'ഞാനും വരദയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അമ്മയ്ക്ക് തോന്നിതുടങ്ങി', സോഷ്യൽമീഡിയ പോസ്റ്റിനെ കുറിച്ച് ജിഷിൻ!
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. അമല എന്ന സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ജിഷിനും വരദയും പ്രണയത്തിലായത്. സീരിയലിൽ ജിഷിൻ വില്ലനും വരദ നായികയുമായിരുന്നു. എന്നാൽ ജീവിതത്തിലെ നായകനും നായികയുമായി 2014ലാണ് ഇരുവരും ഒന്നിച്ചത്. ഇരുവരും ചേർന്നുള്ള റീൽസ് വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഓട്ടോഗ്രാഫ് എന്ന സീരിയലിൽ വില്ലനായി അഭിനയിച്ചത് മുതലാണ് ജിഷിൻ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. നടനെന്നതിലുപരി നല്ല നർമ്മ ബോധം കൊണ്ടുനടക്കുന്ന വ്യക്തി കൂടിയാണ് ജിഷിൻ.
ഇടയ്ക്കിടെ നർമ്മം കലർന്ന കുറിപ്പുകളുമായി സോഷ്യൽമീഡിയയിൽ ജിഷിൻ എത്താറുണ്ട്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്ത് മുഖ്യമന്ത്രിക്കായി ജിഷിൻ എഴുതിയ കത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒട്ടനവധി കലാകാരന്മാർ അഭിമുഖീകരിക്കുന്ന പുറത്ത് പറയാൻ മടി കാണിക്കുന്ന പ്രശ്നങ്ങൾ അവർക്കും തനിക്കും വേണ്ടി തുറന്ന് പറഞ്ഞുകൊണ്ടുള്ള കത്താണ് ജിഷിൻ മുഖ്യമന്ത്രിക്ക് എഴുതിയത്. താനും തന്നെപ്പോലുള്ളവരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയിൽ പെടുത്താണ് കത്തെഴുതിയതെന്നും ജിഷിൻ കുറിച്ചിരുന്നു.

അടുത്തിടെ യുവ മലയാള നടിയുടെ കാർ അപകടത്തിൽപ്പെട്ടപ്പോഴും ഏറ്റവും ഉയർന്നുകേട്ട പേര് ജിഷിന്റേതായിരുന്നു. നടിയുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ശേഷം നാട്ടുകാർ പിന്തുടർച്ച് പിടിച്ചപ്പോഴാണ് തങ്ങളാണ് ഇടിച്ചതെന്ന് നടിയും സുഹൃത്തും സമ്മതിച്ചത്. അന്ന് നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷിൻ ആയിരുന്നു എന്നാണ് വാർത്തകൾ വന്നത്. കാരണം ജിഷിൻ എന്ന് തന്നെയായിരുന്നു നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റേയും പേര്. ശേഷം നിരവധി പേർ ഇത് സംബന്ധിച്ച് നടൻ ജിഷിനെ വിളിക്കാനും സംശയങ്ങൾ ചോദിക്കാനും തുടങ്ങിയതോടെ സോഷ്യൽമീഡിയ വഴി ജിഷിൻ വിശദീകരണം നൽകിയിരുന്നു. അന്ന് അമ്മയയും വരദയുമെല്ലാം തന്നോട് എങ്ങനെയാണ് പ്രതികരിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജിഷിൻ.

'ഒരു സുഹൃത്ത് ആണ് എനിക്ക് വാർത്ത അയച്ച് തന്നത്. സംഭവം ആ നടിയുടെ ആൺ സുഹൃത്തിന്റെ പേരു ജിഷിൻ എന്ന് തന്നെയാണ്. പക്ഷെ അദ്ദേഹത്തിന് സിനിമ, സീരിയലുമായി ബന്ധമൊന്നുമില്ലാത്തയാളാണ്. ജിഷിൻ എന്ന പേര് കേട്ടപ്പോൾ പല യൂട്യൂബ് ചാനലും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വാർത്ത പ്രചരിപ്പിയ്ക്കുകയായിരുന്നു. ആദ്യം കണ്ടപ്പോൾ ഞാൻ എന്നും കേൾക്കുന്ന ഗോസിപ്പുകൾ പോലെ വിട്ടു കളഞ്ഞു. എന്നാൽ രണ്ടാമത്തെ ദിവസം മുതൽ എനിക്ക് നിർത്താതെ കോളുകൾ വന്നു. എന്റെ അമ്മ വിളിച്ചു. നീയും വരദയും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ. അടുത്ത ബന്ധുക്കൾ എല്ലാം ചോദിക്കാൻ തുടങ്ങിയിരിയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് തോന്നി സംഗതി അല്പം സീരിയസ് ആയിട്ട് തന്നെയാണ് പോകുന്നത് എന്ന്. അതിന് ശേഷം സോഷ്യൽ മീഡിയയിൽ ആ ജിഷിൻ ഞാൻ അല്ല എന്ന് പറഞ്ഞ് പോസ്റ്റ് ഇടുകയായിരുന്നു.'

'ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ വരദയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഇതുപോലൊരു വാർത്ത പ്രചരിക്കുന്നുണ്ട്. മറ്റാരും പറഞ്ഞ് നീ അറിയണ്ട...... അതാണ് ഞാൻ പറയുന്നത് എന്ന് പറഞ്ഞപ്പോൾ. നിങ്ങളെ എനിക്ക് അറിയില്ലേ മനുഷ്യാ എന്നായിരുന്നു അവളുടെ പ്രതികരണം. ആ നടിയെ നിങ്ങൾക്ക് അറിയില്ല എന്ന് എനിക്കറിയാം. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ സംശയിച്ചേനെ എന്നായി അവൾ ജിഷിൻ തമാശയോടെ പറഞ്ഞു. നേത്തെ വരദയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞപ്പോൾ കുടുംബത്തിലേക്ക് പുതിയ അതിഥി എന്ന് പറഞ്ഞ് വരദ ഫോട്ടോ പങ്കുവച്ചിരുന്നു. വരദയുടെയും ജിഷിന്റെയും കുടുംബത്തിലേക്ക് പുതിയ അതഥി എന്ന് പറഞ്ഞാണ് ആ വാർത്ത വന്നത്. വരദ വീണ്ടും ഗർഭിണിയാണ് എന്ന് കരുതി പല സുഹൃത്തുക്കളും വിളിച്ച് ആശംസ അറിയിച്ചിട്ടുണ്ട്' വിവാദ സംഭവങ്ങളിൽ പ്രതികരിച്ചുകൊണ്ട് ജിഷിൻ പറയുന്നു.


Click it and Unblock the Notifications