കല്യാണത്തിന് ലോണെടുത്തു! ജോലി ചെയ്തു അടയ്ക്കുന്നു! ഈ പണി നിര്‍ത്തില്ല! വിമര്‍ശനങ്ങള്‍ക്ക് മറുപടി

വ്‌ളോഗിലൂടെയായി സജീവമാണ് നന്ദനയും ഗോകുലും. കല്യാണത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു ഇവര്‍. അന്ന് കുറേ പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട്് വീട്ടുകാര്‍ ഇവരെ സ്വീകരിച്ചിരുന്നു. എല്ലാവരും ഒന്നിച്ചുള്ള വീഡിയോകള്‍ ഇവര്‍ പങ്കുവെക്കാറുണ്ട്. യൂട്യൂബ് നിര്‍ത്തി വേറെ വല്ല ജോലിക്കും പോയിക്കൂടേയെന്ന തരത്തിലുള്ള കമന്റുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. 20 വയസാണ് എനിക്ക്. പ്രമോഷനും, വ്‌ളോഗുമൊക്കെയായി അത്യാവശ്യത്തിനുള്ള വരുമാനം എനിക്കിപ്പോള്‍ ലഭിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയിലൂടെ എനിക്ക് ഒരു വഴികിട്ടി. അത് ഞാന്‍ ഉപയോഗിച്ചു. ഇനി കുറേ കഴിഞ്ഞാല്‍ വേറെ ആള്‍ക്കാരൊക്കെയായിരിക്കും അങ്ങനെ നേടുന്നത്. ഇപ്പോള്‍ എനിക്ക് ഈ മേഖലയിലാണ് ജോലി ചെയ്യാന്‍ പറ്റുന്നത്. അത് ഞാന്‍ നന്നായി ചെയ്യുന്നുമുണ്ട്.

കുറച്ചുകഴിഞ്ഞ് മേക്കപ്പ് ആര്‍ടിസ്റ്റാവാന്‍ പഠിക്കണം. ചേച്ചിയുടെ കൂടെ പോയിട്ട് വേണം പഠിക്കാന്‍. ഇപ്പോഴത്തെ സിറ്റുവേഷനില്‍ അത് നടക്കില്ല. ഇപ്പോള്‍ പറ്റുന്ന കാര്യം ഇതാണ്. എന്റെ പ്രായത്തിലുള്ളവര്‍ സമ്പാദിക്കുന്നതിനെക്കാളും എനിക്ക് കിട്ടുന്നുണ്ട ഇപ്പോള്‍. അമ്മയും, പൊന്നു ചേച്ചിയുമൊക്കെ ഇതിലൂടെ കുഴപ്പമില്ലാതെ വരുമാനം നേടുന്നുണ്ട്. 19 വയസിലായിരുന്നു എന്റെ കല്യാണം. ഏട്ടന് 28ഉം. ഞങ്ങളുടെ കല്യാണത്തിന്റെ ചെലവുകളെല്ലാം നോക്കിയത് ഞങ്ങള്‍ തന്നെയാണ്. എന്റെ വീട്ടില്‍ നിന്നും ഒരു രൂപ പോലും ഞാന്‍ വാങ്ങിയിട്ടില്ല. ഏട്ടന്റെ വീട്ടില് നിന്നും ഏട്ടനും വാങ്ങിയിട്ടില്ല. ലോണെടുത്താണെങ്കിലും എല്ലാം സ്വയം ചെയ്യണമായിരുന്നു ഞങ്ങള്‍ക്ക്. അത് തിരിച്ചടയ്ക്കാന്‍ പറ്റുമെന്ന കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു.

Nandus vlog reply to haters
Photo Credit: Nandana/ Instagram

മൂന്നാല് പരിപാടികള്‍ വെച്ച് പത്ത് പതിനാല് ലക്ഷമാണ് കല്യാണത്തിന് ചെലവായത്. ഇന്ന് ആലോചിക്കുമ്പോള്‍ അത്രയും ഗ്രാന്റാക്കേണ്ടിയിരുന്നില്ല. അത്രയും പൈസ ചെലവാക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.രജിസ്റ്റര്‍ മാര്യേജ് നടത്തിയാല്‍ അതോടെ എല്ലാം കഴിഞ്ഞു. കല്യാണത്തിന് കിട്ടിയ ഗിഫ്‌റ്റോ, ഗോള്‍ഡോ, കാശോ ഒന്നും ഞങ്ങള്‍ കൈപ്പറ്റിയിട്ടില്ല. ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. 13 ലക്ഷത്തോളം ലോണെടുത്തിട്ടുണ്ട് ഏട്ടന്‍. ഗോള്‍ഡിനൊക്കെ നല്ല വിലയായത് കൊണ്ട് ചെലവ് കൂടുതലായിരുന്നു. ആ ലോണ്‍ ഞങ്ങളൊന്നിച്ചാണ് അടയ്ക്കുന്നത്. കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെയാണ് ഇപ്പോള്‍ പോവുന്നത്. കല്യാണത്തിന് ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്നതില്‍ സന്തോഷമുണ്ട്.

ചെറുപ്പം മുതലേ തന്നെ ജോലി ചെയ്ത് സമ്പാദിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ തോന്നില്ല. ഞാന്‍ അങ്ങനെയൊരു നിലപാടിലാണ്. പറ്റാവുന്നിടത്തോളം ജോലി ചെയ്യണമെന്നാണ് ആഗ്രഹം എന്നും നന്ദന പറഞ്ഞിരുന്നു. ഗള്‍ഫിലായിരുന്ന സമയത്ത് കിട്ടുന്ന ശമ്പളത്തില്‍ വലിയൊരു പങ്ക് ചെലവിന് പോവും. പിന്നെ വീട്ടിലേക്ക് അയയ്ക്കും. അങ്ങനെയൊക്കെയായി അതങ്ങ് പോയി. ഇപ്പോള്‍ ഇഷ്ടപ്പെട്ട പാഷനും, കുടുംബവുമായി, ഹാപ്പിയായി മുന്നോട്ട് പോവുന്നു. കല്യാണം കഴിഞ്ഞിട്ട് ഇന്നുവരെ മാറി കിടക്കേണ്ടി വന്നിട്ടില്ല. അതില്‍ സന്തോഷമുണ്ടെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

കുഞ്ഞന്റെ മുടി നശിപ്പിച്ചല്ലോ എന്നുള്ള കമന്റുകള്‍ കണ്ടിരുന്നു. അതെ, അത് ശരിയാണ്. കല്യാണത്തിന്റെ മുന്നെ ഞാന്‍ മുടിയില്‍ ഒരു ട്രീറ്റ്‌മെന്റും ചെയ്തിരുന്നില്ല. അറ്റം വെട്ടി കൊടുക്കും, അതാണ് ആകെ ചെയ്യുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ ഏട്ടനൊരു ആഗ്രഹം. ഈ മുടി സ്‌റ്റൈലിഷായൊന്ന് വെട്ടിയാലോ എന്ന്. കൊച്ചിയിലെ ഫെയ്മസ് പാര്‍ലറിലായിരുന്നു പോയത്. അറ്റം വെട്ടാനാണ് പറഞ്ഞത്. പുള്ളി ലെവലൊന്നും നോക്കാതെ അങ്ങ് വെട്ടുകയായിരുന്നു. കരാറ്റിന്‍ ട്രീറ്റ്‌മെന്റ് ചെയ്തിരുന്നു. അതും എനിക്ക് ഗുണകരമായിരുന്നില്ല. അന്ന് കുറേ മുടി പോയിരുന്നു. ഇപ്പോള്‍ വേറെയും ട്രീറ്റ്‌മെന്റുകള്‍ എടുക്കുന്നുണ്ട്. ചെറിയ മാറ്റങ്ങളൊക്കെ കാണുന്നുണ്ടെന്നും നന്ദന പറഞ്ഞിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X