ആ വിഷമം ഞങ്ങളും കുറേ അനുഭവിച്ചതാണ്! അനു ചേച്ചി അര്‍ഹിച്ചത് തന്നെയാണ് ഈ വിജയം; നന്ദന
ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് ദിവസങ്ങളായെങ്കിലും അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. അനുമോളായിരുന്നു ഇത്തവണ വിജയിച്ചത്. ഷോയിലേക്ക് പോവുന്നതിന് മുന്‍പായി തനിക്ക് വോട്ട് ചെയ്യാനും, തന്നെ പ്രമോട്ട് ചെയ്യാനുമായി അനു കാശ് മുടക്കിയെന്നായിരുന്നു വിമര്‍ശനങ്ങള്‍. 16 ലക്ഷം രൂപയോളം ഇത്തരത്തില്‍ ചെലവഴിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഒരു ലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് അനു പറഞ്ഞെന്നുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു. ഈ വിജയം അനു അര്‍ഹിച്ചതാണെന്നായിരുന്നു ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും പ്രതികരണം. ടെലിവിഷന്‍ മേഖലയിലെ അഭിനേതാക്കളില്‍ ചിലരൊക്കെ അനുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഷോ കഴിഞ്ഞ് കപ്പുമായെത്തിയ അനുവിനെ സ്വീകരിക്കാന്‍ ഇവരുണ്ടായിരുന്നു.
എന്തിനാണ് അനുവിനെ ഇങ്ങനെ വിമര്‍ശിക്കുന്നത്, ഇത് അവള്‍ അര്‍ഹിച്ചത് തന്നെയല്ലേ, ഇനിയെങ്കിലും അവളെ വെറുതെ വിടൂ എന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെയായി അനു പങ്കിടുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് വീഡിയോകള്‍ വൈറലായി മാറുന്നത്. രൂക്ഷ വിമര്‍ശനങ്ങളും വീഡിയോയുടെ താഴെ വരുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ നന്ദനയും ഗോകുലും ബിഗ് ബോസിനെക്കുറിച്ചും, അനുവിന്റെ വിജയത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ഷോ വിടാതെ കണ്ട്, അനു ചേച്ചിക്ക് കൃത്യമായി വോട്ട് ചെയ്ത ആളാണ് ഞാന്‍. ഇത് ചേച്ചി അര്‍ഹിച്ചത് തന്നെയാണെന്നായിരുന്നു നന്ദന പറഞ്ഞത്.

സ്റ്റാര്‍ മാജിക് കണ്ടപ്പോള്‍ മുതല്‍ എനിക്ക് ചേച്ചിയോടൊരു ഇഷ്ടം തോന്നിയതാണ്. ആളെ എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്. എല്ലാവര്‍ക്കും പിആര്‍ ഉണ്ടെന്നല്ലേ പറയുന്നത്, പിന്നെന്തിനാണ് അനു ചേച്ചിയെ മാത്രം കുറ്റം പറയുന്നത്. അങ്ങനെയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്. മറക്കാതെ ചേച്ചിക്ക് വോട്ട് ചെയ്ത ആളാണ് ഞാന്‍. എന്റെ വോട്ട് കൊണ്ട് മാത്രമല്ല ചേച്ചി ചെയ്തത്. അതുപോലെ ഒത്തിരി വോട്ടുകള്‍ കിട്ടിയത് കൊണ്ടാണ്. ഷോയില്‍ നൂറ് ദിവസം നില്‍ക്കുക എന്നത് കഷ്ടപ്പാടുള്ള കാര്യം തന്നെയാണ്. കൂടെയുള്ളവര്‍ തന്നെ ചേച്ചിയെ കുറ്റം പറയുകയും വിമര്‍ശിക്കുന്നതും കണ്ടിട്ടുണ്ട്.
അനീഷേട്ടനെ സപ്പോര്‍ട്ട് ചെയ്ത് അനുമോളെ കുറ്റം പറയുന്ന തരത്തിലുള്ള പോസ്റ്റുകള്‍ കണ്ടിട്ടുണ്ട്. എന്ത് മോശമാണത്, ഒരാള്‍ ജയിച്ചിരിക്കണ സമയത്ത് അയാളെ കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും വേണ്ടില്ല, നെഗറ്റീവ് പറയുന്നത് ശരിയല്ല. ചേച്ചി ജയിച്ചത് ശൈത്യ ചേച്ചിക്ക് ഇഷ്ടമായിട്ടില്ല. ചേച്ചിയോടുള്ള കുശുമ്പ് ആ മുഖത്ത് കാണാനുണ്ടായിരുന്നു. ആള്‍ക്ക് കിട്ടാത്തത് മറ്റുള്ളവര്‍ക്ക് കിട്ടരുത്, ആ കുശുമ്പ് ശൈത്യയില്‍ പ്രകടമായിരുന്നു. നമ്മുടെ കൂടെയുണ്ടായിരുന്നൊരാള്‍ ഷോയില്‍ നൂറ് ദിവസം നിന്ന് വിജയിച്ചു. ആ സമയത്ത് അവരുടെ നെഗറ്റീവ് പറഞ്ഞ് നടക്കുന്നത് അത്ര ശരിയായ കാര്യമായി തോന്നിയില്ല. പിന്നെ ശൈത്യ ചേച്ചിയും, അമ്മയും പങ്കെടുത്ത ഷോയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറയുന്നത് കേട്ടിരുന്നു. അനു ചേച്ചി ജയിച്ചപ്പോഴെങ്കിലും സപ്പോര്‍ട്ട് ചെയ്യാമായിരുന്നു. അനീഷേട്ടനും, അനു ചേച്ചിയും ജയിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഗോകുലും പറഞ്ഞത്.
അര്‍ഹിച്ച ആളുടെ കൈയ്യിലേക്ക് തന്നെയാണ് കപ്പ് എത്തിയിട്ടുള്ളത് എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇതുവരെയുള്ള സീസണുകളെല്ലാം വിടാതെ കണ്ടിട്ടുണ്ട്. അര്‍ഹിച്ച കൈകളിലേക്ക് കപ്പ് എത്തിയത് ഇത്തവണയാണ് എന്നാണ് എനിക്ക് തോന്നിയതെന്നായിരുന്നു നന്ദന വിശദീകരിച്ചത്. ആരാണ് വിജയി എന്നറിയുന്നത് മുന്‍പ് എനിക്കും ആകാംക്ഷയുണ്ട്. എല്ലാവരും ടാര്‍ഗറ്റ് ചെയ്യുമ്പോഴുള്ളൊരു വിഷമമുണ്ടല്ലോ, അത് ഞങ്ങളും കുറച്ച് അനുഭവിച്ചതാണ്. അതൊക്കെ അതിജീവിച്ച് അവിടെ നിന്നതല്ലേ. അതെന്തായാലും സമ്മതിക്കണം എന്നും പറഞ്ഞായിരുന്നു ഇരുവരും സംസാരം അവസാനിപ്പിച്ചത്.


Click it and Unblock the Notifications