6 വർഷത്തെ പ്രണയം, ലക്ഷങ്ങൾ പൊടിച്ച് നടാഷയ്ക്ക് വിവാഹം, ആദ്യം വിഷമം തോന്നിയിരുന്നെന്ന് അലക്സിന്റെ കുടുംബം!

ട്രാൻസ് സെലിബ്രിറ്റികളിൽ ഏറെ ആരാധകരുള്ള മോ‍ഡലും ആർട്ടിസ്റ്റുമാണ് നടാഷ തോമസ്. ഇന്നാണ് നടാഷയുടെ വിവാഹം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവാഹത്തിന് വേണ്ട കാര്യങ്ങളെല്ലാം അടുപ്പിക്കുന്ന തിരക്കിലായിരുന്നു നടാഷയും സുഹൃത്തുക്കളും. വിദേശത്ത് ജോലി ചെയ്യുന്ന അലക്സ് തോമസാണ് നടാഷയുടെ വരൻ. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാ​ഹത്തിലൂടെ ഒന്നാകുന്നത്.

ട്രാൻസ് വുമണായ നടാഷ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ന് കാണുന്ന നിലയിലേക്ക് ജീവിതം കരുപിടിപ്പിച്ച് കൊണ്ടുവന്നത്. മധുരംവെപ്പ്, ഹൽ‌ദി, സം​ഗീത് നൈറ്റ് തുടങ്ങി മൂന്ന് നാല് ദിവസമായി വിവാ​ഹ ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്. കേരളത്തിലെ ട്രാൻസ് സെലിബ്രിറ്റികളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനും വധൂവരന്മാരെ അനു​ഗ്രഹിക്കാനുമായി എത്തിയിരുന്നു.

Natasha Thomas
Photo Credit: Natasha Thomas / Instagram

കഴിഞ്ഞ ഹെയ്ദിയ സാദിയ തന്റെ യുട്യൂബ് ചാനലിലൂടെ നടാഷയുടേയും അലക്സിന്റെയും സം​ഗീത് നൈറ്റിന്റെ വിശേഷങ്ങൾ വ്ലോ​ഗായി പങ്കിട്ടിരുന്നു. സം​ഗീത് നൈറ്റിന് മുന്നോടിയായി നളുങ്ക് ചടങ്ങ് വധുവിന് വേണ്ടി നടത്തിയിരുന്നു. നെ​ഗറ്റിവിറ്റി മാറി പോസിറ്റിവിറ്റിയും ഐശ്വര്യവും നിറയാൻ വേണ്ടി വിവാ​ഹം പോലുള്ള ചടങ്ങുകൾക്ക് മുന്നോടിയായി വീടുകളിൽ ചെയ്യുന്ന പൂജയാണ് നളുങ്ക്. വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് നളുങ്ക് നടക്കുക.

ഒരു റിസോർട്ടിലായിരുന്നു സം​ഗീത് നൈറ്റ് ഒരുക്കിയിരുന്നത്. ബ്ലാക്ക് തീമിലായിരുന്നു എല്ലാവരും ഒരുങ്ങി എത്തിയത്. ഒരുപാട് നാളത്തെ കാത്തിരിപ്പാണ് നിങ്ങൾ ഇപ്പോൾ ഇവിടെ കാണുന്ന ഈ ഫങ്ഷൻ. ലൈഫിൽ ഞങ്ങൾ അത്രയധികം ആ​ഗ്രഹിച്ചൊരു ഫങ്ഷനാണിത്. ഫങ്ഷൻ ഇത്രയും ഭം​ഗിയാക്കാൻ ഒപ്പം നിന്നവർക്കെല്ലാം ഒരുപാട് നന്ദി എന്നാണ് അലക്സ് പറഞ്ഞത്.

ഞാൻ ഒരുപാട് സന്തോഷവതിയാണ്. വിളിച്ചവരെല്ലാവരും വന്നു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. എനിക്ക് പ്രിയപ്പെട്ടവരെല്ലാം കൂടെ തന്നെയുണ്ടെന്നായിരുന്നു നടാഷ സം​ഗീത് നൈറ്റിൽ സംസാരിക്കവെ പറഞ്ഞത്. അലക്സ് പുറത്തൊക്കെ പോയി ജോലി ചെയ്ത് സക്സസ് ഫുൾ മാനായി തിരിച്ച് വന്നതിൽ സന്തോഷമുണ്ടെന്നും നടാഷയുടെയും അലക്സിന്റേയും വിജയകരമായ കുടുംബജീവിതം കാണാനാണ് കാത്തിരിക്കുന്നത്. രണ്ടുപേരും എന്റെ മക്കളാണ്. ഇത്തരത്തിലുള്ള വിവാഹം സന്തോഷം തരുന്നതാണ്.

രണ്ടുപേരെയും കുറച്ച് അധികം വർഷങ്ങളായി എനിക്ക് അറിയാം. അവർ ഒരുമിച്ചതിൽ ഒരുപാട് സന്തോഷം. പ്രാർത്ഥനകളും ആശംസകളും നേരുന്നുവെന്നാണ് ദിയ സന പറഞ്ഞത്. നടാഷയുടേയും അലക്സിന്റേയും മാതാപിതാക്കളുടെ സാന്നിധ്യവും എല്ലാ ചടങ്ങുകളിലും ഉണ്ടായിരുന്നു.

Natasha Thomas
Photo Credit: Natasha Thomas / Instagram

എന്റെ മക്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. എല്ലാം നന്നായി വരട്ടെ. ഇവരുടെ ബന്ധം അറിഞ്ഞപ്പോൾ ആദ്യം കുറച്ച് വിഷമം ഉണ്ടായിരുന്നു. പിന്നീട് നടാഷയെ കൂടുതൽ അറിഞ്ഞപ്പോഴും സംസാരിച്ചപ്പോഴും രണ്ടുപേരുടേയും ഇഷ്ടം മനസിലാക്കിയപ്പോഴും എനിക്ക് ഒരുപാട് സന്തോഷം തോന്നി. അവർ ഒരുമിക്കണം എന്ന് തന്നെ തോന്നി. നടാഷ മിടുക്കിയാണ്.

അലക്സിനേക്കാൾ മിടുക്കിയാണ്. ഫ്യൂച്ചറിനെ കുറിച്ച് ചിന്തയുണ്ട്. അലക്സ് അൽപ്പം ലാവിഷാണ് എന്നാണ് അലക്സിന്റെ കുടുംബം ആശംസകൾ നേർന്ന് പറഞ്ഞത്. വളരെ സന്തോഷമുള്ള കാര്യമാണ് നടക്കുന്നത്. ഇരുവർക്കും എല്ലാവിധ ആശംസകളും. ദൈവം അനു​ഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് നടാഷയുടെ കുടുംബവും പറഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. ഇത്തരത്തിൽ വിവാഹിതരാകുന്നവരെ മനസ് തുറന്ന് സ്വീകരിക്കാനുള്ള മനസ് മലയാളികൾക്ക് വന്ന് കഴിഞ്ഞുവെന്ന് കമന്റ് ബോക്സിൽ വ്യക്തമാണ്.

അതേസമയം അലക്സ് ട്രാൻസ് മെൻ ആണോയെന്നുള്ള ചോദ്യവും കമന്റ് ബോക്സിൽ ഉയർന്നിട്ടുണ്ട്. എന്നാൽ നടാഷയോ ഹെയ്ദിയോ ഒന്നും അത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. മനസ് നിറഞ്ഞ ഒരു വിവാഹമാണ് ഞങ്ങൾക്ക് ഇത്. ഇവരുടെ യാത്രയിൽ ഞാൻ ഭാഗമാണ് എന്നാണ് ആശംസകൾ നേർന്ന് ഹെയ്ദി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X