ഈ കണ്ണടയിലൂടെ നിങ്ങളുടെ നേക്കഡ് ബോഡി മാത്രമേ കാണുവാൻ കഴിയൂ! ധര്‍മ്മജനോട് തുറന്നുപറഞ്ഞ് നദിയാ മൊയ്തു

By Midhun

മിനിസ്‌ക്രീന്‍ പരിപാടികളില്‍ പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന പ്രോഗ്രാമുകളിലൊന്നായിരുന്നു ബഡായി ബംഗ്ലാവ്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരുക്കിയതിനാലാണ് ബഡായി ബംഗ്ലാവ് ജനപ്രിയ പരിപാടിയായി മാറിയിരുന്നത്. അഞ്ച് വര്‍ഷത്തോളമായിരുന്നു ഈ പരിപാടി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്.

മറ്റു ചാനല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്ഥമായൊരു അവതരണമായിരുന്നു പരിപാടിയെ എന്നും വേറിട്ട് നിര്‍ത്തിയിരുന്നത്. മലയാളത്തിലെ ഹാസ്യ സാമ്രാട്ട് രമേഷ് പിഷാരടി അവതാരകനായി എത്തിയപ്പോഴാണ് പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ തുടങ്ങിയത്. ബഡായി ബംഗ്ലാവിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ അതിഥിയായി എത്തിയിരുന്നത് നദിയാ മൊയ്തുവായിരുന്നു. നോക്കത്താ ദൂരത്തിലെ അത്ഭുത കണ്ണാടിയുമായിട്ടായിരുന്നു നദിയ ബഡായി ബംഗ്ലാവില്‍ എത്തിയിരുന്നത്.

ബഡായി ബംഗ്ലാവ്

ബഡായി ബംഗ്ലാവ്

തിരക്കിട്ട ജീവിതത്തിനിടിയില്‍ മതിമറന്ന് ചിരിക്കാനുളള ഒരു ഉപാധിയായാണ് ബഡായി ബംഗ്ലാവിനെ എല്ലാവരും കണ്ടിരുന്നത്. ആഴ്ചയില്‍ ഒരു ദിവസമേ സംപ്രേക്ഷണം ചെയ്യാറൂളളുവെങ്കിലും ആ എപ്പിസോഡുകള്‍ക്കായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. ബഡായി ബംഗ്ലാവിലെത്തുന്ന അതിഥികളും അവര്‍ക്കു മുന്നില്‍ വിശേഷങ്ങളും പരിഭവങ്ങളും മണ്ടത്തരങ്ങളുമായി എത്തുന്ന അംഗങ്ങളുമായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നത്. സംപ്രേക്ഷണം ചെയ്യുന്ന ഒരു മണിക്കൂര്‍ പ്രേക്ഷകരെ മടുപ്പിക്കാത്ത തരത്തില്‍ ചിരിപ്പൂരമൊരുക്കിയായിരുന്നു അണിയറപ്രവര്‍ത്തകര്‍ പരിപാടി ഒരുക്കിയിരുന്നത്.

രമേഷ് പിഷാരടി

രമേഷ് പിഷാരടി

രമേഷ് പിഷാരടിയുടെ അവതരണവും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു. സ്വാഭാവിക നര്‍മ്മത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ പിഷാരടിക്ക് എപ്പോഴും സാധിക്കാറുണ്ട്. ബംഗ്ലാവില്‍ എത്തുന്ന അതിഥികളെ സ്വീകരിച്ചും മറ്റു അംഗങ്ങളുടെ കൗണ്ടറുകള്‍ക്ക് മറുപടി പറഞ്ഞും പിഷാരടി പരിപാടിയില്‍ തിളങ്ങാറുണ്ട്.

കാര്യക്കാരനായി മുകേഷ്

കാര്യക്കാരനായി മുകേഷ്

ബഡായി ബംഗ്‌ളാവിന്റെ ഉടമസ്ഥന്‍ എന്ന റോളിലാണ് പരിപാടിയില്‍ മുകേഷ് എത്താറുളളത്. പരിപാടിയില്‍ മുകേഷിന്റെ സാന്നിദ്ധ്യം പ്രേക്ഷകരെല്ലാം തന്നെ ഇഷ്ടപ്പെട്ടിരുന്നു. പിഷാരടിയുടെയും മറ്റ് അംഗങ്ങളുടെയും കൗണ്ടറുകള്‍ക്ക് കട്ടയ്ക്ക് പിടിച്ചുനില്‍ക്കാന്‍ മുകേഷിന് സാധിക്കാറുണ്ട്. കോമഡിക്കൊപ്പം തന്റെ സിനിമാ അനുഭവങ്ങളും മുകേഷ് പരിപാടിയില്‍ പങ്കുവെക്കാറുണ്ട്.

മറ്റ് അംഗങ്ങള്‍

മറ്റ് അംഗങ്ങള്‍

മുകേഷിനെയും പിഷാരടിയെയും പോലെ മറ്റു അംഗങ്ങളും പരിപാടിയില്‍ തിളങ്ങാറുണ്ട്. ധര്‍മ്മജന്‍,ആര്യ, മനോജ് ഗിന്നസ്,പ്രസീതാ മേനോന്‍ തുടങ്ങിയവരാണ് ബഡായി ബംഗ്ലാവില്‍ തിളങ്ങാറുളളത്. എഷ്യാനെറ്റിലെ സിനിമാലയിലൂടെ ശ്രദ്ധേയായ ഡയാന സില്‍വസ്റ്ററായിരുന്നു പരിപാടി സംവിധാനം ചെയ്തിരുന്നത്.

അത്ഭുത കണ്ണാടിയുമായി നദിയ എത്തിയപ്പോള്‍

അത്ഭുത കണ്ണാടിയുമായി നദിയ എത്തിയപ്പോള്‍

ബഡായി ബംഗ്ലാവിന്റെ കഴിഞ്ഞൊരു എ്പ്പിസോഡില്‍ അതിഥിയായി എത്തിയിരുന്നത് നദിയ മൊയ്തുവായിരുന്നു. തന്റെ സിനിമാനുഭവങ്ങളും മറ്റും പ്രേക്ഷകര്‍ക്ക് മുന്നില്‍ നടി പങ്കുവെച്ചിരുന്നു. മുകേഷിനോടും പിഷാരടിയോടും നദിയ സംസാരിക്കുന്നതിനിടയിലായിരുന്നു ബംഗ്ലാവിലേക്ക് ധര്‍മ്മജന്‍ കടന്നുവന്നത്. ബംഗ്ലാവിലെ തന്റെ സങ്കടങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ധര്‍മ്മജന്‍ എത്തിയിരുന്നത്.

ധര്‍മ്മജന്‍ പറഞ്ഞത്

ധര്‍മ്മജന്‍ പറഞ്ഞത്

തന്റെ ആവശ്യങ്ങള്‍ പിഷാരടി സാധിച്ചുതരുന്നില്ലെന്ന് പറഞ്ഞായിരുന്നു ധര്‍മ്മജന്‍ എത്തിയിരുന്നത്. താന്‍ ഇവിടെ അടിമയെ പോലെ പണിയെടുക്കുകയാണെന്നും ആവശ്യങ്ങളൊന്നും പരിഗണിക്കുന്നില്ലായെന്നുമാണ് നദിയയുടെ മുന്‍പില്‍ വെച്ച് ധര്‍മ്മജന്‍ പറഞ്ഞത്. നിങ്ങളെങ്കിലും എന്നെ സപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യങ്ങള്‍ സാധിച്ചുകിട്ടാന്‍ സഹായിക്കണമെന്നും ധര്‍മ്മജന്‍ നദിയയോട് പറഞ്ഞു

നദിയ പറഞ്ഞത്

നദിയ പറഞ്ഞത്

അതേസമയം ധര്‍മ്മജനെ താന്‍ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് നദിയ പറഞ്ഞിരുന്നു. ഇതിനു മറുപടിയായി നിങ്ങളുടെ കാറ് ഞാന്‍ തല്ലിപ്പൊളളിക്കുമെന്ന് ധര്‍മ്മജന്‍ പറഞ്ഞു. എന്നെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ കാറ് മൊത്തമായി തകര്‍ക്കുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. ഈ സമയത്താണ് തന്റെ അത്ഭുത കണ്ണടയെടുത്ത് ധര്‍മ്മജന് നേര്‍ക്ക് നദിയ വന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X