മോളെ വെച്ച് ജീവിക്കുന്നുവെന്ന് അവർ പറയുന്നു, അവൾ എനിക്ക് കിട്ടിയ നിധി, ഭാഗ്യം ചെയ്ത അമ്മയാണ് ഞാൻ; അഖില നിധിൻ
മിനിസ്ക്രീനിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന മറ്റെല്ലാ മലയാളം സീരിയലുകളെക്കാളും റേറ്റിങ് ഉള്ളത് ഫ്ലവേഴ്സിൽ വർഷങ്ങളായി സംപ്രേഷണം ചെയ്യുന്ന സിറ്റ്കോമായ ഉപ്പും മുളകിനുമാണ്. സിറ്റ്കോമിലെ എല്ലാ അഭിനേതാക്കളും പ്രേക്ഷകർക്കിടയിൽ താരങ്ങളാണ്. കുറച്ച് നാളുകൾക്ക് മുമ്പാണ് റീൽസ് താരമായ കൊച്ചുമിടുക്കി നന്ദൂട്ടി ലെച്ചുവിന്റെ മകൾ കല്ലുവായി അഭിനയിക്കാൻ ഉപ്പും മുളകും ടീമിനൊപ്പം ചേരുന്നത്.
സംസാരിക്കാൻ ആരംഭിച്ച സമയം മുതൽ അമ്മയ്ക്കും അച്ഛനും ഒപ്പം റീലുകൾ ചെയ്ത് തുടങ്ങിയതാണ് നന്ദൂട്ടി. ഉപ്പും മുളകിലും തനിക്ക് ലഭിച്ച കഥാപാത്രം വളരെ അനായാസമാണ് നന്ദൂട്ടി ചെയ്യുന്നത്. എല്ലാ പ്രോത്സാഹനവും നൽകി ചെറിയ പ്രായത്തിൽ തന്നെ മകളെ ലോകം അറിയുന്ന ആളാക്കി മാറ്റിയത് മാതാപിതാക്കളായ അഖിലയും നിധിനും ചേർന്നാണ്.

ഔഷധസസ്യങ്ങൾ കൊണ്ട് നിർമ്മിച്ച കോസ്മെറ്റിക്സ് പ്രോഡക്ടുകളുടെ ഓൺലൈൻ, ഓഫ് ലൈൻ വിൽപ്പനയും ഇരുവരും ഉണ്ട്. കഴിഞ്ഞ ദിവസമാണ് കൺമണി എന്ന് പേരിട്ടിരിക്കുന്ന ബ്രാന്റിന്റെ ഓഫ് ലൈൻ സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഉപ്പും മുളകും താരങ്ങളായ അൽസാബിത്തും ബേബി അമേയയുമെല്ലാം മുഖ്യാതിഥികളായി എത്തിയിരുന്നു.
തങ്ങളുടെ പുതിയ സ്ഥാപനത്തെ കുറിച്ചും മകൾ മൂലം ജീവിതത്തിൽ വന്ന മാറ്റങ്ങളും വെളിപ്പെടുത്തുകയാണിപ്പോൾ നന്ദൂട്ടിയുടെ അമ്മ അഖില. മോളെ വെച്ച് ജീവിക്കുന്നുവെന്ന തരത്തിൽ വിമർശിക്കാറുണ്ടെന്നും അഖില പറഞ്ഞു. കൺമണി എന്നത് ഹെർബൽസിന്റെ കോസ്മെറ്റിക്സിന്റെ മാനിഫാക്ചറിങ് ഷോപ്പാണ്. ഞങ്ങളുടെ ഷോപ്പിന്റെ മുകളിൽ തന്നെയാണ് പ്രോഡക്ടുകളുടെ നിർമ്മാണവും നടക്കുന്നത്.
എന്റെ മകൾ നന്ദൂട്ടൻ തന്നെ ഞങ്ങളുടെ ലിപ്ബാമും കൺമഷിയുമെല്ലാം അവളുടെ കണ്ണിലും ചുണ്ടിലും എല്ലാം ഉപയോഗിച്ച് നിങ്ങൾക്ക് കാണിച്ച് തരാറുള്ളതാണല്ലോ. ഓൺലൈനിൽ തുടങ്ങിയ പരിപാടിയാണ്. ഇപ്പോൾ ഈ ഒരു ലെവൽ വരെ എത്തി നിൽക്കുന്നു. പ്രിസർവേറ്റീവ്സോ കെമിക്കൽസോ ഒന്നും തന്നെ ഇല്ലാതെ ഔഷധസസ്യങ്ങളിൽ നിന്നും മറ്റും പ്രോഡക്ട് നിർമ്മിച്ച് നിങ്ങളുടെ മുന്നിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
അധികാനാൾ വീട്ടിൽ സ്റ്റോർ ചെയ്ത് ഉപയോഗിക്കാൻ കഴിയില്ല. കെമിക്കൽസ് ഇല്ലാത്തതുകൊണ്ട് പെട്ടന്ന് കേടാകും. താരൻ കളയാനുള്ള സിറം, സൺസ്ക്രീം, ഹെർബൽ സോപ്പുകളുണ്ട്. എല്ലാം കെമിക്കൽ ഫ്രീയായി ചെയ്യുന്നതാണ്. ഞങ്ങളുടെ സ്ഥാപനം ഈ ഒരു ലെവൽ വരെ വളരാനുള്ള ഒരു കാരണം എന്റെ മകളാണ്. ഭാഗ്യം ചെയ്തൊരു അമ്മയാണ് ഞാൻ.

എന്റെ മകളാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. അതുകൊണ്ട് തന്നെ അതിൽ ഞാൻ അഭിമാനിക്കുന്നു. കൺമണി എന്ന സ്ഥാപനം തുടങ്ങിയതും അവൾ കാരണമാണ്. മോളെ വെച്ച് ജീവിക്കുന്നുവെന്ന തരത്തിൽ ഒരുപാട് പേർ നെഗറ്റീവ് പറയാറുണ്ട്. മോള് മുഖേനയാണ് ഞങ്ങൾക്ക് ഇങ്ങനൊരു ബിസിനസ് തുടങ്ങാൻ കഴിഞ്ഞത്. ഏത് പ്രോഡക്ട് ഇറക്കിയാലും എന്റെ മോൾ ആയിരിക്കും അതിൽ മോഡലും എല്ലാം.
ഒരു അമ്മ അവരുടെ മക്കൾക്ക് എന്താണ് കൊടുക്കുക. അത്രത്തോളം നല്ല സാധനങ്ങളാണ് കൺമണിയിലൂടെ ഞങ്ങൾ വിൽക്കുന്നത്. ഒരു മായവും ചേർക്കുന്നില്ല. മറ്റേതൊരു ബ്രാന്റ് പ്രോഡക്ടുമായും നിങ്ങൾക്ക് താരതമ്യപ്പെടുത്തി നോക്കാം. ഞങ്ങളുടേതിൽ മായമില്ലെന്ന് മനസിലാകും. എന്റെ സ്കിന്നിൽ കുരുക്കളും പാടുകളും ഉണ്ടല്ലോ എന്നൊക്കെയാണ് ചിലർ ഞങ്ങളുടെ പ്രോഡക്ടിനെ നെഗറ്റീവ് അടിച്ച് കുറിക്കാറുള്ളത്.
എല്ലാവരുടെ സ്കിന്നും ഒരുപോലെ അല്ലല്ലോ. ഉപ്പും മുളകിലെ കല്ലുവിനെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ പ്രോഡക്ട്സ് കൂടുതലും വാങ്ങുന്നത്. നന്ദൂട്ടനെ കാണാൻ പറ്റുമോ സംസാരിക്കാൻ പറ്റുമോയെന്ന് ചോദിച്ച് ഞങ്ങൾക്ക് വരുന്ന ഫോൺകോളുകൾക്ക് കണക്കില്ല. അവൾ എനിക്ക് കിട്ടിയ നിധിയാണ്. ഇതിനേക്കാൾ വലിയൊരു ഭാഗ്യം എനിക്ക് കിട്ടാനില്ലെന്നും അഖില പറയുന്നു.


Click it and Unblock the Notifications











