ദിലീപിന്റെ മീനൂട്ടിയല്ല മറ്റൊരു മീനാക്ഷി! ലാല്‍ ജോസാണ് കണ്ടുപിടിച്ചത്! പാട്ടില്‍ ഞെട്ടിച്ചു! കാണൂ!
പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടി അല്‍പ്പം വ്യത്യസ്തമായ വഴിയാണ് ലാല്‍ ജോസ് ഇത്തവണ തിരഞ്ഞെടുത്തത്. റിയാലിറ്റി ഷോയിലൂടെ അഭിനേതാക്കളെ കണ്ടെത്താനായിരുന്നു അദ്ദേഹം തീരുമാനിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത് വരുന്ന നായികനായകന്‍ അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ആറ് ഫൈനലിസ്റ്റുകളുമായാണ് പരിപാടി മുന്നേറുന്നത്. ഈയാഴ്ചത്തോട് കൂടി പരിപാടി അവസാനിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആരായിരിക്കും വിജയികളാവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഭിനയത്തോട് താല്‍പര്യമുള്ളവരാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായ സംവൃത സുനിലിന്റെ തിരിച്ചുവരവിന് കൂടിയാണ് ഈ പരിപാടി സാക്ഷ്യം വഹിച്ചത്. കുഞ്ചാക്കോ ബോബനും സംവൃതയുമാണ് പരിപാടിയുടെ മെന്റര്‍മാര്‍. തുടക്കത്തില്‍ പേളി മാണിയായിരുന്നു അവതാരകയായെത്തിയത്. പിന്നീട് ഡീന്‍ ഡേവിസിനൊപ്പം അശ്വതി ശ്രീകാന്തും ചേരുകയായിരുന്നു. പരിപാടിയില്‍ മത്സരിക്കാനെത്തിയവരെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. അഭിനയവും നൃത്തവും മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. അസാമാന്യ വൈഭവവുമായി മുന്നേറിയ താരം കഴിഞ്ഞയാഴ്ചയാണ് പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. പല ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ കഴിവുള്ള മീനാക്ഷി സിനിമയുടെ സകല മേഖലകളിലും ശോഭിക്കുമെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പുതിയ പാട്ടുമായി രംഗത്തെത്തിയിട്ടുണ്ട് ഇപ്പോള്‍. സെല്ലുലോയ്ഡിലെ ഏനുണ്ടോടീ, ഉറുമിയിലെ മിന്നിത്തിളങ്ങുന്ന തുടങ്ങിയ ഗാനങ്ങളാണ് താരം ആലപിച്ചത്. എയര്‍ഹോസ്റ്റസായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് മീനാക്ഷി നായികാനായകനിലേക്കെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











