അച്ഛന്‍റെ ചോദ്യത്തില്‍ കണ്ണുനിറഞ്ഞ് നവ്യ നായര്‍, അത് പോലെ മകനെ സ്നേഹിക്കാനാവുന്നില്ല
ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നായികമാരിലൊരാള്‍ കൂടിയാണ് ഈ താരവും. അമ്മാവനായ കെ മധുവിനോട് തന്റെ അഭിനയ മോഹത്തെക്കുറിച്ച് താരം പറഞ്ഞിരുന്നുവെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മാവന്റെ സിനിമയില്‍ നായികയാവാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു താരം.
മുന്‍നിര താരങ്ങളുടെ നായികയാവാനും സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും നവ്യ നായര്‍ക്ക് ലഭിച്ചിരുന്നു. നൃത്തത്തിലും സജീവമായ താരം ഡാന്‍സ് വീഡിയോ പങ്കുവെച്ചും എത്താറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം ഒരുത്തിയിലൂടെ തിരിച്ചെത്തുകയാണ്. മഞ്ജു വാര്യരാണ് തിരിച്ചുവരവില്‍ തനിക്ക് പ്രചോദനമേകിയതെന്നായിരുന്നു താരം പറഞ്ഞത്. അച്ഛനെക്കുറിച്ച് പറഞ്ഞ് വികാരധീനനയാവുന്ന വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് എത്തുന്നതിനിടയിലെല്ലാം തിരിച്ചുവരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. കാത്തിരിപ്പിനൊടുവിലായാണ് താരം തിരിച്ചെത്തുന്നത്. ഒരുത്തിയിലൂടെയായാണ് നവ്യഅഭിനയ ലോകത്തേക്ക് മടങ്ങിയെത്തുന്നത്. ജെബി ജെംഗ്ക്ഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്ന സമയത്തെ വീഡിയോയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ചെറുപ്പകാലത്തുണ്ടായിരുന്ന ആഗ്രഹങ്ങളിൽ അച്ഛന് സാധിക്കാൻ കഴിയാതെ പോയത് എന്തെങ്കിലുമുണ്ടെങ്കിൽ പറയണം എന്നായിരുന്നു നവ്യയോട് അച്ഛൻ ചോദിച്ചത്. അച്ഛനെ സ്ക്രീനില്‍ കണ്ടതും താരം കരയുകയായിരുന്നു. അച്ഛനെക്കുറിച്ച് എന്ത് പറഞ്ഞാലും കരയുമെന്നും നവ്യ പറഞ്ഞിരുന്നു. അച്ഛന്‍റെ ചോദ്യത്തിന് മറുപടിയും താരം നല്‍കിയിരുന്നു.
ചെറുപ്പകാലത്ത് വളരെ സാധാരണക്കാരായ അച്ഛനും അമ്മയും തനിക്കായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അവർ തന്നെ സ്നേഹിച്ച പോലെ തനിക്ക് തൻ്റെ മകനെ പോലും സ്നേഹിക്കാൻ പറ്റുന്നില്ലെന്നും നവ്യ പറഞ്ഞിരുന്നു. താൻ വളരെ ഇമോഷണലാണ്, അച്ഛൻ തൻ്റെ വീക്ക്നെസ്സാണെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications