ഒളിച്ചോടിയാലും മകളല്ലേ! ആശുപത്രിയിലാണെന്ന് കേട്ടാല്‍ ചങ്ക് പിടയില്ലേ! വീട്ടുകാര്‍ വിളിച്ചോ? മറുപടി ഇങ്ങനെ
ഒളിച്ചോട്ട വിവാഹത്തിലൂടെയായി സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നവരാണ് പൊന്നുവും നന്ദനയും. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിന് ശേഷമായിരുന്നു നന്ദന ഇറങ്ങിപ്പോയത്. അന്നത്തെ സാഹചര്യത്തില്‍ അത് വേണ്ടിവന്നു എന്നായിരുന്നു നന്ദന പറഞ്ഞത്. ഗോകുലിന്റെ വീട്ടുകാര്‍ നന്ദനയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വിദേശത്തായിരുന്ന അച്ഛന്‍ നാട്ടിലെത്തിയതിന് ശേഷമായിരുന്നു വിവാഹവിരുന്ന് നടത്തിയത്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലൂടെയുമായി എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്നുണ്ടായിരുന്നു നന്ദന. അടുത്തിടെയായി ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണ്. പിസിഒഡിയും, ബാലന്‍സ് പ്രശ്‌നവും, മൈഗ്രേനുമൊക്കെയായി ഇടയ്ക്ക് ആശുപത്രിയിലും അഡ്മിറ്റായിരുന്നു.
ആ സമയത്ത് അമ്മയും അച്ഛനും വിളിച്ചിരുന്നു. പുത്തന്‍ വീഡിയോയിലൂടെയായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇരുവരും. അവര് വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. കുണുക്കനും കുണുക്കിയുമൊക്കെ വിളിക്കുന്നുണ്ടോ, അവരെ മിസ് ചെയ്യുന്നില്ലേയെന്ന ചോദ്യത്തിന് അവര്‍ ഇടയ്ക്ക് വിളിക്കാറുണ്ട്. ഞാനും വിളിച്ച് സംസാരിക്കാറുണ്ടെന്നായിരുന്നു മറുപടി. വയ്യായ്മയാണ് ഇപ്പോഴത്തെ പ്രശ്‌നം, കുറേ മരുന്നൊക്കെയുണ്ട്. എപ്പോഴും ക്ഷീണമാണ്. എല്ലാ ഭക്ഷണവും കഴിക്കാനും പറ്റുന്നില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥ.

പിസിഒഡി ട്രീറ്റ്‌മെന്റ് നടക്കുന്നതിനാല്‍ ബേബി പ്ലാനിംഗ് ഇപ്പോഴില്ല. ഓണ്‍ലൈന്‍ ബിസിനസൊന്നും ഉടനെ തുടങ്ങാന്‍ പ്ലാനില്ല. സെലിബ്രിറ്റികളും വ്‌ളോഗേഴ്‌സുമെല്ലാം ഇപ്പോള്‍ ക്ലോത്തിംഗ് ബ്രാന്‍ഡ് തുടങ്ങിയിട്ടുണ്ടല്ലോ. തല്‍ക്കാലം ആ പ്ലാനില്ല ഞങ്ങള്‍ക്ക്. പുതിയ കാര്യങ്ങളെന്തെങ്കിലും ചെയ്യണമെന്നുണ്ട്. സമയമെടുത്ത് ചെയ്യണം. കുറേ കഴിയട്ടെ. ചേട്ടന് എന്താണ് ജോലിയെന്ന ചോദ്യം തുടക്കം മുതലേ കേള്‍ക്കുന്നതാണ്. ചേട്ടന്‍ വീഡിയോഗ്രാഫറാണ്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയും ആഡ് ഷൂട്ടുമൊക്കെ ചെയ്യാറുണ്ട്.നേരത്തെ ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ സെറ്റിലായി.
വീട്ടുകാരുമായുള്ള പിണക്കം ഇനിയെങ്കിലും മാറ്റിക്കൂടേ, അമ്മയെയും അച്ഛനെയും കണ്ട് സംസാരിച്ചൂടേയെന്ന ചോദ്യം ഇത്തവണയുമുണ്ടായിരുന്നു. ചേച്ചിയുമായി സംസാരിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആശുപത്രിയിലായിരുന്ന സമയത്ത് വിളിച്ച് സംസാരിച്ചിരുന്നു. വയ്യാതായെന്ന് അറിയുമ്പോഴൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വിളിക്കാറുണ്ട്. അവരോട് ഇപ്പോള്‍ ദേഷ്യമൊന്നുമില്ല. ആശുപത്രി കേസുകളൊക്കെ വരുമ്പോള്‍ വിളിക്കുന്നുണ്ട്. ആ സമയത്ത് മറ്റൊരു കാര്യവും ആലോചിക്കാറില്ല.
തുടരെത്തുടെ യാത്രകളായിരുന്നു. കുറച്ച് മടുപ്പായി അതാണ് നിര്‍ത്തിയത്. വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് മുന്നോടിയായി പുറത്തെവിടെയെങ്കിലും പോവണമെന്നൊക്കെയുണ്ട്. ഇടയ്ക്ക് വണ്‍ഡേ ട്രിപ്പൊക്കെ പോവുന്നുണ്ട്. എല്ലാവരും കണ്ട് മടുത്തതായിരിക്കുമെന്ന് വിചാരിച്ചാണ് വീഡിയോ ഇടാത്തത്. ഇനി നിങ്ങളേയും കാണിക്കാം.അടുത്ത മാസം മുതല്‍ വീട്ടില്‍ ഞങ്ങള്‍ മാത്രമായിരിക്കും. അമ്മ അച്ഛന്റെ അടുത്തേക്ക് പോവുകയാണ്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനായിരിക്കും.
ഈ മുടിയെന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കുറേപേര്‍ ചോദിച്ചിരുന്നു. സ്‌ട്രെയ്റ്റ് ചെയ്തത് മിക്കവര്‍ക്കും ഇഷ്ടമായിട്ടില്ല. എനിക്ക് ബേബി ഹെയര്‍ കുറച്ച് കൂടുതലായിരുന്നു. ഹെയര്‍ സ്റ്റൈലൊന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. ഡ്രൈനെസ് കാരണം പൊട്ടിപ്പോവുന്ന പ്രശ്‌നമുണ്ടായിരുന്നു. സ്മൂത്തനിംഗൊക്കെ ചെയ്തത് കാരണം ഇപ്പോള്‍ സ്‌റ്റൈലൊക്കെ ട്രൈ ചെയ്യാറുണ്ട്. എന്തിനാണ് എപ്പോഴും മുടിയില്‍ തൊടുന്നതെന്ന് കുറേ പേര്‍ ചോദിച്ചിരുന്നു. അത് ഇങ്ങനെ ശീലിച്ച് പോയി. ഫ്രണ്ട് ക്യാമില്‍ നോക്കുമ്പോള്‍ ഇങ്ങനെ ജസ്‌റ്റൊന്ന് ഒതുക്കി വെക്കുന്നതാണ്. അത് കുഞ്ഞന്‍ മാത്രമല്ല ഞാനും ചെയ്യുന്നതാണെന്നായിരുന്നു ഗോകുലിന്റെ മറുപടി.


Click it and Unblock the Notifications











