ഞങ്ങൾ ക്രിസ്ത്യാനികൾ, ഹിന്ദു ചെക്കനെ കല്യാണം കഴിച്ചാൽ മതിയെന്ന് മോളോട് എപ്പോഴും പറയുമായിരുന്നു; നയനയുടെ അമ്മ
മിനിസ്ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടിയും നർത്തകിയും മോഡലുമായ നയന ജോസന്റേത്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മലയാളികൾക്ക് നയന പരിചിതയാകുന്നത്. റിയാലിറ്റി ഷോകളുടെ തുടക്കകാലത്ത് സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു നയന. അതിനിടയിൽ പട്ടണത്തിൽ ഭൂതം അടക്കം നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തു.
ഒരാഴ്ച മുമ്പായിരുന്നു നയനയുടെ വിവാഹം. ഡാന്‍സറും മോഡലുമായ ഗോകുല്‍ കാകരോട്ടാണ് നയനയെ താലി ചാർത്തി സ്വന്തമാക്കിയത്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. നയനയും ഗോകുലും രണ്ട് മതത്തിൽപ്പെട്ടവരായതുകൊണ്ട് തന്നെ ഇരുകുടുംബത്തിൽ നിന്നും എതിർപ്പുണ്ടായിരുന്നു.

ഇരുവരുടേയും പ്രണയത്തിന്റെ ആഴം മനസിലാക്കിയ രണ്ട് കുടുംബങ്ങളും എതിർപ്പ് മാറ്റിവെച്ച് വിവാഹത്തിന് സമ്മതം അറിയിച്ചതോടെയാണ് ഇരുവരും ഒന്നായത്. ഒരു വർഷം മുമ്പ് വിവാഹനിശ്ചയം ആഘോഷപൂർവം നടത്തിയിരുന്നു. മകൾ ഹിന്ദു മതവിഭാഗത്തിൽപ്പെട്ട ചെറുക്കനെ വിവാഹം കഴിക്കുന്നതിനോട് തനിക്ക് എന്നും താൽപര്യമില്ലായിരുന്നുവെന്ന് പറയുകയാണ് നയനയുടെ അമ്മ. ഞങ്ങൾ ക്രിസ്ത്യൻസാണ്.
പക്ഷെ മോളോട് ഞാൻ എപ്പോഴും പറയുമായിരുന്നു വിവാഹം കഴിക്കുവാണെങ്കിൽ ഒരു ഹിന്ദു ചെക്കനെ കല്യാണം കഴിക്കണമെന്ന്. എങ്ങനെ എങ്കിലും ഒരു ഹിന്ദു ചെക്കനെ കണ്ടെത്തണമെന്നും പറയുമായിരുന്നു. കാരണം എനിക്ക് ഹിന്ദു കല്യാണവും സദ്യയും ഇഷ്ടമാണ്. പിന്നെ അവരുടെ ചടങ്ങുകളും എനിക്ക് ഇഷ്ടമാണ്.
ഞാൻ ക്രിസ്ത്യനാണെങ്കിലും എനിക്ക് അതിലൊക്കെ താൽപര്യമാണ്. എന്റെ ഫ്രണ്ട്സെല്ലാം ഹിന്ദുക്കളാണ്. അതൊക്കെ കണ്ടിട്ടായിരിക്കാം. ഞാൻ വിചാരിച്ചതുപോലെ അവൾക്കൊരു ഹിന്ദു ചെക്കനെ കിട്ടി. കല്യാണം നടന്നു. ഞങ്ങൾക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു അതെല്ലാം ഇന്ന് സക്സസായി എന്നുമാണ് നയനയുടെ അമ്മ പറഞ്ഞത്.
വീഡിയോ വൈറലായതോടെ മറ്റ് മതവിഭാഗത്തിൽപ്പെട്ടവരായിരുന്നിട്ടും ഹിന്ദു മത ആചാരങ്ങളും രീതികളും ഇഷ്ടപ്പെടുന്നവരും ഹിന്ദു ആയിരുന്നിട്ടും ക്രിസ്ത്യൻ ആചാരങ്ങളും ചടങ്ങുകളും ഇഷ്ടപ്പെടുന്നവരും കമന്റുകളുമായി എത്തി. ഞാൻ ഹിന്ദുവാണ്. പക്ഷെ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ, കുർബാനയൊക്കെ വളരെ ഇഷ്ടമാണ്, ഞാൻ ഹിന്ദുവാണ്. പക്ഷെ ഞാനും പള്ളിയിൽ പോകാറുണ്ട് പ്രാർത്ഥിക്കാറുണ്ട്. എന്റെ ഫ്രണ്ട്‌സ് കൂടുതലും ക്രിസ്ത്യൻസാണ്, ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഇഷ്ടം ക്രിസ്ത്യൻസിന്റെ കല്യാണമാണ്.

നയനയുടെ അമ്മ പറഞ്ഞതുപോലെ ക്രിസ്ത്യൻ കല്യാണം കണ്ട് കൊതിച്ചും ക്രിസ്ത്യൻ ഫുഡ് കൊതിച്ചും ക്രിസ്ത്യാനിയെ കെട്ടിയ ആളാണ് ഞാൻ, ക്രിസ്ത്യൻ പള്ളി, കുർബാന അതൊക്കെ ഇഷ്ടമാണ്. അടുത്ത ജന്മത്തിൽ ക്രിസ്ത്യനാകണമേ എന്നാണ് വിചാരിച്ചത്. കെട്ടിയത് ക്രിസ്ത്യനെയാണ് എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്. അമ്മയായാൽ ഇങ്ങനെ തന്നെ വേണം. മക്കളോട് എന്ത് സ്നേഹമാണ് എന്നും കമന്റുകളുണ്ട്.
വിവാഹത്തിന് മുന്നോടിയായി മധുരംവെപ്പ്, ബ്രൈഡല്‍ ഷവര്‍, മെഹന്ദി, സംഗീത് ആഘോഷങ്ങളും നടന്നിരുന്നു. താലികെട്ട് ഹിന്ദു ആചാരപ്രകാരമാണ് നടന്നത് എന്നതുകൊണ്ട് തന്നെ വിവാഹത്തിന് തലേദിവസം നടന്ന മധുരംവെപ്പ് ചടങ്ങ് ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു. തൂവെള്ള ഫിഷ്കട്ട് ഗൗണിൽ മാലാഖയെപ്പോലെയാണ് ചടങ്ങിൽ നയന പങ്കെടുത്തത്.
വിവാഹ ദിവസം പരമ്പരാഗത ഹിന്ദു ബ്രൈഡായിരുന്നു നയന. നടി ആര്യയുടെ സാരി ഷോപ്പായ കാഞ്ചീവരത്തിൽ നിന്നും വാങ്ങിയ ഓറഞ്ചും ഡാർക്ക് ബ്ലൂവും ചേർന്ന സാരിയായിരുന്നു നയന ഉടുത്തിരുന്നത്. പരമ്പരാഗതമായി കൈമാറി വന്ന ആഭരണങ്ങളായിരുന്നു വിവാഹ ദിവസം നയന അണിഞ്ഞതിൽ ഏറെയും. മകൾക്കും മരുമകനും വിവാഹസമ്മാനമായി മഹീന്ദ്രയുടെ ആഡംബര കാറായ എക്‌സ്ഇവി 9ഇയും മാതാപിതാക്കൾ സമ്മാനിച്ചിരുന്നു. അത്യാഢംബരപൂർവം നടന്ന വിവാഹത്തിൽ സിനിമാ-സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications