For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിന്നെ ഓർക്കുമ്പോൾ തലയിണ കെട്ടിപിടിക്കുമെന്നുള്ള ക്രിഞ്ച് മെസേജാണ്'; പിന്തുടർന്ന അഞ്ജാതനെ കുറിച്ച് മീനാക്ഷി!

  |

  നായിക നായകനിലൂടെയും ഉടൻ പണത്തിലൂടെയും ഹൃദയങ്ങൾ കീഴടക്കിയ പ്രതിഭയാണ് മീനാക്ഷി രവീന്ദ്രൻ. പത്തൊമ്പതാം വയസിൽ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ക്യാബിൻ ക്രൂവായി ജോലിയിൽ പ്രവേശിച്ച മീനാക്ഷി രവീന്ദ്രൻ ജോലിയിൽ നിന്നും ഇടവേളയെടുത്ത സമയത്താണ് നായിക നായകനിൽ മത്സരാർഥിയായി എത്തുന്നത്.

  ലാൽ ജോസ് തന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് നായിക നായകൻ റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ഷോ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടനങ്ങളിലൂടെ മീനാക്ഷി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  റിയാലിറ്റി ഷോയിലെ പ്രകടനത്തിലൂടെ മാലിക്ക് പോലുള്ള സിനിമകളിലേക്ക് വരെ മീനാക്ഷിക്ക് അവസരങ്ങൾ ലഭിച്ചു. ഫഹദ് ഫാസിലിന്റെ മകളായിട്ടാണ് മീനാക്ഷി മാലിക്കിൽ അഭിനയിച്ചത്. ശേഷം ഹൃദയം പോലുള്ള സിനിമകളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

  എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുകൾ സ്വീകരിക്കാറുള്ള മീനാക്ഷി താൻ നേരിട്ട ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ച് വരെ മസ് തുറന്നിട്ടുണ്ട്. അഭിനയം, നൃത്തം, ആങ്കറിങ് എന്നിവയ്ക്ക് പുറമെ മോഡലിങിലും മീനാക്ഷി തിളങ്ങുന്നുണ്ട്. നിരവധി സിനിമകളാണ് മീനാക്ഷിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്.

  Also Read: നടന്‍ റിഷി കപൂറിനെ വീട്ടില്‍ കയറി തല്ലണം; കാമുകിയായ നടിയുമായി അടുപ്പമുണ്ടെന്ന് കരുതി സഞ്ജയ് ദത്ത് ചെയ്തതിങ്ങനെ

  ഡെയ്ൻ ഡേവിസൊപ്പമാണ് മീനാക്ഷി ഉടൻ പണം അവതരിപ്പിക്കുന്നത്. ഇപ്പോഴിത തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരു അ‍ജ്ഞത ആരാധകനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. അമ്പത് വർഷം വരെ കാത്തിരിക്കുമെന്നൊക്കെ മെസേജ് വന്നിരുന്നുവെന്നും മീനാക്ഷി പറയുന്നു.

  'ആരാധകരുടെ ശല്യമെന്നല്ല... പറയാൻ തന്നെ പേടിയുള്ള ഒരു അനുഭവമുണ്ട്. അയാളെ ആരാധകൻ എന്ന് പോലും വിശേഷിപ്പിക്കാൻ പറ്റില്ല. അതൊരു തരം സ്റ്റോക്കിങായിരുന്നു. ആളുടെ പേരും സ്ഥലവുമൊന്നും ഞാൻ പറയുന്നില്ല. അയാൾ ആദ്യം മെസേജ് അയക്കുകയാണ് ചെയ്തത്. എന്റെ ചേട്ടനാണ് അയാൾ ആദ്യം മെസേജ് അയച്ചത്.'

  'അളിയാ... അളിയാ... എന്നൊക്കെ എന്റെ ചേട്ടനെ അഭിസംബോധന ചെയ്താണ് അയാൾ മെസേജ് അയച്ചിരിക്കുന്നത്. മീനുനെ കല്യാണം കഴിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നൊക്കെയാണ് മെസേജ്. എനിക്കും കുറെ മെസേജ് അയച്ചിട്ടുണ്ടായിരുന്നു.'

  'ക്രിഞ്ച് മെസേജാണ് എല്ലാം... നിന്നെ ഓർക്കുമ്പോൾ ഞാൻ തലയിണ കെട്ടിപിടിക്കും എന്നൊക്കെയുള്ള മെസേജുകളാണ്. നോർമൽ ലൈഫിൽ എന്റെ പുറകെ നടന്നാണ് അയാൾ അത് പറഞ്ഞതെങ്കിൽ‌ ഞാൻ ഒടിച്ച് വിട്ടേനെ. എനിക്ക് ഇഷ്ടമല്ല ഇങ്ങനെയൊക്കെ പറയുന്നത്. യു ആർ മൈ വൈഫി എന്നൊക്കെ മെസേജ് അയക്കും.... എനിക്ക് ഇത്തരം ക്രിഞ്ച് സാധനം ഇഷ്ടമല്ല.'

  'എനിക്ക്, ചേട്ടന്, അമ്മയ്ക്ക് എല്ലാം ഇ‌യാൾ മെസേജ് ചെയ്യും. എന്റെ അമ്മയുടെ പാർലറിന്റെ ഫോൺ നമ്പർ എടുത്തിട്ടും മെസേജ് അയക്കാറുണ്ട്. എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാം എന്നൊക്കെ മേസജ് അയക്കും. വാലന്റൈൻസ് ഡേയ്ക്ക് ​ഗിഫ്റ്റൊക്കെ വരും.'

  'ദീപാവലിക്ക് സ്വീറ്റ്, കമ്മൽ, മയിൽപ്പീലി കീചെയിൽ അങ്ങനെ എന്തൊക്കയോ അയച്ചിട്ടുണ്ട്. ഒന്നും ഞാൻ തൊട്ടിട്ടി‌ല്ല. തിരിച്ച് അയക്കാൻ അഡ്രസും ഇല്ല. പിന്നെ സംഭവം എക്സ്ട്രീമായി തുടങ്ങി. പിന്നെ അയാളുടെ അമ്മ വിളിച്ചു പെണ്ണ് കാണാൻ വരട്ടെയെന്ന് ചോദിച്ച്.'

  'ഈ കാര്യങ്ങൾ‌ കാരണം അയാൾ പുറത്തേക്ക് ജോലിക്ക് പോകാൻ പോലും തയ്യാറാകുന്നില്ലെന്നൊക്കെ അയാളുടെ അമ്മ പറഞ്ഞു. എന്റെ അമ്മ ഉടനെ മറുപടി പറഞ്ഞു ഇപ്പോൾ കല്യാണം നോക്കുന്നില്ല വരേണ്ടതിലെന്ന്.'

  'അവസാനം ഇയാൾ അന്വേഷിച്ച് മാരാരിക്കുളം അമ്പലം വരെ വന്നു. എന്നിട്ട് അമ്മയെ ഫോൺ വിളിച്ചു. വന്ന് കണ്ട് സംസാരിക്കട്ടേയെന്ന് ചോദിച്ച്. അമ്മ വേണ്ടന്ന് തറപ്പിച്ച് പറഞ്ഞു. അച്ഛൻ വരെ ഭയന്നു. ഇനി വീട്ടിലോട്ടെങ്ങാനും കയറി വരുമോയെന്ന്' മീനാക്ഷി പറഞ്ഞു.

  Read more about: actress
  English summary
  nayika nayakan fame Meenakshi Raveendran open up about Strange Person Marriage Proposal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X