ഒളിച്ചോടിപ്പോയതിന്റെ പിണക്കമെല്ലാം മാറി! എല്ലാവരും ഒന്നായി! ഈ ട്വിസ്റ്റ് പണ്ടേ പ്രതീക്ഷിച്ചെന്ന് വിമര്‍ശനം

ഉപ്പും മുളകും ലൈറ്റ് കുടുംബത്തിലെ രണ്ടാമത്തെ മകളായ നന്ദനയുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെയായിരുന്നു നന്ദന ഗോകുലിന്റെ കൂടെ ഇറങ്ങിപ്പോയത്. ഗോകുലിന്റെ വീട്ടുകാരായിരുന്നു വിവാഹവും, റിസപ്ക്ഷനുമൊക്കെ നടത്തിയത്. കല്യാണം നടത്തി കൊടുക്കാമെന്ന് പറഞ്ഞിട്ടും അവള്‍ നിന്നില്ല, അച്ഛനെയും അമ്മയേയും വേദനിപ്പിച്ച് ഇറങ്ങിപ്പോയി എന്നായിരുന്നു സംഗീതയും അനിലും പറഞ്ഞത്.

വ്‌ളോഗിലൂടെയായി ഇരുകൂട്ടരും സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഇവരിതെന്തിനാണ് സോഷ്യല്‍മീഡിയയില്‍ കാണിക്കുന്നതെന്നായിരുന്നു അന്നത്തെ വിമര്‍ശനം. ഇപ്പോഴിതാ നന്ദനയും ഗോകുലും വീട്ടിലെത്തിയിരിക്കുകയാണ്. അച്ഛനും അമ്മയും, പൊന്നുവും, ഷെബിനുമെല്ലാം ഇവരെ സ്വീകരിക്കുകയും ചെയ്തു. അച്ഛച്ഛന്റെ മരണം അറിഞ്ഞ് നന്ദനയും ഗോകുലും പോയിരുന്നു. അന്ന് എല്ലാവരും സ്‌നേഹത്തോടെയാണ് പെരുമാറിയതെന്ന് ഇരുവരും പറഞ്ഞിരുന്നു.

Nandana and Gokul with Ponnu and Shebin
Photo Credit: Nandana/ Instagram

ഇണക്കവും പിണക്കവും എല്ലായിടത്തുമുണ്ടാവും. ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും മാറി, ഞങ്ങളെല്ലാം ഒന്നായിരിക്കുകയാണ്. കുഞ്ഞന്‍ ഇപ്പോള്‍ നന്നായി ക്ഷീണിച്ചിട്ടുണ്ട്. ഇവിടത്തെ ഭക്ഷണമൊക്കെ കഴിച്ചാല്‍ മാറുമായിരിക്കും. എന്റെ ഭര്‍ത്താവ്, എന്റെ മക്കള്‍ അതാണ് എന്റെ ലോകം. അവരില്‍ ഒതുങ്ങിക്കൂടാനാണ് എനിക്കിഷ്ടം. മക്കളാണെങ്കിലും അനു ഏട്ടനെ കൂടുതല്‍ സ്‌നേഹിക്കുന്നത് എനിക്കിഷ്ടമല്ല, അങ്ങനെ തോന്നിയാല്‍ ഞാന്‍ അവര്‍ക്കിടയില്‍ എന്തെങ്കിലും ഏഷണി വെച്ചുകൊടുക്കും എന്നും സംഗീത പറഞ്ഞിരുന്നു.

എല്ലാ അര്‍ത്ഥത്തിലും ഹാപ്പിയാണ് ഞങ്ങള്‍. കാത്തുവിന് മാത്രമാണ് കൂട്ടില്ലാത്തത്. അതും പെട്ടെന്ന് തന്നെയായിക്കോട്ടെയെന്നായിരുന്നു ഷെബിന്റെ കമന്റ്. കുറേനാളുകള്‍ക്ക് ശേഷമാണ് ഇത്രയും സന്തോഷിക്കുന്നതെന്നായിരുന്നു അനില്‍ പറഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ഇങ്ങനെയൊരു മൊമന്റ് കാണണണെന്ന് പറഞ്ഞവരുണ്ട്. അവര്‍ സന്തോഷിക്കും എന്നും സംഗീത പറയുന്നുണ്ടായിരുന്നു. ഗോകുലിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുന്നത് വരെയുള്ള വിശേഷങ്ങള്‍ നന്ദനയും കാണിച്ചിരുന്നു. ഗോകുലിനെയാണ് സമ്മതിക്കേണ്ടത്, ആരെന്ത് പറഞ്ഞാലും ഈ സ്‌നേഹം എന്നും നിലനിര്‍ത്തുക എന്നായിരുന്നു കമന്റുകള്‍.

എല്ലാവരും കൂടിയപ്പോള്‍ പഴയ പോലെയായി. ഒന്നോ രണ്ടോ നെഗറ്റീവേ വന്നിട്ടുള്ളൂ. എ ഐ വീഡിയോ ആണോ ആദ്യം വന്നതെന്ന് ചോദിച്ചിരുന്നു. ഇപ്പോഴാണ് ഏട്ടന്‍ പിള്ളേരെ നോക്കാനൊക്കെ പഠിക്കുന്നത്. എന്നേക്കാളും സ്‌നേഹം പിള്ളേര്‍ക്കെല്ലാം ഏട്ടനോടാണ്. ഞാന്‍ കൈപിടിച്ചാല്‍ അത് വിടുവിച്ച് അവരുടെ കൈപിടിക്കും. ചിക്കന്‍ പീസൊക്കെ ഏട്ടന് എടുത്ത് കൊണ്ടുകൊടുക്കുകയാണ്. അനിയത്തിയും അനിയത്തിക്കും ഭയങ്കര സ്‌നേഹമാണ് എന്നോട്. പാപ്പാ എന്ന് വിളിച്ച് കാത്തുവും ഏട്ടനോടൊപ്പമാണ്. കുഞ്ഞാ എന്നാ പോവുന്നേ എന്നൊക്കെ അവര്‍ ചോദിക്കുന്നുണ്ട്. ഞങ്ങള്‍ പോയാല്‍ അവര്‍ മാത്രമാവില്ലേ, അപ്പോള്‍ സങ്കടമാവും.അതോര്‍ത്താണെന്ന് തോന്നുന്നു അവരിങ്ങനെ ചോദിക്കുന്നത്.

പൊന്നുവും വ്‌ളോഗിലൂടെയായി കുഞ്ഞനും അച്ചുവും വന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഞങ്ങള്‍ കുറേക്കാലമായി കാത്തിരുന്ന ഫ്രെയിമായിരുന്നു. അമ്മയ്‌ക്കൊപ്പമായി ഞാനും കുഞ്ഞനും നില്‍ക്കുന്നത്. അച്ഛനും ഷെബിയും അച്ചുവും നിന്നത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി. അച്ഛന്‍ എത്രത്തോളം സന്തോഷിക്കുന്നുണ്ടെന്ന് ആ മുഖം കണ്ടാലറിയാം. ഈ വീഡിയോ എത്ര കണ്ടിട്ടും മതിവരുന്നില്ലെന്നായിരുന്നു പൊന്നു പറഞ്ഞത്.

എന്തെല്ലാം പറഞ്ഞതാണ്, ഇപ്പോള്‍ എങ്ങനെയിരിക്കുന്നു. അന്ന് അനിയത്തിയെക്കുറിച്ച് എന്തൊക്കെയാണ് വന്ന് വീഡിയോയിലൂടെ പറഞ്ഞത്. ഇനിയെങ്കിലും അങ്ങനെ തോന്നാതിരിക്കട്ടെ. എന്തെല്ലാം പറഞ്ഞതാണ്, ഇപ്പോള്‍ എങ്ങനെയിരിക്കുന്നു. അന്ന് അനിയത്തിയെക്കുറിച്ച് എന്തൊക്കെയാണ് വന്ന് വീഡിയോയിലൂടെ പറഞ്ഞത്. ഇനിയെങ്കിലും അങ്ങനെ തോന്നാതിരിക്കട്ടെ. ഇവരുടെ കൂടിച്ചേരലിനെ വിമര്‍ശിച്ചുള്ള പ്രതികരണങ്ങളും വന്നിട്ടുണ്ട്. ഗോകുലിന്റെയും ഷെബിന്റെയും ഈഗോ ഇല്ലാത്ത പെരുമാറ്റത്തെക്കുറിച്ചായിരുന്നു ചിലര്‍ ചൂണ്ടിക്കാണിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X