»   » അഭിലാഷില്‍ നിന്ന് വിവാഹ മോചനം നേടി, സത്യനുമായുള്ള വിവാഹം ആര്‍ഭാടമാക്കാന്‍ നന്ദിത

അഭിലാഷില്‍ നിന്ന് വിവാഹ മോചനം നേടി, സത്യനുമായുള്ള വിവാഹം ആര്‍ഭാടമാക്കാന്‍ നന്ദിത

Posted By: Rohini
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയിലെ ആത്മസഖി സീരിയല്‍ പുതിയ വഴിയിലൂടെ. മണിമുറ്റം ആശുപത്രിയും വീടും നഷ്ടപ്പെട്ട മാധവന്‍ മേനോനും ഭാര്യയ്ക്കും ചാരുലതയ്ക്കും അഭിലാഷ് താമസിക്കാന്‍ ഇടം നല്‍കുന്നു. നന്ദിതയാകട്ടെ സത്യന്റെ പിന്തുണയോടെ പുതിയ ക്ലിനിക്കും ആരംഭിച്ചു.

അതിനിടില്‍, അഭിലാഷില്‍ നിന്ന് വിവാഹ മോചനം നേടിയാല്‍ മാത്രമേ നമ്മള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയൂ എന്ന് സത്യന്‍ പറഞ്ഞത് പ്രകാരം, നന്ദി അഭിലാഷിനോട് ഇക്കാര്യം സംസാരിക്കുന്നു. തന്റെ സന്തോഷത്തിന് വേണ്ടി വിവാഹ മോചനം നല്‍കാന്‍ താന്‍ ഒരുക്കമാണെന്ന് അഭിലാഷ് പറയുകയും ചെയ്തു.

athmaskhi

സത്യനുമായി ഒന്നിച്ച് സ്വപ്‌നം കണ്ട ജീവിതം വീണ്ടും പുതുക്കുകയാണ് നന്ദിത. അഭിലാഷില്‍ നിന്ന് വിവാഹ മോചനം നേടിയ നന്ദിത സത്യനുമായുള്ള വിവാഹം ആര്‍ഭാടമാക്കാന്‍ തീരുമാനിയ്ക്കുന്നു. വേദനയോടെ അഭിലാഷും.

എന്നാല്‍ മറ്റൊരു വശത്ത് ചാരുലത അച്ഛനും അമ്മയ്ക്കും മണിമുറ്റം തറവാടിനും വേണ്ടി പോരാടുകയാണ്. മണിമുറ്റം ആശുപത്രി പൊളിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിട്ട ചാരുതലയോട് പകരം വീട്ടുന്ന ജീവന്‍. തിങ്കളാഴ്ചത്തെ എപ്പിസോഡിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആത്മസഖി ആരാധകര്‍. പ്രമോ കാണാം.

English summary
Naditha get divorce from Abhilash

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam