മീനാക്ഷിക്ക് ജാഡയാണോ? ആദ്യം കണ്ടപ്പോള്‍ അങ്ങനെ തോന്നി! ഒടുക്കം ചങ്കായി മാറുകയും ചെയ്തു!
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന റിയാലിറ്റി ഷോകളിലൊന്നായിരുന്നു നായിക നായകന്‍. തന്റെ പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. മെന്റര്‍മാരായി വന്നത് കുഞ്ചാക്കോ ബോബനും സംവൃത സുനിലുമായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തവരെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയിരുന്നു. സിനിമയിലും ചാനലുകളിലുമൊക്കെയായി സജീവമാണ് പലരും. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.
മീനാക്ഷിയെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയിരിക്കുകയാണ് സിദ്ദി വിനായക്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ചിലരെ ആദ്യം കാണുമ്പോള്‍ നമുക്ക് ജാഡയുള്ളതായാണ് തോന്നാറുള്ളത്. എന്നാല്‍ ഒടുവില്‍ ഏറ്റവും ചങ്കായി മാറുന്നത് അവരായിരിക്കുമെന്നായിരുന്നു സിദ്ദി കുറിച്ചത്. മീനാക്ഷിക്കൊപ്പമുള്ള ചിത്രവും സിദ്ദി പോസ്റ്റ് ചെയ്തിരുന്നു. ലോക് ഡൗണായതോടെ നായിക നായകന്‍ പുനസംപ്രേഷണം തുടങ്ങിയിരുന്നു. അശ്വതി ശ്രീകാന്ത്, പേളി മാണി, ഡെയ്ന്‍ ഡേവിസ് ഇവരായിരുന്നു പരിപാടിയുടെ അവതാരകര്‍.
സിദ്ദിയുടെ പോസ്റ്റിന് കീഴില്‍ മറുപടിയുമായി മീനാക്ഷിയും എത്തിയിരുന്നു. നായിക നായകന്‍ വിശേഷങ്ങളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. എന്റെ ഭര്‍ത്താവായാണ് സിദ്ദി ആദ്യം അഭിനയിച്ചത് കെട്ടിയോനായാണ് അഭിനയ ജീവിതം തുടങ്ങിയത്. കെട്ടിയോനും കെട്ടിയോളുമായിരുന്നില്ലേ അന്ന് നമ്മള്‍. അതുകൊണ്ട് കെട്ടിയോളാണ് മാലാഖയെന്നായിരുന്നു മീനാക്ഷി പറഞ്ഞത്.

ആ സ്‌കിറ്റിലെ നമ്മള്‍ രണ്ടാളുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ ജാഡയെന്ന് തോന്നിയാല്‍ അതെന്നും അങ്ങനെ തന്നെയായിരിക്കും. നിന്നെ മാലാഖ ആക്കണോ വേണ്ടയോ എന്ന് ഞാന്‍ ആലോചിക്കട്ടെ, എന്ന് നിന്‍രെ സ്ലീവാച്ചനെന്നുള്ള മറുപടിയായിരുന്നു സിദ്ദി നല്‍കിയത്. മാലാഖ എന്നും മാലാഖയാണ് നമ്മുടെ ഔവേഷണ്‍മുഖി റൗണ്ട് ഓര്‍മ്മയില്ലേയെന്നായിരുന്നു പിന്നീട് മീനാക്ഷി ചോദിച്ചത്. ജീവിതത്തിലെ ഏറ്റവും മികച്ച ഓര്‍മ്മകളാണ് അതെന്നായിരുന്നു സിദ്ദി പറഞ്ഞത്.
നായികനായകന് പിന്നാലെയായി മികച്ച അവസരങ്ങളാണ് മീനാക്ഷിക്ക് ലഭിച്ചത്. തട്ടീം മുട്ടീം പരിപാടിയില്‍ താരവും പ്രത്യക്ഷപ്പെട്ടിരുന്നു. മഴവില്‍ മനോരമയില്‍ ചില പരിപാടികള്‍ അവതരിപ്പിച്ചും താരമെത്തിയിരുന്നു. താരങ്ങളുമായുള്ള അഭിമുഖങ്ങളെല്ലാം വൈറലായി മാറിയിരുന്നു. വിചിത്രമായ ലോക് ഡൗണ്‍ കാഴ്ചയുമായും മീനാക്ഷി എത്തിയിരുന്നു, സിദ്ദി വിനായക്, വെങ്കിടേഷ് വിപി ഇവര്‍ക്കായിരുന്നു താരം ക്രഡിറ്റ് നല്‍കിയത്.


Click it and Unblock the Notifications











