പൃഥ്വിരാജിനൊപ്പം നന്ദു ആനന്ദ്! അയ്യപ്പനും കോശിയില്‍ സഹോദരനായെത്തുന്നത് ഈ താരം! പോസ്റ്റ് വൈറല്‍!
മലയാള സിനിമയിലേക്ക് നിരവധി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ തുടക്കം കുറിച്ചവര്‍ക്കെല്ലാം മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം നായികനായകന്‍ എന്ന റിയാലിറ്റി ഷോ തുടങ്ങിയത്. ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മത്സരാര്‍ത്ഥികളില്‍ പലരും ഇതിനകം തന്നെ സിനിമയില്‍ വരവറിയിച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ സിനിമയെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നന്ദു ആനന്ദ്. നന്ദുവിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
വലിയ സ്വപ്നങ്ങളിലേക്ക് എത്താൻ ഒരുപാട് കാലം വേണമെന്നാണ് നമ്മൾ കരുതാറ്. അത്തരം സ്വപ്നങ്ങളിലേക്ക് പരിശ്രമിക്കുമ്പോൾ പിന്നിട്ട കാലവും അനുഭവിച്ച പ്രയാസവും നമ്മൾ മറന്നുപോകും. ആറു വർഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ. സ്ക്രീൻ പങ്കിടുന്നതിലുപരി പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീർന്നപ്പോഴും മനസിൽ കത്തിക്കിടന്നിരുന്നു.

രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കെ സച്ചിച്ചേട്ടനും ചീഫ് അസോസിയേറ്റായ ജയൻചേട്ടനും വന്നത് "അയ്യപ്പനും കോശിയും" എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയന്റെ വേഷവുമായിട്ടായിരുന്നു. ഈയൊരു ചെറിയ കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജുവേട്ടന്റെ അനിയനായുള്ള സിനിമ ഇന്ന് സംഭവിക്കുന്നു എന്നത് തന്നെയാണ് എനിക്ക് അത്ഭുതവും ആത്മവിശ്വാസവും. കൂടെനിന്നവർക്കും വിശ്വസിച്ച് പിടിച്ചെഴുന്നേല്പിച്ചവർക്കും നന്ദിയെന്നായിരുന്നു നന്ദു ആനന്ദ് കുറിച്ചത്. ഇതിനകം തന്നെ നന്ദുവിന്‍റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











