഹത്തെ ഞാൻ അവനെ വളരെയധികം സ്നേഹിച്ചു. പ്രായശ്ചിത്തം ചെയ്യാൻ ഞാൻ അവസരം നൽകി. ഒരു ഘട്ടത്തിൽ എനിക്ക് എല്ലാം നഷ്ടപ്പെടുന്നുവെന്ന് തോന്നിയതോടെയാണ് ഞാൻ അവിടെ നിന്ന് പുറത്തിറങ്ങിയത്', വിലാസിനി പറഞ്ഞു.

'കുറച്ചുനാളുകൾ അയാൾക്കൊപ്പം ജീവിച്ച ജീവിതത്തിൽ അനുഭവിച്ചത് ഏറെയായിരുന്നു. അമ്മയ്ക്കും അച്ഛനും വേണ്ടിയാണ് അയാളുടെ ക്രൂരത ഞാൻ സഹിച്ചത്. എന്നാൽ ഒരു ഘട്ടത്തിൽ ഇനി ഒന്നിനും കഴിയില്ലെന്ന് മനസിലായതോടെ ജീവനും കൊണ്ട് ഞാൻ ഓടിയെന്നും', വിലാസിനി പറയുന്നു.

'ഞാൻ സ്ഥിരോത്സാഹത്തിന്റെ പാതയിലാണ്. ഒരിടത്തും ആരുടെയും പ്രീതി കൂടാതെ സ്വന്തമായി ജീവിക്കാൻ ഞാൻ ശ്രമിക്കുന്നു. ഇപ്പോൾ പോലും ഇളയരാജയുടെ പേരിലോ മക്കളുടെ പേരിലോ ഞാൻ ഒരിടത്തും അവസരം ചോദിച്ചിട്ടില്ല. കാരണം ഇളയരാജ കഷ്ടപ്പെട്ട് മുന്നോട്ട് വന്നതാണ്. അങ്ങനെ വരണമെന്നാണ് ഞാനും വിചാരിക്കുന്നത്.'

'സിനിമയിൽ ശ്രമിക്കുമ്പോഴും ഒരുപാട് അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പലരും എന്റെ മുന്നിൽ വെച്ച് എന്റെ നിറം പറഞ്ഞ് അപമാനിച്ചിട്ടുണ്ട്. തുടക്കത്തിൽ എനിക്ക് അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ അതൊന്നും പക്ഷെ കാര്യമാക്കുന്നില്ലെന്നും ഭാവി ജീവിതം സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും', വിലാസിനി പറയുന്നു.

More from Filmibeat

Read more about: ilayaraja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X