ഈ തീരുമാനമെടുക്കേണ്ട സ്പേസ് എനിക്കില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞു; ഭർത്താവിനെക്കുറിച്ച് നദിയ മൊയ്തു
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നദിയക്ക് ആദ്യ സിനിമയിലൂടെ തന്നെ വലിയ ജനശ്രദ്ധ നേടാനായി. ഫാസിൽ സംവിധാനം ചെയ്ത ഈ സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഹിറ്റായോടെ കൈ നിറയെ അവസരങ്ങൾ നദിയയെ തേടി വന്നു. തമിഴകത്തും തിരക്കുകളേറി. സിനിമാ രംഗത്ത് നദിയ തരംഗമുണ്ടായി. ഷിരിഷ് ഗൊഡ്ബൊലയാണ് നദിയയുടെ ഭർത്താവ്. നദിയ സിനിമരംഗത്തേക്ക് വരുന്നതിന് മുമ്പേ ഇരുവരും പ്രണയത്തിലാണ്. സിനിമാ രംഗത്തേക്ക് കടന്ന് വന്ന ഓർമകൾ പങ്കുവെക്കുകയാണ് നദിയ മൊയ്തു ഇപ്പോൾ. ജെഎഫ്ഡബ്ല്യുവുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ആദ്യ സിനിമയിലെ ഓഫർ വന്നപ്പോൾ ഞാൻ ഷിരിഷ് കത്തെഴുതി. എനിക്കൊരു സിനിമയുടെ ഓഫർ വന്നിട്ടുണ്ട്. ഫാമിലി ഫ്രണ്ടാണെന്ന് പറഞ്ഞു. അന്ന് സിരിഷ് എനിക്ക് വളരെ പക്വതയുള്ള മറുപടിയാണ് തന്നത്. ഈ റിലേഷൻഷിപ്പ് തുടക്കത്തിലാണ്. നീ എന്ത് ചെയ്യണമെന്ന് പറയാനുള്ള സ്പേസ് എനിക്കിപ്പോഴുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു മറുപടി. സിനിമ എനിക്കന്ന് കരിയറല്ല. പാരന്റ്സ് വളരെ ക്ലിയറായിരുന്നു. സിനിമ കുറച്ച് കാലത്തേക്കാണ്. ഷിരിഷ് സെറ്റിൽഡ് ആയ ശേഷം വിവാഹമെന്ന് പാരന്റ്സ് തീരുമാനിച്ചു. സിനിമ എനിക്കന്ന് ഒരു ഹോബിയായിരുന്നു. പക്ഷെ സീരിയസാണ് സിനിമയെ കണ്ടത്. ചില നേരം ഷൂട്ടിനിടെ കോ ആർട്ടിസ്റ്റിന്റെ കൂടെ ചിരിക്കും. അച്ഛൻ എപ്പോഴും സെറ്റിൽ ഒപ്പം വരും. ഷൂട്ടിനിടെ ചിരിക്കരുത്. ഇത് ഫിലിമാണ്, ഒരാളുടെ പണമാണ് പോകുന്നതെന്ന് അച്ഛൻ പറഞ്ഞ് തരും.

ആ സമയത്ത് എന്റെ രണ്ട് പാരന്റ്സും വർക്ക് ചെയ്യുകയാണ്. അച്ഛന് താൻ മകൾക്കൊപ്പം ഉണ്ടാകണമെന്ന് തോന്നി. അന്ന് എനിക്ക് 18-19 വയസാണ്. ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്യണം, സ്ക്രിപ്റ്റിൽ എത്ര പ്രാധാന്യം എനിക്കുണ്ട് എന്നെല്ലാം അദ്ദേഹം നോക്കി. അച്ഛൻ ഇക്കാര്യത്തിൽ കൃത്യമായ നിലപാടെടുത്തു. അച്ഛനിൽ നിന്ന് അതാണ് താൻ പഠിച്ചതെന്നും നദിയ മൊയ്തു വ്യക്തമാക്കി. നടി നസ്രിയ നസീമിനൊപ്പമുള്ള അനുഭവവും നദിയ പങ്കുവെച്ചു.
സെറ്റിൽ ഞാനും നസ്രിയയും ഒരുപാട് ചിരിച്ചു. ഞങ്ങളുടെ കുടുംബത്തിന് പരസ്പരം അറിയാം. തെലുങ്കിൽ ഒരു സിനിമ ഞങ്ങൾ ചെയ്തിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും ഞങ്ങൾ പൊട്ടിച്ചിരിച്ചു. മറ്റുള്ള നടിമാരും സ്വീറ്റായിരുന്നു. ഞാൻ ഒരിക്കലും പ്രായ വ്യത്യാസമുണ്ടെന്ന തോന്നൽ സെറ്റിലുണ്ടാക്കാറില്ല. അത് വളരെ പ്രധാനമാണ്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി ഒരുപാട് കാലങ്ങൾക്ക് ശേഷം ഞാൻ ചെയ്ത സിനിമയാണ്. ആ സെറ്റിൽ ഒരുപാട് തമാശകളുണ്ടായി. അത്തരം കെമിസ്ട്രി സിനിമകളിൽ പ്രതിഫലിക്കുമെന്നും നദിയ മൊയ്തു പറയുന്നു.
ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ പൊലീസ് വേഷം ഞാനാണ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബത്തോട് സിനിമയിൽ ഞാൻ മോശമായി പെരുമാറണം. ഇളയ മകൾ ഈ സിനിമ കണ്ട് ചെയ്തത് വളരെ രൂക്ഷമാണെന്ന് പറഞ്ഞു. അന്നവൾ ചെറുതാണ്. ഇപ്പോൾ സിനിമയാണെന്ന് മകൾക്കറിയാമെന്നും നദിയ മൊയ്തു വ്യക്തമാക്കി. വിവാഹശേഷമാണ് നടി സിനിമാ രംഗത്ത് നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. 1988 ലായിരുന്നു ഷിരിഷ് ഗൊഡ്ബൊലയെ നദിയ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം നടി ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോകുകയും ചെയ്തു. പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് നടി അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്.


Click it and Unblock the Notifications











