For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സങ്കടം കൊണ്ട് വാക്കുകള്‍ കിട്ടാതെ പൊട്ടിക്കരഞ്ഞ് പേളി മാണി, പിന്നീട് സംഭവിച്ചത് ഇതോ? വീഡിയോ കാണൂ

  |
  പേർളി മാണിയുടെ വീഡിയോ വൈറൽ

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് പേളി മാണി. വ്യത്യസ്തമായ ശൈലിയുമായാണ് പേളി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഇവര്‍ തെളിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മമ്മൂട്ടി എന്നിവരുടെ സിനിമകളിലൊക്കെ പേളി മാണി അഭിനയിച്ചിരുന്നു. ഹു എന്ന സിനിമയാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. വ്യത്യസ്ത ഭാഷകളിലായി ഒരുക്കുന്ന സിനിമയുടെ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

  വിവിധ ചാനലുകളിലായി നിരവധി പരിപാടികളാണ് പേളി അവതരിപ്പിച്ചത്. സ്റ്റേജ് പരിപാടികളിലും താരം തന്റെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കാനും സമയം കണ്ടെത്താറുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പേളി വീണ്ടും മഴവില്‍ മനോരമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നായികാനായകന്‍ എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത് പേളിയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ അസാമാന്യ അഭിനയമികവിന് പിന്നില്‍ കണ്ണുനിറഞ്ഞ പേളിയുടെ വീഡിയോയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

  പേളിയുടെ പുതിയ പരിപാടി

  പേളിയുടെ പുതിയ പരിപാടി

  വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് പേളി മാണി. പ്രമേയവും വ്യത്യസ്തതയും മാത്രമല്ല അവതരണവും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലായിരിക്കണം അവതരണം. ടെലിവിഷന് മുന്നില്‍ നിന്നും എണീറ്റുപോവാതെ, അതേ ചാനലില്‍ത്തന്നെ തുടരാന്‍ പ്രേക്ഷകരെ പ്രചോദിപ്പിക്കാന്‍ അവതാരകര്‍ക്ക് കഴിയും. ടെലിവിഷനിലെ മിക്ക പരിപാടികളുടെ വിജയരഹസ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാവും. പ്രേക്ഷകരുടെ പ്രിയ ചാനലായ മഴവില്‍ മനോരമയിലെ നായികാനായകന്‍ എന്ന റിയാലിറ്റി ഷോയാണ് പേളി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

  ലാല്‍ജോസിന്‍റെ നായികയും നായകനും

  ലാല്‍ജോസിന്‍റെ നായികയും നായകനും

  മലയാളികളുടെ ഇഷ്ട സംവിധായകരിലൊരാളായ ലാല്‍ജോസിന്റെ പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും കണ്ടെത്തുന്നതിന് വേണ്ടിയാണ് നായികനായകന്‍ റിയാലിറ്റി ഷോ തുടങ്ങിയത്. അഭിനയമോഹവുമായി നടക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ ലഭിക്കുന്ന മികച്ച വേദി കൂടിയാണ് ഇത്. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ പരിപാടിയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഓഡീഷനിലൂടെയാണ് മത്സരാര്‍ത്ഥികള തിരഞ്ഞെടുത്തത്.

  കുഞ്ചാക്കോ ബോബന്റെ തുടക്കം

  കുഞ്ചാക്കോ ബോബന്റെ തുടക്കം

  മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ മിനിസ്‌ക്രീനിലെ സ്ഥിരം താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ്. സ്‌റ്റേജ് പരിപാടികളിലും സിനിമയിലുമായി സജീവമാണെങ്കിലും ഇതാദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയുടെ ഭാഗഭാക്കാവുന്നത്. ജഡ്ജായല്ല മെന്ററായാണ് താരം എത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതരുന്നതിനോടൊപ്പം മത്സരാര്‍ത്ഥികളില്‍ നിന്നും പല കാര്യങ്ങള്‍ പഠിക്കുകയെന്ന ലക്ഷ്യവുമായാണ് തന്റെ വരവെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമാജീവിതത്തിലെ രസകരമായ അനുഭവത്തെക്കുറിച്ചും താരം പങ്കുവെച്ചിരുന്നു.

  സംവൃതയുടെ തിരിച്ചുവരവ്

  സംവൃതയുടെ തിരിച്ചുവരവ്

  സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ സംവൃത സുനില്‍ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായിരുന്നു. അഖിലിനോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയ താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ എപ്പോഴും ചിന്തിച്ചിരുന്നു. മുടി മുറിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം പരിപാടിയിലേക്ക് എത്തിയത്. ലാല്‍ ജോസിനൊപ്പം മെന്ററായാണ് സംവൃതയും എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ രസികനിലൂടെയാണ് താരം തുടക്കം കുറിച്ചത്. അഭിനയ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് താരവും തുറന്നുപറയാറുണ്ട്.

  മത്സരാര്‍ത്ഥികളുടെ മനസ്സറിയുന്ന അവതാരക

  മത്സരാര്‍ത്ഥികളുടെ മനസ്സറിയുന്ന അവതാരക

  എട്ട് ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളുമായാണ് നായികനായകന്‍ തുടങ്ങിയത്. വിവിധ റൗണ്ടുകളിലായി നടക്കുന്ന മത്സരം അടുത്തിടെയാണ് ആരംഭിച്ചത്. ആദ്യഘട്ട മത്സരമായതിനാല്‍ ഇപ്പോള്‍ പരിപാടി വളരെ രസകരമായി നീങ്ങുകയാണ്. മത്സരത്തിന്റെ ഹരത്തിലേക്ക് പരിപാടി എത്തിയിട്ടില്ല. മത്സരാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന അവതാരകയാണ് താനെന്ന് പേളി മാണി വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് പേളിയുടെ വരവാണെന്ന് പറയുന്നത് തെറ്റല്ല.

  ശംഭുവിന്റെ പ്രകടനം

  ശംഭുവിന്റെ പ്രകടനം

  വിഷാദരോഗം ബാധിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന യുവാവിനെയാണ് ശംഭു എന്ന മത്സരാര്‍ത്ഥി അവതരിപ്പിച്ചത്. മുഖം റൗണ്ടിലായിരുന്നു ഈ പെര്‍ഫോമന്‍സ്. സദസ്സ് ഒന്നടങ്കം വളരെ സീരിയസ്സായി വീക്ഷിച്ച പ്രകടനം കൂടിയായിരുന്നു ഇത്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന യുവാവിന്റെ ഭാവം കൃത്യമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ ശംഭുവിന് കഴിഞ്ഞിരുന്നു. വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും ശംഭുവിനെ പ്രശംസ കൊണ്ട് മൂടിയിരുന്നു.

  പേളി മാണിയുടെ കരച്ചില്‍

  പേളി മാണിയുടെ കരച്ചില്‍

  ചില കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ വികാരധീനരാവാറുണ്ട്. സങ്കടമുള്ള കാര്യമാണെങ്കില്‍ പിന്നെ പ്രത്യേകം പറയേണ്ടതില്ല. ശംഭവിന്റെ പ്രകടനം കഴിഞ്ഞതിന് ശേഷം മെന്റര്‍മാരോടും വിധികര്‍ത്താവനോടും അഭിപ്രായം ആരായുന്നതിനായി വേദിയിലേക്കെത്തിയ പേളി മാണിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല. ശംഭുവാണ് പേളിയെ ആശ്വസിപ്പിച്ചത്. സങ്കടം കാരണം വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയായിരുന്നു. അഭിനേതാവെന്ന നിലയില്‍ കലാകാരന്‍മാരുടെ വിജയം കൂടിയാണിത്. അതാത് കഥാപാത്രമായി ജീവിക്കുമ്പോള്‍ പ്രേക്ഷകര്‍ കരഞ്ഞ് പോവുന്നത് സ്വഭാവികം.

  പരിപാടിയുടെ മുഴുവന്‍ ഭാഗവും കാണാം

  പരിപാടിയുടെ മുഴുവന്‍ ഭാഗവും കാണാം

  English summary
  Nayika Nayakan latest episode specialities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X