ആമ്പല്‍ വെള്ളത്തില്‍ കിടക്കുന്നത് പോലെ! വിവാഹ ശേഷമുള്ള പ്രണയത്തെക്കുറിച്ച് നസീര്‍ സംക്രാന്തി പറഞ്ഞത്?
മിമിക്രി വേദികളിലും ചാനല്‍ പരിപാടികളിലുമായി സജീവമാണ് നസീര്‍ സംക്രാന്തി. തട്ടീം മുട്ടീമില്‍ കമലാസനന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ വഴിമാറിയത്. നിരവധി മികച്ച അവസരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. കോമഡി റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് നസീര്‍. ഫ്‌ളവേഴ്‌സ് കോമഡിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. പ്രണയിക്കാനായി കുറേ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും, അറേഞ്ച്ഡ് മാര്യേജിലൂടെയായിരുന്നു മോളമ്മ നസീറിന്റെ ജീവിതത്തിലേക്ക് എത്തിയത്.
വിവാഹത്തിന് മുന്‍പുള്ള പ്രണയവും, വിവാഹ ശേഷമുള്ള പ്രണയവും വ്യത്യസ്തമാണ്. 33 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. കല്യാണത്തിന് ശേഷം വലിയ പ്രണയം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ആവറേജ്. പിന്നെ നമ്മള്‍ ഈ ആമ്പല്‍ വെള്ളത്തില്‍ കിടക്കുന്നത് പോലെ പൊങ്ങിയും, താഴ്ന്നും ആടിയുലഞ്ഞങ്ങ് പോവും. പ്രണയിച്ച് കല്യാണം കഴിച്ചതല്ല ഞാന്‍. എന്റെ മാമയുടെ മകളാണ് ഇത്. എനിക്കൊരു പ്രണയം തോന്നിയിരുന്നു. പക്ഷേ, ഇങ്ങോട്ട് അതില്ലായിരുന്നു. മോളമ്മയെ ഇംപ്രസ് ചെയ്യിക്കാനായി പല ശ്രമങ്ങളും അന്ന് നടത്തിയിരുന്നു. ഒരു സൈഡില്‍ ബസ് പോവുകയും, മറ്റേ സൈഡില്‍ റെയില്‍വേ പാളവുമാണ്. ഇവര്‍ സ്‌കൂള്‍ വിട്ട് ബസ് വരുന്ന പാലത്തിലൂടെ പോവുമ്പോള്‍, ഞാന്‍ ട്രെയിന്‍ പോവുന്ന പാലത്തില്‍ നിന്നും ആറ്റിലേക്ക് എടുത്ത് ചാടുമായിരുന്നു. ധീരത തെളിയിക്കാന്‍ വേണ്ടിയായിരുന്നു അത്.

13-14 വയസൊക്കെയായിരുന്നു അന്ന്. അങ്ങനെ ചാടുന്നത് കണ്ട് ഇവന്‍ മിടുക്കനാണ്, ആള്‍ കൊള്ളാം എന്നൊക്കെ തോന്നിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇത്രോം പൊക്കത്തില്‍ നിന്നൊക്കെ ചാടാന്‍ പറ്റുമോ എന്നൊക്കെ ചിന്തിക്കുമല്ലോ. അങ്ങനെ ഇഷ്ടം തോന്നാമല്ലോ, അങ്ങനെയൊരു ട്രാക്ക് നോക്കിയിരുന്നു. ഇത് നടന്നില്ലെങ്കിലോ എന്ന് കരുതി വേറൊരാളെയും നോക്കി വെച്ചിരുന്നു. അവരെ കാണാനായി പോവുന്നത് മുക്കാല്‍ സൈക്കിളിലായിരുന്നു. ഫാസ്റ്റായിട്ട് സൈക്കിള്‍ ചവിട്ടുമായിരുന്നു. മുണ്ട് സൈക്കിളിന്റെ ചെയ്ിനില്‍ കുടുങ്ങി മുണ്ട ഉരിഞ്ഞ് പോയ സംഭവമുണ്ടായിരുന്നു. ആ ഓര്‍മ്മയ്ക്കാണ് ഇന്ന് മുണ്ടുടുത്തത്. പ്രണയത്തിന് വേണ്ടി അങ്ങനെ കുറേ സാഹസികതകളൊക്കെ നടത്തിയിരുന്നു.
ഞാന്‍ ആറ്റില്‍ ചാടിയതൊന്നും ഇവര്‍ കാര്യമായിട്ട് എടുത്തിരുന്നില്ല. സ്‌കൂളിലേക്ക് വേണ്ടി ഇവരെ ഒപ്പന പഠിപ്പിക്കാന്‍ പോയിരുന്നു. ഇന്‍സ്ട്രുമെന്‍സൊക്കെ വെച്ചാണ് പഠിപ്പിച്ചിരുന്നത്. അതിനിടയിലാണ് കീബോര്‍ഡ് വായിക്കുന്നൊരു പയ്യന്‍ എന്നോടൊരു അഭിപ്രായം പറഞ്ഞത്. മോളമ്മയെ അവന് പ്രണയിച്ചാല്‍ കൊള്ളാമെന്ന താല്‍പര്യം പറഞ്ഞത്. അപ്പോഴാണ് എനിക്ക് ലഡു പൊട്ടിയത്. എന്തുകൊണ്ട് എനിക്ക് പ്രണയിച്ചൂട എന്ന്. അങ്ങനെയാണ് വീട്ടില്‍ പറഞ്ഞത്. ഉമ്മയുടെ സഹോദരന്റെ മകളല്ലേ. എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഫസ്റ്റ് നൈറ്റ് കൂടാന്‍ പറ്റാതെ പോയതിനെക്കുറിച്ചും നസീര്‍ സംസാരിച്ചിരുന്നു.
കല്യാണം കഴിഞ്ഞവര്‍ക്ക് പ്രധാനപ്പെട്ടതാണല്ലോ ഫസ്റ്റ് നൈറ്റ്. മാമ എന്ന് സുഖമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ പോയി അനുഗ്രഹമൊക്കെ വാങ്ങിയിരുന്നു. അതിന് ശേഷം വീട്ടിലേക്ക് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. അങ്ങനെ നേരെ വീട്ടിലേക്ക് പോയി എന്നായിരുന്നു മോളമ്മ പറഞ്ഞത്. സാമ്പത്തികമായി നല്ല പ്രതിസന്ധിയായിരുന്നു. അതിന് വേണ്ടിയുള്ള നെട്ടോട്ടമായിരുന്നതിനാല്‍ അങ്ങനെ പ്രണയിക്കാനൊന്നും സമയമില്ലായിരുന്നു. അന്ന് കൊടുക്കാനാവാത്തതെല്ലാം ഇപ്പോള്‍ ഞാന്‍ കൊടുത്തോണ്ടിരിക്കുകയാണെന്നുമായിരുന്നു നസീര്‍ സംക്രാന്തി പറഞ്ഞത്.


Click it and Unblock the Notifications











