ഷൂട്ടിങ്ങിനായി പോയ നിത്യ വിക്കിയെ വളച്ചതിനെക്കുറിച്ച് നവ്യ നായര്‍! ആ പ്രണയം വിവാഹത്തിലുമെത്തി!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാരാന്ത്യങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന പരിപാടിയില്‍ അടുത്ത അതിഥിയായി ആരെത്തുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്. പരിപാടിക്ക് മുന്നോടിയായി പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് പരിപാടിയില്‍ അതിഥികളായി എത്താറുന്നത്. മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. നവ്യ നായരും നിത്യ ദാസുമായിരുന്നു പരിപാടിയില്‍ അതിഥികളായെത്തിയത്.
ആരാധകരുടെ പ്രിയപ്പെട്ട അഭിനേത്രികളായ നവ്യ നായരും നിത്യ ദാസും റിമിക്കൊപ്പമെത്തിയപ്പോള്‍ പരിപാടി ശ്രദ്ധേയമായി മാറുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഇരുവരുടെയും വിശേഷങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ അറിയാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരമാണ് നവ്യ നായര്‍. അടുത്തിടെ ചിന്ന ചെറുകിളി എന്ന ആല്‍ബവുമായെത്തി താരം ഞെട്ടിച്ചിരുന്നു. അവതാരകയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുണ്ട് നിത്യ ദാസ്. ഇരുവരുടേയും വിശേഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആരാധകരുടെ പിന്തുണ
വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് നവ്യ നായര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരില്‍ പലരെയും തനിക്ക് നേരത്തെ അറിയാമെന്നും താരം പറയുന്നു. മേക്കോവറിലൂടെയായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് താരം. വിവാഹത്തിന് ശേഷം പവതിലും സുന്ദരിയായിരിക്കുകയാണ് നവ്യയെന്നും റിമി പറയുന്നു. മകനൊപ്പമുള്ള ചിത്രങ്ങള്‍ കാണാറുണ്ടെന്നും ഇന്‍സ്റ്റഗ്രാമിലാണ് താന്‍ സജീവമായി ഇടപെടുന്നതെന്നും റിമി പറഞ്ഞിരുന്നു.

കലാജീവിതത്തിന് പിന്തുണ
വിവാഹത്തിന് ശേഷം ചേട്ടന്‍ ഫുള്‍ സപ്പോര്‍ട്ടാണ് നല്‍കുന്നത്്. ചേട്ടന്റെ അമ്മയും പിന്തുണയ്ക്കാറുണ്ട്. ഇപ്പോഴും താന്‍ നൃത്ത പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അച്ഛനും അമ്മയും ഒപ്പം വരാറുണ്ടെന്നും താരം പറയുന്നു. സിനിമയിലുള്ള എല്ലാവരേയും തനിക്ക് ഇഷ്ടമാണെന്നും ഡീപ്പ് ഫ്രണ്ട്‌സായി ആരുമില്ല. നിത്യേന വിളിച്ച് കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന സുഹൃത്തുക്കളൊന്നും തനിക്കില്ലെന്നും നവ്യ പറയുന്നു.

പറക്കും തളികയിലൂടെയെത്തി
ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ് നിത്യാ ദാസിന്റെ ഈ പറക്കും തളിക. അന്നത്തെ കാക്കാത്തി ഇന്നും അതേ പോലെ നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു റിമിയുടെ കമന്റ്. 15 ഓളം സിനിമകളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. ഇപ്പോള്‍ കോഴിക്കോടാണ്. സന്തോഷത്തോടെ കഴിയുന്നുവെന്നും നിത്യ ദാസ് പറയുന്നു.

വിഎം വിനുവും രഞ്ജിത്തും
വിഎം വിനുവിനോടും രഞ്ജിത്തിനോടുമാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും നിത്യ പറയുന്നു. വിവാഹത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു നിത്യ ഇത് പറഞ്ഞത്. ഫ്‌ളൈറ്റ് യാത്രയ്ക്കിടയില്‍ വെച്ചായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയത്. ഇടയ്ക്കിടയ്ക്ക് തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി ഇവള്‍ ചെന്നൈയിലേക്ക് പോയെന്നും അതിനിടയിലാണ് അവനെ വിളിച്ചതെന്നുമായിരുന്നു നവ്യയുടെ കഥ. അതിന് പിന്നാലെയായാണ് നിത്യ തന്നെ ആ കഥ പറഞ്ഞത്.

പങ്കാളിയെ കണ്ടെത്തിയത്
സംവിധായകരായ വിഎം വിനുവും രഞ്ജിത്തും ഈ സംഭവം ഓര്‍ത്തിരിക്കുന്നുണ്ടോയെന്ന് അറിയില്ലെന്ന് താരം പറയുന്നു. ചെന്നൈയില്‍ നിന്നും കോഴിക്കോടേക്ക് വരുന്നതിനിടയില്‍ ഫ്‌ളൈറ്റില്‍ വെച്ചായിരുന്നു അവരെക്കണ്ടത്. ഇതില്‍ കാണാന്‍ കൊള്ളാവുന്ന എയര്‍ഹോസ്റ്റസൊന്നുമില്ലെന്നായിരുന്നു അവരുടെ കമന്റ്. അതിനിടയിലാണ് എന്തിനാണ് സുന്ദരികളെ തേടുന്നത്, നല്ലൊരു സുന്ദരനല്ലേ അവിടെ നില്‍ക്കുന്നതും, ഇത് കേട്ടതിന് പിന്നാലെയായാണ് രഞ്ജിത്തേട്ടന്‍ അദ്ദേഹത്തെ അടുത്തുവിളിച്ചത്. ഇവള്‍ക്ക് നിങ്ങളുടെ പേരറിയണമെന്ന് പറഞ്ഞു. പിന്നീട് ചെന്നൈ റ്റു കോഴിക്കോട് പോവുന്നതിനിടയിലെല്ലാം അദ്ദേഹത്തെ കണ്ടിരുന്നു. 20 തവണ പോയപ്പോഴും അദ്ദേഹം തന്നെയായിരുന്നു ക്രൂവിലുണ്ടായിരുന്നത്.

ഗുരുവായൂരില്‍ വെച്ച് വിവാഹം
തങ്ങളുടെ ബന്ധം വിവാഹത്തിലേത്തുകയാണെങ്കില്‍ ഗുരുവായൂരില്‍ വെച്ച് നടത്താമെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. പഞ്ചാബിക്കാരനും അത് പ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന് മലയാളം സംസാരിക്കാനറിയാം, മലയാളത്തിലെ തെറികളൊക്കെ അറിയാം, താന്‍ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുമ്പോള്‍ എല്ലാവരും തെറി വിളിക്കുന്നല്ലോ, ഇനി ഞാനും വിളിക്കട്ടെയെന്ന് ചോദിച്ചിരുന്നു, എന്നാല്‍ അത് താന്‍ മയൂര എന്നാക്കി തിരുത്തിയതോടെ അദ്ദേഹത്തിന്റെ തെറി കേട്ട് എല്ലാവരും ചിരിക്കുകയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ പട്ടി എന്ന് വിളിച്ചപ്പോള്‍ അദ്ദേഹം തിരിച്ചും വിളിച്ചിരുന്നു.

അടുത്ത സൗഹൃദമാണ്
നവ്യയും നിത്യയും അടുത്ത സുഹൃത്തുക്കളാണ്. ഒരു പ്രാവശ്യം നിത്യയുടെ പിറന്നാള്‍ ആഘോഷിച്ചത് നവ്യയുടെ വീട്ടില്‍ വെച്ചായിരുന്നു. അന്നവരോട് വീട്ടില്‍ നില്‍ക്കാനാവശ്യപ്പെട്ടിരുന്നുവെന്നും അത് കേള്‍ക്കാതെ പോവുകയായിരുന്നു ഇരുവരും, പിന്നീട് വണ്ടി ബ്രേക്ക് ഡൗണായതിന് പിന്നാലെ തിരിച്ചെത്തുകയായിരുന്നു താന്‍ കോഴിക്കോട് പോവുമ്പോഴൊക്കെ നിത്യയുടെ വീട്ടിലേക്ക് പോവാറുണ്ടെന്നും നവ്യപറയുന്നു. നിത്യയുടെ മകളും മകനും പരിപാടിയില്‍ എത്തിയിരുന്നു.


Click it and Unblock the Notifications











