മമ്മൂക്ക ലവ് യൂ! ആദ്യമായി കാണാന്‍ പോയ കഥ പറഞ്ഞ് വെങ്കി! ഇവന്‍ ഓടുമെന്ന് മമ്മൂട്ടിയും!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായിരുന്നു നായിക നായകന്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പതിവില്‍ നിന്നും വേറിട്ട റിയാലിറ്റി ഷോയായിരുന്നു ഇത്. തന്റെ പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും തിരഞ്ഞെടുക്കുന്നതിനായാണ് ലാല്‍ ജോസ് ഈ റിയാലിറ്റി ഷോ നടത്തിയത്. സംവൃത സുനില്‍, കുഞ്ചാക്കോ ബോബന്‍, ലാല്‍ ജോസ് ഇവരാണ് മെന്റര്‍മാരായി എത്തിയത്. പരിപാടിയിലേക്ക് നിരവധി താരങ്ങളാണ് അതിഥികളായെത്തിയത്. സിനിമാമോഹവുമായി നടന്നവരായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.

അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമായാണ് ഓരോ മത്സരാര്‍ത്ഥിയും എത്തിയത്. ഈ സിനിമയില്‍ അല്ലെങ്കില്‍ അടുത്തടുത്ത സിനിമകളിലായി എല്ലാവര്‍ക്കും അവസരം നല്‍കുമെന്ന് ലാല്‍ ജോസ് വ്യക്തമാക്കിയിരുന്നു. തട്ടുംപുറത്ത് അച്യുതനില്‍ പരിപാടിയിലെ മത്സരാര്‍ത്ഥികളില്‍ ചിലരൊക്കെ അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ സിനിമയായ വെളിപാടിന്റെ പുസ്തകത്തിലും മറ്റൊരു തമിഴ് ചിത്രത്തിലും അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു വെങ്കിടേഷ് എന്ന വെങ്കിയും മത്സരത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ നായകനായി അരങ്ങേറുകയാണ് വെങ്കിടേഷ്.

 നായകനായി അരങ്ങേറുന്നു

നായിക നായകനിലൂടെ തുടക്കം കുറിച്ചവരില്‍ പലരും മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റാന്‍ഡ് അപ്പിലൂടെയാണ് വെങ്കിടേഷ് നായകനായി അരങ്ങേറുന്നത്. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രം ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നിമിഷ സജയന്‍, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, സീമ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നല്ലൊരു നടനാണ്

സ്റ്റാന്റപ്പ് കൊമേഡിയനായ കീര്‍ത്തിയുടേയും സുഹൃത്തുക്കളുടേയും കഥയുമായാണ് സിനിമയെത്തുന്നത്. ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയിലര്‍ എത്തിയത്. മികച്ചൊരു നടനാണ് വെങ്കിയെന്നും അധികം വൈകാതെ തന്നെ നിങ്ങള്‍ക്കും അത് മനസ്സിലാവുമെന്നുമായിരുന്നു രജിഷ വിജയന്‍ പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ അടുത്ത് കാണാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വെങ്കി.

ആദ്യമായി കണ്ടത്

മമ്മൂക്ക, ഒരുപാട് നന്ദി, മമ്മൂക്കയെ നേരത്തെ കണ്ട അനുഭവത്തെക്കുറിച്ച് പറയാമെന്ന് പറഞ്ഞായിരുന്നു വെങ്കി തുടങ്ങിയത്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഉച്ചയ്ക്ക് ശേഷം ലീവാക്കി വീട്ടിലേക്ക് പോവുകയായിരുന്നു, അതിനിടയിലാണ് കൂട്ടുകാര്‍ മമ്മൂട്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞത്. എവിടെയെന്ന് ചോദിച്ചപ്പോള്‍ അവിടെ അടുത്തുള്ള കൊട്ടാരത്തില്‍ എന്നായിരുന്നു മറുപടി. വാടാ പോയി കാണാം പറഞ്ഞ് അങ്ങോട്ട് പോവുകയായിരുന്നു. സെക്യൂരിറ്റി ചേട്ടന്‍മാര്‍ അന്ന് അകത്തേക്ക് കയറ്റിയിരുന്നില്ല. ഓരോ തവണ ഗേറ്റ് തുറക്കുമ്പോഴും പ്രതീക്ഷയോടെ നോക്കുമായിരുന്നു. സൈഡിലുള്ള ആള്‍ക്കാരെല്ലാം എഴുന്നേല്‍ക്കുന്നത് കണ്ടപ്പോഴാണ് മമ്മൂക്ക വരുന്നുവെന്ന് മനസ്സിലായത്. മുടിയൊക്കെ പറ്റെ വെട്ടി സ്റ്റൈലിഷ് ലുക്കിലായിരുന്നു മമ്മൂക്ക, ഓഗസ്റ്റ് 15 ന്റെ ലൊക്കേഷനായിരുന്നു അത്.

ഒരുപാട് നന്ദി

അന്നങ്ങനെ കണ്ട മമ്മൂക്കയെ ഇന്ന് അടുത്ത് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം , ദൈവത്തിന് നന്ദി. സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നവരുമായ എല്ലാവര്‍ക്കും നന്ദി, ജോഷി സാര്‍ ട്വന്റി ട്വന്റി താന്‍ ക്ലാസ് കട്ട് ചെയ്ത് കണ്ട ചിത്രമാണ്, ഫുള്‍ രോമാഞ്ചമായിരുന്നു. ഇത് പോലൊരു ക്യാരക്ടര്‍ നല്‍കിയതില്‍ വിധിചേച്ചിക്ക് നന്ദി, തന്റെ ഗുരുവാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ ഗുരുവായ കമല്‍ സാറും ഇവിടെയുണ്ട്. അപ്പോ ലാല്‍ സാറിന്റെ പ്രസന്‍സ് ഇവിടെ കാണാനും പറ്റുന്നു. ഇപ്പോ കിട്ടുന്ന മൊമന്റാണ് അത്, മമ്മൂക്കയുണ്ട്, താനുണ്ട് എല്ലാവരുമുണ്ട്. ആസ്വദിച്ചോ ഇതായിരുന്നു വെങ്കിയുടെ പ്രസംഗം

 ഇവന്‍ ഓടും

ഇതിനിടയിലാണ് ആന്റോ ജോസഫ് മൈക്കെടുത്ത് മറ്റൊരു കാര്യം പറഞ്ഞത്. പെട്ടെന്ന് പറഞ്ഞില്ലെങ്കില്‍ അത് താന്‍ മറക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവന്‍ ഒരു റൗണ്ട് ഓടും കേട്ടോ, അന്ന് മമ്മൂക്കയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ കഴിഞ്ഞില്ല, ഇന്ന് സമയം കിട്ടിയാല്‍ എടുക്കുമെന്നും വെങ്കി പറഞ്ഞിരുന്നു. മമ്മൂട്ടിക്ക് അരികിലിരുന്ന് ഫോട്ടോയെടുത്താണ് വെങ്കി നീങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X