നിത്യദാസ് ഇപ്പോള്‍ എവിടെയാണ്! നവ്യയ്‌ക്കൊപ്പം റിമി ടോമിയെ കാണാനെത്തി! വീഡിയോ വൈറല്‍! കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. റിമി ടോമിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ആലാപനം മാത്രമല്ല അവതരണത്തിലും തിളങ്ങി നില്‍ക്കുകയാണ് ഈ ഗായിക. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ഈ പരിപാടിയില്‍ അതിഥിയായി എത്താറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളായ നവ്യ നായരും നിത്യാ ദാസുമാണ് അടുത്തതായി പരിപാടിയിലേക്ക് എത്തുന്നത്. ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ദിലീപ് ചിത്രത്തിലൂടെ തുടക്കം കുറിച്ച നായികമാരാണ് ഇരുവരും. ഒരേ കാലഘട്ടത്തില്‍ തിളങ്ങി നിന്നവരുമായിരുന്നു ഇരുവരും. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന കാലത്ത് ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തോടെയാണ് ഇരുവരും സിനിമയില്‍ നിന്നും അപ്രത്യക്ഷരായത്. ഇടയ്ക്ക് ടെലിവിഷനിലൂടെ തിരിച്ചുവരവ് നടത്തിയെന്നതും ശ്രദ്ധേയമാണ്. അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് നിത്യാദാസിപ്പോള്‍. വിശേഷങ്ങള്‍ പങ്കുവെക്കാനായി ഇരുവരും എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കുഞ്ഞിനെയുമെടുത്താണ് നിത്യാദാസ് പരിപാടിയിലേക്കെത്തിയത്.

തന്റെ പ്രണയകഥയെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ നിത്യാദാസ് വാചാലയാവുന്നുണ്ട്. ഗുരുവായൂരില്‍ വെച്ച് കല്യാണം നടത്താമെന്ന് പറഞ്ഞതിനെക്കുറിച്ചൊക്കെ താരം പറയുന്നുണ്ട്. ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലാണ് ഇവള്‍ അവനെ വളച്ചതെന്നായിരുന്നു നവ്യയുടെ കമന്റ്. റോയ്‌സും സന്തോഷേട്ടനും തമ്മില്‍ സാമ്യമുള്ളതായി പലപ്പോഴും തോന്നിയിരുന്നുവെന്ന് നവ്യ പറഞ്ഞപ്പോള്‍ റിമിയായിരുന്നു ഞെട്ടിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications