twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയല്‍ താരത്തിന്റെ വിവാഹത്തിന് സാക്ഷിയായി യഥാര്‍ഥ ഭാര്യ; നാമം ജപിക്കുന്ന വീട് സീരിയലിലെ വിവാഹ വാര്‍ത്ത

    |

    ഏറെ വഴിത്തിരിവുകളിലേക്ക് എത്തുന്ന കഥാമുഹൂര്‍ത്തങ്ങളുമായി 'നാമം ജപിക്കുന്ന വീട്' സീരിയല്‍ ശ്രദ്ധേയമാവുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് മനോജ് കുമാറും സ്വാതി നിത്യാനന്ദടക്കമുള്ള സീരിയല്‍ ആരംഭിക്കുന്നത്. തുടക്കം മുതലിങ്ങോട്ട് വലിയ സ്വീകാര്യതയാണ് നാമം ജപിക്കുന്ന വീടിലൂടെ പ്രേക്ഷകര്‍ നല്‍കി വന്നിരുന്നത്.

    ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

    തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ നന്ദനയുടെയും ശരത്തിന്റെയും വിവാഹം നടന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഓണ്‍സ്‌ക്രീനില്‍ ഭര്‍ത്താവിന്റെ വിവാഹം നടക്കുന്നതിന് സാക്ഷിയായി ശരത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുര്‍ജിത്തിന്റെ ഭാര്യയും എത്തിയിരുന്നു. ഇതേ കുറിച്ച് ചാനല്‍ പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

    താരത്തിന്റെ വിവാഹത്തിന് സാക്ഷിയായി ഭാര്യ

    'ഭര്‍ത്താവിന്റെ വിവാഹത്തിന് സാക്ഷിയായി ഭാര്യ..! കണ്ണൂര്‍ മട്ടന്നൂര്‍ നിന്ന് ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ഭര്‍ത്താവിന്റെ വിവാഹത്തിന് സാക്ഷിയായി! തുടര്‍ന്ന് സംഭവിക്കാനിടയുള്ള സങ്കര്‍ഷങ്ങളും പ്രശ്‌നങ്ങളുമായിരിക്കും ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍. പക്ഷെ വിവാഹത്തിന് സാക്ഷിയായ ഭാര്യ വലിയ സന്തോഷത്തിലായെന്നു മാത്രമല്ല അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തത് വാട്ട്‌സാപ്പ് സ്റ്റാറ്റസുമാക്കി. കേട്ടിട്ട് ഒന്നും അങ്ങോട്ട് ദഹിക്കുന്നില്ലെങ്കില്‍ പുകമറ മാറ്റി നേരെ സംഭവത്തിലേയ്ക്ക് വരാം.

    താരത്തിന്റെ വിവാഹത്തിന് സാക്ഷിയായി ഭാര്യ

    'നാമം ജപിക്കുന്ന വീട്ടി'ലെ നന്ദനയുടേയും ശരത്തിന്റെയും വിവാഹമാണ് മേല്‍പ്പറഞ്ഞ സീന്‍. ശരത്തിനെ അവതരിപ്പിക്കുന്ന സുര്‍ജിത്തിനൊപ്പം തിരുവനന്തപുരത്ത് ഷൂട്ട് കാണാനെത്തിയതാണ് ഭാര്യ ഷിജിന. എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ വിവാഹമാണ് എടുക്കുന്ന സീനെന്ന് മനസ്സിലായി. ആള് ഹാപ്പിയായി. നന്ദനയെ അവതരിപ്പിക്കുന്ന ദീപയുമായി സൗഹൃദമായി. വിവാഹ ഷൂട്ടിലായതിനാല്‍ എല്ലാപേരും തിരക്കിലായിരുന്നു. എങ്കിലും ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ആ വലിയ കുടുംബത്തെ പരിചയപ്പെട്ടു.

    താരത്തിന്റെ വിവാഹത്തിന് സാക്ഷിയായി ഭാര്യ

    സുര്‍ജിത്ത് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതിന് സാക്ഷിയായി. പിന്നെ ഷൂട്ട് അത്ര എളുപ്പ പണിയല്ലെന്ന് ബോധ്യമായി. രസകരമായ സംഭവം താലികെട്ട് വിവിധ ആംഗിളുകളില്‍ എടുക്കുന്നതിനാല്‍ പലതവണ താലികെട്ട് കാണാനായി. ഷൂട്ടിംഗ് കാണുന്നതിന്റെ കൗതുകത്തിനപ്പുറം അതിന് പിന്നിലെ പ്രയത്‌നം ശരിക്കും ബോധ്യപ്പെടാന്‍ ഷിജിനയ്ക്ക് ഈ യാത്ര ഉപകാരപ്പെട്ടു. വിവാഹഷൂട്ടിന് പൂര്‍ണ്ണമായും പങ്കെടുത്തു എന്നു മാത്രമല്ല വിവാഹകൂട്ടത്തില്‍ സാന്നിദ്ധ്യമായും ഷിജിന ഉണ്ടായിരുന്നു.

    Recommended Video

    Bigg Boss Malayalam : ഡിംബലിനെ ചതിക്കാൻ ഋതു മന്ത്ര | Filmibeat Malayalam
      താരത്തിന്റെ വിവാഹത്തിന് സാക്ഷിയായി ഭാര്യ

    ഭ്രമണം എന്ന സീരിയലിന് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒത്തുകൂടിയ പരമ്പരയായിരുന്നു നാമം ജപിക്കുന്ന വീട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ മനോജ് കുമാര്‍, പൂര്‍ണിമ ആനന്ദ്, റിസബാവ, ലാവണ്യ, സ്വാതി നിത്യാനന്ദ്, കവിത നായര്‍, തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഗോവിന്ദ് എന്റര്‍ടെയിന്‍മെന്റിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സീരിയല്‍ നിഷാന്ത് സംവിധാനം ചെയ്യുന്നു.

    Read more about: serial സീരിയല്‍
    English summary
    Namam Japikunna Veedu Serial Fame Surjit's Wife Attented Husband's Onscreen Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X