'വീട് എന്റെ വാശി, വീട്ടിലിരുന്നാൽ ബാങ്ക് വിളി കേൾക്കാൻ സാധിക്കണം, മകന് ഒരുക്കികൊടുക്കേണ്ടതെല്ലാം ബാപ്പ തന്നു'
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഭാഗമായശേഷമാണ് നാദിറ മെഹ്റിന്റെ കരിയറിൽ വലിയൊരു മാറ്റം സംഭവിച്ചത്. തുടർച്ചയായി സിനിമാ അവസരങ്ങളും ഉദ്ഘാടനവും പ്രമോഷനുമെല്ലാമായി തിരക്കോട് തിരക്ക്. സീസൺ അഞ്ചിൽ മണി ടാസ്ക്ക് വിജയിച്ചത് നാദിറയായിരുന്നു. ബിഗ് ബോസിൽ നിന്നും അല്ലാതെയും സമ്പാദിച്ച പണമെല്ലാം ഉപയോഗിച്ച് അടുത്തിടെയാണ് സ്വന്തമായി ഒരു വീടും കുറച്ച് സ്ഥലവും നാദിറ സമ്പാദിച്ചത്.
സ്വന്തം നാട്ടിൽ വീട് വെച്ച് താമസിക്കുക എന്നത‍് തന്റെ ഒരു വാശിയായിരുന്നുവെന്ന് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ നാദിറ പറയുന്നു. സ്വന്തം നാട്ടിൽ വീട് വെച്ച് താമസിക്കുക എന്നത‍് എന്റെ ഒരു വാശിയായിരുന്നു. തിരുവനന്തപുരത്തെ ഒരു പ്രൈം ലൊക്കേഷനാണ് പരുത്തിക്കുഴി.

മൂന്ന് സെന്റിലാണ് വീട്. എന്നാൽ ഇടുങ്ങിയതുമല്ല. ഹാളിനൊക്കെ അത്യാവശ്യം വീതിയുണ്ട്. റൂമുകൾക്കും വീതിയുണ്ട്. വീടിന് കോൺട്രാക്ട് ഏൽപ്പിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞത് വീടിന് അകത്തേക്ക് എത്രത്തോളം വെളിച്ചം എത്തിക്കാൻ പറ്റുമോ അത്രത്തോളം അതിനുള്ള സാധ്യത ഉണ്ടാക്കണമെന്നാണ്. വെള്ള പെയിന്റും വെള്ള പെയിന്റും നിർബന്ധമായും പറഞ്ഞിരുന്നു. വൃത്തിയാക്കുന്ന കാര്യത്തിൽ ബാപ്പ പോലും ഭയങ്കര ഡീസന്റാണ്.
ഉമ്മയും അനിയത്തിയും ബാപ്പയും എല്ലാം അത് ചെയ്യാറുമുണ്ട്. എനിക്ക് യാത്രകൾ ഉള്ളതുകൊണ്ട് വീട്ടിൽ ഇരുന്ന് വൃത്തിയാക്കലിന് ഭാഗമാകാൻ കഴിയാറില്ല. എന്റെ ട്രോഫികൾ കൊണ്ട് ഷെൽഫ് നിറയ്ക്കണമെന്നത് ബാപ്പയുടെ ആഗ്രഹമായിരുന്നു. എന്റെ സിനിമ കരിയർ തുടങ്ങിയത് ഫ്രീഡം ഫൈറ്റിലൂടെയാണ്.
ഞാൻ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. അറിയപ്പെടുന്ന സിനിമകളായിരുന്നു. ഞാൻ ഭാഗ്യമുള്ളയാളാണെന്ന് തോന്നാറുണ്ട്. വീടിന് മുസ്ലീം ടച്ച് വേണമെന്നതും വീട്ടിലിരുന്നാൽ ബാങ്ക് വിളി കേൾക്കാൻ സാധിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു അതും സാധിച്ചു. ക്ഷേത്രവും അടുത്തുണ്ട്. ബാപ്പ ഭയങ്കര ഇൻട്രോവേർട്ടാണ്. പക്ഷെ ഞങ്ങളുടെ എല്ലാ കാര്യങ്ങൾക്കും നെടുംതൂണാണ്. ബാപ്പ ലൈഫിൽ സക്സസായിട്ടുള്ള ഒരു മനുഷ്യനല്ല.
ഒരു സാധാരണ ഫാമിലിയിൽ നിന്നും ദുബായിലേക്ക് പോയി സ്ട്രഗിൾ ചെയ്തു. പക്ഷെ രക്ഷപ്പെടാൻ സാധിച്ചിട്ടില്ല. ഫിനാഷ്യലിയും കാര്യമായി ഒന്നും തന്നെ സമ്പാദിക്കാൻ ബാപ്പയ്ക്ക് കഴിഞ്ഞില്ല. നാട്ടിൽ തിരികെ വന്നശേഷം കൂലിപ്പണി ചെയ്തു. എന്നിരുന്നാലും എന്നെ പഠിപ്പിക്കുക എന്നതാണ് ബാപ്പയുടെ അൾട്ടിമേറ്റ് ലക്ഷ്യമായിരുന്നു. ഒരു മകന് ഒരുക്കികൊടുക്കേണ്ട എല്ലാ സാധ്യതകളും ബാപ്പ എനിക്ക് ഒരുക്കി തന്നിട്ടുണ്ട്. പിന്നീട് ചില കാരണങ്ങൾ കൊണ്ട് കുറച്ച് കാലം വേർപിരിഞ്ഞ് നിന്നു.

ബാപ്പയുടെ സ്വപ്നമായിരുന്നു വീടും പെങ്ങളുടെ വിവാഹവുമൊക്കെയാണ്. മകൻ എന്ന രീതിയിൽ വീടെന്ന സ്വപ്നം ഞാൻ സാക്ഷാത്കരിച്ച് കൊടുത്തു. വീട് വെക്കാൻ ആലോചിക്കുന്നുവെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ഇഷ്ടത്തിന് വീട് വെക്കാനാണ് പറഞ്ഞത്. കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി ചെയ്തിരുന്നതുകൊണ്ട് ബാപ്പയ്ക്ക് വീടുമായി ബന്ധപ്പെട്ട് ഒരുപാട് ഐഡിയകൾ ഉണ്ടായിരുന്നു.
പക്ഷെ ഞങ്ങൾ വീടുവെച്ചപ്പോൾ അതൊന്നും ഞങ്ങളിൽ അടിച്ച് ഏൽപ്പിച്ചില്ല. നിനക്ക് എന്താണോ ഇഷ്ടം അത് ചെയ്യാനാണ് എന്നോട് പറഞ്ഞത് നാദിറ പറയുന്നു. എന്റെ മക്കൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ വീട് വെക്കണമെന്ന് മാത്രമെ ഞാൻ ചിന്തിച്ചിരുന്നുള്ളു. അതുകൊണ്ട് എല്ലാം മക്കൾക്ക് വിട്ടുകൊടുത്തു. മക്കളുടെ കാലമല്ലേ ബാപ്പയും പറഞ്ഞു.
ഒരു കാലത്ത് നഷ്ടപ്പെട്ട കുടുംബത്തെ നാദിറയ്ക്ക് തിരികെ കിട്ടിയത് ബിഗ് ബോസ് വഴിയാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ആൺകുട്ടിയാണ്. ബസ്സിൽ കയറി സ്കൂളിൽ പോകാൻ പറ്റും. പക്ഷെ ബാപ്പ വിടില്ല. ബൈക്കിൽ കൊണ്ടുപോയി വിട്ട് തിരിച്ച് കൂട്ടികൊണ്ട് വരും.
പ്ലസ് ടു വരെ അങ്ങനെയായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് വന്നശേഷം പല ചാനലുകളും ഫാമിലി ഇൻ്റർവ്യൂ തരുമോയെന്ന് എന്നോട് ചോദിച്ചിരുന്നു. പക്ഷെ ഞാൻ കൊടുത്തില്ല. ഫാമിലിയെ കണ്ടന്റാക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു എന്നും നാദിറ പറഞ്ഞു.


Click it and Unblock the Notifications











