For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  |

  തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. വര്‍ഷങ്ങളായി തമിഴകത്തെ മുന്‍നിര നായികയായി മുന്നേറുകയാണ് നടി. എറ്റവുമൊടുവിലായി ഇറങ്ങിയ നെട്രികണ്‍ എന്ന ചിത്രവും പ്രേക്ഷകര്‍ സ്വീകരിച്ചു. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ റിലീസ് ചെയ്തത്. നയന്‍താര കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം വിഘ്‌നേഷ് ശിവന്‍ നിര്‍മ്മിച്ചു. നയന്‍താരയ്‌ക്കൊപ്പം മലയാളി താരം അജ്മല്‍ അമീറും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

  ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം

  അതേസമയം മാധ്യമങ്ങള്‍ക്ക് മുന്നിലോ സോഷ്യല്‍ മീഡിയയിലോ അധികം പ്രത്യക്ഷപ്പെടാത്ത താരമാണ് നയന്‍താര. നടിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ കാമുകന്‍ വിഘ്‌നേഷ് ശിവനാണ് പങ്കുവെക്കാറുളളത്. ഏറെക്കാലമായി പ്രണയത്തിലായ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നയന്‍താരയ്‌ക്കൊപ്പം പലതവണ നടിയുടെ ജന്മദേശമായ തിരുവല്ലയില്‍ എത്തിയിട്ടുണ്ട് സംവിധായകന്‍.

  അതേസമയം നെട്രികണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് അവതാരക ദിവ്യദര്‍ശിനി അവതരിപ്പിച്ച പരിപാടിയില്‍ നയന്‍താര പങ്കെടുത്തിരുന്നു. സ്റ്റാര്‍ വിജയ് ചാനലിലാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്‌. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രോഗ്രാമിലാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ എത്തിയത്. ഷോയുടെ പ്രൊമോ വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. തന്‌റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിച്ച നയന്‍ അച്ഛനെയും അമ്മയെയും കുറിച്ചും ആദ്യമായി മനസുതുറന്നു.

  ടൈംമെഷീന്‍ കൈയ്യില്‍ വന്നാല്‍ എന്താണ് ആദ്യം ചെയ്യുക എന്നാണ് അവതാരക നടിയോട് ചോദിച്ചത്. ഇതിന് മറുപടിയായാണ് പിതാവിനെ കുറിച്ച് നടി മനസുതുറന്നത്. അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറയുമ്പോള്‍ വികാരധീനയാവുകയായിരുന്നു താരം. അച്ഛന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു എന്ന് നയന്‍താര പറയുന്നു. പത്ത് വര്‍ഷത്തിലധികമായി അദ്ദേഹത്തിന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ പോലെ അച്ഛനെ ശ്രദ്ധിക്കണം. ഞാന്‍ ഇക്കാര്യം എവിടെയും ഇതുവരെ പറഞ്ഞിട്ടില്ല.

  ഇത് വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ്, നടി പറയുന്നു. അച്ഛന്‍ എന്നും എന്റെ ഹീറോയാണ്. ഇന്ന് എന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, അധ്വാനിക്കാനുളള ആര്‍ജ്ജവമുണ്ടെങ്കില്‍, കൃത്യനിഷ്ടയുണ്ടെങ്കില്‍ അതെല്ലാം അച്ഛനില്‍ നിന്നും കിട്ടിയതാണ്. എന്നെ ഞാന്‍ ആക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അച്ഛനോടൊപ്പം അമ്മയ്ക്കും പങ്കുണ്ട്. എപ്പോഴും വളരെ പെര്‍ഫക്ടായിട്ട് മാത്രമേ അച്ഛനെ കണ്ടിട്ടുളളൂ എന്നും നടി പറയുന്നു.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  അച്ഛനെ കുറിച്ച് ഇന്നും ഓര്‍മ്മയിലുളളത് എന്താണെന്നും നടി പറഞ്ഞു. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാന്‍ യൂണിഫോം ധരിച്ച് എത്തുന്ന അച്ഛന്‍ ഇന്നും ഓര്‍മ്മയിലുണ്ട്‌. അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുളളൂ. അങ്ങനെയുളള ഒരാള്‍ പെട്ടെന്ന് രോഗബാധിതനായി. ഞാന്‍ സിനിമയില്‍ എത്തി രണ്ട് മൂന്ന് വര്‍ഷം ആയ സമയത്ത് തന്നെ അച്ഛന് വയ്യാതെയായി എന്നും നയന്‍താര ഓര്‍ത്തെടുത്തു.

  ഷമിത ഷെട്ടിയ്ക്ക് 48 വയസുണ്ടെന്ന് കെആര്‍കെ, അസംബന്ധം പറയരുതെന്ന് ആരാധകര്‍, നടന് ട്രോള്‍

  ചിമ്പു, പ്രഭുദേവ, വിഘ്നേശ് ... ഇത്തവണ അത് നടക്കുമോ? | filmibeat Malayalam

  അമ്മയാണ് അച്ഛന്‌റെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഇത്രയും കാലം അമ്മ അച്ഛനെ പരിപാലിച്ചത് പോലെ വേറെ ആര്‍ക്കും അങ്ങനെ സാധിക്കില്ല. ഏകദേശം സമപ്രായക്കാരാണ് അവര്‍. അച്ഛന് ഇപ്പോള്‍ അസുഖം കൂടുതലാണെന്നും നിറകണ്ണുകളോടെ നടി പറഞ്ഞു. ആശുപത്രിയില്‍ ആണുളളത്. തീരെ വയ്യ. അച്ഛന്‌റെ അസുഖം മാറ്റിയെടുത്ത് അദ്ദേഹത്തെ പഴയ പോലെ കാണാന്‍ ആഗ്രഹമെന്നാണ് നയന്‍താര പറഞ്ഞത്.

  സെയ്ഫിന്‌റെ മുഖത്തടിച്ചത് ഞാനാണ് എന്ന് പറഞ്ഞപ്പോള്‍ ഷര്‍മിള ടാഗോറിന്‌റെ മറുപടി, അനുഭവം പങ്കുവെച്ച് നടി

  Read more about: nayanthara
  English summary
  nayanthara got emotional after talks about her father in latest tv programme
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X