ബിഗ് ബോസിലേക്ക് നായികനായകന്‍ താരവും? വിന്‍സി അലോഷ്യസിന് പറയാനുള്ളത് ഇതാണ്
ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കാനിരിക്കുകയാണ്. ഇത്തവണ ആരൊക്കെയാണ് മത്സരിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരും മത്സരിക്കുന്നുണ്ട്. യൂട്യൂബിലൂടെയും മറ്റുമായി സുപരിചിതരായി മാറിയവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
മോഹന്‍ലാലാണ് ഇത്തവണയും അവതാരകനായെത്തുന്നത്. മോഹന്‍ലാലിന്റെ വരവിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നായികനായകനിലൂടെ സുപരിചിതയായി മാറിയ വിന്‍സി അലോഷ്യസും ഇത്തവണ മത്സരിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വൈറലായി മാറിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് വിന്‍സി. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പ്രതികരിച്ചത്. അവതാരകയും അഭിനേത്രിയുമായ വിന്‍സി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അതേക്കുറിച്ച് അറിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
ബിഗ് ബോസില്‍ നിന്നും ആരും തന്നെ വിളിച്ചിട്ടില്ല. അടുത്ത സീസണില്‍ മത്സരിക്കുന്നുണ്ടല്ലേയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ട് പോലുമില്ല. സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. പൃഥ്വിരാജ് ചിത്രമായ ജനഗണമന, നിവിന്‍ പോളിയുടെ കനകം കാമിനി കലഹം, കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളതെന്ന് വിന്‍സി പറയുന്നു. വികൃതിയെന്ന ചിത്രത്തിലൂടെയായിരുന്നു വിന്‍സി ശ്രദ്ധിക്കപ്പെട്ടത്.

പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവരാറുണ്ട് ബിഗ് ബോസില്‍. അഭിനയിച്ച് പിടിച്ച് നില്‍ക്കാനാവില്ലെന്നും, മൂന്നാല് ദിവസമായപ്പോഴേക്കും തന്നെ യഥാര്‍ത്ഥ സ്വഭാവം വന്നുവെന്ന് പല താരങ്ങളും പറഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ബിഗ് ബോസ് സീസണ്‍ 2 പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഏറെ നിരാശജനകമായ കാര്യമായിരുന്നു ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
Recommended Video
നാളുകള്‍ക്ക് ശേഷമായി ബിഗ് ബോസ് എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ സന്തോഷത്തിലാണ്. തങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നുവെന്നും പോവുന്നില്ലെന്നുമൊക്കെ അറിയിച്ച് നിരവധി താരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ദിയ കൃഷ്ണ, അനുമോള്‍, വിന്‍സി അലോഷ്യസ് ഇവരെല്ലാം ബിഗ് ബോസിനെക്കുറിച്ച് പറഞ്ഞെത്തിയിട്ടുണ്ട്.


Click it and Unblock the Notifications